മുസ്ലീങ്ങള്‍ ചൊവ്വയിലേക്ക് പോകരുത്... നരകം കിട്ടും
ദുബായ്: ഇപ്പോള്‍ ലോകത്തെ ഒരു വിഭാഗം ജനങ്ങള്‍ സ്വപ്‌നം കാണുന്നത് ചൊവ്വായാത്രയെ കുറിച്ചാണ് ... ഒരിക്കലും മടങ്ങി വരാത്ത ചൊവ്വായാത്ര. ചൊവ്വായാത്ര ഒരുക്കുന്ന മാര്‍സ് വണ്ണിലേക്ക് ദിവസവും ആയിരക്കണക്കിന് അപേക്ഷകളാണ് കിട്ടുന്നത്.
ഭൂമി നശിച്ചാലും ചൊവ്വയില്‍ പോയി രക്ഷപ്പെടാമെന്ന ആഗ്രഹം ഇവിടത്തെ മുസ്ലീങ്ങള്‍ ആരും വെച്ച് പുലര്‍ത്തണ്ട. ചൊവ്വയിലേക്കെങ്ങാനും പേടകം കയറി പോയാല്‍ മരണാനന്തര ജീവിതത്തില്‍ കിട്ടുക നരകമായിരിക്കും.

യുഎഇയുടെ ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്‌സ് ഇക്കാര്യത്തില്‍ ഫത് വയും ഇറക്കിക്കഴിഞ്ഞു. ചൊവ്വയിലേക്ക് പോയാല്‍ സുട്ടിടുവേന്‍....!
ചുമ്മാ അങ്ങ് ഫത് വ ഇറക്കിയതൊന്നുമല്ല. ഈ ചൊവ്വായാത്ര എന്ന് പറയുന്ന സാധനമുണ്ടല്ലോ, അതൊരു വണ്‍വേ റൂട്ട് ആണ്. മാര്‍സ് വണ്‍ പദ്ധതിക്കാരും ഇത് ആദ്യം തന്നെ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടുണ്ട്. വണ്ടികയറി അങ്ങോട്ട് പോകാമെന്നല്ലാതെ അവിടെ നിന്ന് ഇങ്ങോട്ട് തിരിച്ചു വരുന്ന കാര്യം ആരും ചിന്തിക്കേണ്ടെന്ന്.
അത് തന്നെയാണ് മുസ്ലീം പണ്ഡിത സമൂഹവും പറയുന്നത്. അങ്ങനെ തിരിച്ചു വരാനാകാത്ത യാത്ര മുസ്ലീങ്ങള്‍ക്ക് ഹറാമാണ്... ചെയ്യാന്‍ പാടില്ല. ആത്മഹത്യ ഹറാമായ പോലെ ചൊവ്വാ യാത്രയും ഹറാമാണ്. അത്ര തന്നെ.
ചൊവ്വയില്‍ ചെന്നാല്‍ ആളുകള്‍ ജീവിക്കുമോ എന്ന കാര്യം തന്നെ ഉറപ്പില്ലെന്നും ഫത് വ തയ്യാറാക്കിയ മതപണ്ഡിതര്‍ ഭയക്കുന്നുണ്ട്. ഖുറാനിലെ സൂക്തങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ചൊവ്വ .യാത്രയെ എതിര്‍ക്കുന്നത്.












Click it and Unblock the Notifications