മുസ്ലിങ്ങള്‍ അതിവേഗം വളരുന്നു; ഹിന്ദുക്കളുടെ എണ്ണം 12 കോടി വര്‍ധിച്ചു, മതമില്ലാത്തവരും കൂടി- റിപ്പോര്‍ട്ട്
ലോകത്ത് അതിവേഗം വളരുന്ന മതവിഭാഗം മുസ്ലിങ്ങള്‍ ആണ് എന്ന് റിപ്പോര്‍ട്ട്. ഹിന്ദുക്കളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി എന്നും ക്രിസ്ത്യാനികളാണ് ലോകത്ത് ഏറ്റവും കൂടുതലുള്ള മതവിഭാഗം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലെ പ്യു റിസര്‍ച്ച് സെന്റര്‍ തയ്യാറാക്കിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എല്ലാ മതിവിഭാഗക്കാരും ഏറ്റവും കൂടുതല്‍ ഇടകലര്‍ന്ന് ജീവിക്കുന്നത് സിംഗപ്പൂരിലാണ് എന്നും റിപ്പോര്‍ട്ടിലുണ്ട്.
2010 മുതല്‍ 2020 വരെയുള്ള വര്‍ഷങ്ങള്‍ക്കിടെ സംഭവിച്ച മാറ്റങ്ങളാണ് റിപ്പോര്‍ട്ടില്‍ പ്രധാനമായും വിശദീകരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതലുള്ള മതസമൂഹം ക്രൈസ്തവരാണ്. 230 കോടിയോളം വരും ക്രിസ്ത്യാനികള്‍. അതിവേഗം വളരുന്ന സമൂഹം മുസ്ലിങ്ങളാണ്. പത്ത് വര്‍ഷത്തിനിടെ 34.7 കോടി എണ്ണം വര്‍ധിച്ചു. ഹിന്ദുക്കള്‍ 12.6 കോടി വര്‍ധിച്ച് 120 കോടിയിലെത്തി.

പ്യു റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് ഉദ്ധരിച്ചാണ് മാധ്യങ്ങള്‍ വാര്‍ത്ത നല്‍കിയിരിക്കുന്നത്. ഈ കണക്കുകള്‍ വളരെ കൃത്യമാണ് എന്ന് പറയാന്‍ സാധിക്കില്ല. വിവിധ കണക്കെടുപ്പുകള്‍ക്കും സര്‍വ്വെകള്‍ക്കും ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഓരോ രാജ്യങ്ങളില്‍ നിന്നും ഒരുലക്ഷം പേരെ തിരഞ്ഞെടുത്താണ് സര്‍വ്വെ സംഘടിപ്പിച്ചത്. അതുകൊണ്ടുതന്നെ ഏകദേശ കണക്കാണിത് എന്ന് പറയാം.
പല രാജ്യങ്ങളിലും ഏതെങ്കിലും പ്രത്യേക മതവിഭാഗത്തിനാണ് മേല്‍ക്കൈ. ചില രാജ്യങ്ങളില്‍ മതമില്ലാത്തവര്‍ ഭൂരിപക്ഷമുണ്ട്. എന്നാല്‍ ഒരു വിഭാഗത്തിനും പകുതിയില്‍ അധികം ഭൂരിപക്ഷമില്ലാത്ത രാജ്യമാണ് സിംഗപ്പൂര്‍. ഇവിടെ 31 ശതമാനം ബുദ്ധ മത വിശ്വാസികളാണ് എങ്കിലും വിശ്വാസ പ്രകാരം ജീവിക്കുന്നത് 20 ശതമാനം ബൗദ്ധരാണ്. ക്രൈസ്തവര്‍ 19 ശതമാനവും മുസ്ലിങ്ങള്‍ 16 ശതമാനവും ഹിന്ദുക്കള്‍ അഞ്ച് ശതമാനവും സിംഗപ്പൂരിലുണ്ട്. മറ്റു മതക്കാരെല്ലാം ചേര്‍ത്ത് 9 ശതമനവും.
ഏറ്റവും കുറവ് ജൂത മത വിശ്വാസികള്‍
ലാറ്റിന്‍ അമേരിക്കയിലെ സുരിനെയിം എന്ന രാജ്യത്ത് 53 ശതമാനം ക്രൈസ്തവരുണ്ട്. 22 ശതമാനം ഹിന്ദുക്കളാണ്. മുസ്ലിങ്ങള്‍ 13 ശതമാനവും മതമില്ലാത്തവര്‍ എട്ട് ശതമാനവുമാണ്. ഫ്രാന്‍സില്‍ 46 ശതമാനം ക്രിസ്ത്യാനികളും 43 ശതമാനം മതമില്ലാത്തവരും 9 ശതമാനം മുസ്ലിങ്ങളുമുണ്ട്. എന്നാല്‍ പശ്ചിമേഷ്യയിലെ മിക്ക രാജ്യങ്ങളിലും മുസ്ലിങ്ങളാണ് കൂടുതല്‍.
പത്ത് വര്‍ഷത്തിനിടെ ക്രിസ്ത്യാനികളുടെ എണ്ണം 12.2 കോടി വര്‍ധിച്ച് 230 കോടിയായി. ലോകത്ത് 28 ശതമാനമാണ് ക്രൈസ്തവര്‍. മുസ്ലിങ്ങളുടെ എണ്ണം 34.7 കോടി വര്‍ധിച്ചു. ലോക ജനസംഖ്യയുടെ നാലില്‍ ഒന്ന് മുസ്ലിങ്ങളാണ്. ലോകത്ത് അതിവേഗം വളരുന്ന മതസമൂഹം മുസ്ലിങ്ങളാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മതമില്ലാത്തവരുടെ എണ്ണം 27 കോടി വര്‍ധിച്ച് 190 കോടിയായി ഉയര്‍ന്നു. ലോക ജനസംഖ്യയുടെ 24 ശതമാനം വരും മതമില്ലാത്തവര്‍.
ലോക ജനസംഖ്യയുടെ 14.9 ശതമാനമാണ് ഹിന്ദുക്കള്‍. ബുദ്ധ മതക്കാരുടെ എണ്ണത്തില്‍ പത്ത് വര്‍ഷത്തിനിടെ വലിയ കുറവുണ്ടായി. 1.9 കോടി കുറഞ്ഞ് 32.4 കോടിയായിട്ടുണ്ട്. ലോക ജനസംഖ്യയുടെ 4.1 ശതമാനം വരും ബുദ്ധമതക്കാര്‍. എന്നാല്‍ ജൂതര്‍ 10 ലക്ഷം വര്‍ധിച്ച് 1.48 കോടിയായി. മതംമാറ്റം അസാധ്യമായതാണ് ജൂത സമൂഹം ഏറ്റവും കുറവാകാന്‍ കാരണം. മറ്റു മതങ്ങളുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണം മതംമാറ്റമാണ്, പിന്നെ പ്രജനനവും.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications