കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുസ്ലീങ്ങൾ ക്രിസ്ത്യാനികളെ കടത്തിവെട്ടും? 1 വർഷം 1 ലക്ഷം വർ‌ധന, 2040ഓടെ രണ്ടാമത്തെ മതവിഭാഗമാകും!

Google Oneindia Malayalam News

വാഷിങ്ടൺ: അമേരിക്കയിൽ മുസ്ലീം മതവിഭാഗം കൃസ്ത്യൻ വിഭഗത്തിന് പിന്നിലായി എത്തുമെന്ന് പഠനം. 2040ഓടു കൂടി അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ മതവിഭാഗം മുസ്ലീങ്ങള്‍ ആകുമെന്നാണ് റിപ്പോര്‍ട്ട്. 2017ലെ കണക്ക് പ്രകാരം ആകെ ജനസംഖ്യയുടെ 1.1 ശതമാനം പേര്‍ മുസ്‍ലിംകളാണ്. നിലവില്‍ രണ്ടാംസ്ഥാനത്ത് ജൂതമത വിശ്വാസികളാണെങ്കിലും 2040 ഓടെ ഇതില്‍ മാറ്റം വരുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

പിയു റിസേര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. രാജ്യത്തെ ജൂത ജനസംഖ്യയേക്കാള്‍ വേഗത്തില്‍ മുസ്‍ലിം ജനസംഖ്യ വര്‍ധിക്കുന്നുവെന്നാണ് പഠനം പറയുന്നത്. ഒരു വര്‍ഷം ഒരു ലക്ഷം വര്‍ധനയാണ് മുസ്‍ലിം ജനസംഖ്യയിലുണ്ടാകുന്നത്. 2050 ആകുന്പോഴേക്കും മൊത്തം ജനസംഖ്യയില്‍ 8.1 മില്യണ്‍ ആളുകള്‍ മുസ്‍ലിംകളായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

അമേരിക്ക കണ്ടുപിടിച്ചത് മുസ്ലീങ്ങൾ?

അമേരിക്ക കണ്ടുപിടിച്ചത് മുസ്ലീങ്ങൾ?

അതേസമയം ക്രിസ്റഫര്‍ കൊളംമ്പസ് അമേരിക്ക കണ്ടു പിടിക്കുന്നതിന് മുമ്പ് തന്നെ മുസ്ലീം മത വിശ്വാസികള്‍ അമേരിക്ക കണ്ടു പിടിച്ചിരുന്നതായി തുര്‍ക്കി പ്രസിഡന്റ് തായിപ് എര്‍ഡോഗന്‍ മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള മുസ്ലീം മത വിശ്വാസികളുടെ സമ്മേളനത്തിനിടെയാണ് എര്‍ഡോഗന്റെ പുതിയ അവകാശവാദം. 1178-ല്‍ തന്നെ മുസ്ലീം സഞ്ചാരികള്‍ അമേരിക്കയില്‍ എത്തിയിരുന്നതായി എര്‍ഡോഗന്‍ പറഞ്ഞിരുന്നു.

മലമുകളിൽ മുസ്ലീംപള്ളി

മലമുകളിൽ മുസ്ലീംപള്ളി

ക്യൂബയില്‍ മലമുകളില്‍ ഒരു മുസ്ലീം പള്ളി കണ്ടുവെന്നു കൊളംമ്പസ് പറഞ്ഞിരുന്നതായാണ് എര്‍ഡോഗന്‍ തന്റെ വാദത്തെ പിന്തുണക്കുന്നതിനായി ഉയര്‍ത്തിക്കാട്ടുന്നത്. 12-ാം നൂറ്റാണ്ടു മുതല്‍ തന്നെ ലാറ്റിന്‍ അമേരിക്കയും ഇസ്ലാമുമായി ബന്ധം ഉണ്ടായിരുന്നതായും തുര്‍ക്കി പ്രസിഡന്റ് പറയുന്നു. ക്യൂബയിലെ കുന്നില്‍ ഒരു മോസ്ക് പണിയുന്നതിനെ കുറിച്ച് ക്യൂബന്‍ ഭരണാധികാരികളുമായി ചര്‍ച്ചകള്‍ നടത്തുമെന്നും എര്‍ഡോഗന്‍ പറഞ്ഞിരുന്നു.

ചരിത്രകാരനായ യൂസഫ് മൌവിഹ്

ചരിത്രകാരനായ യൂസഫ് മൌവിഹ്

1492-ല്‍ ഇന്ത്യയിലേക്ക് ഒരു പുതിയ കപ്പന്‍ പാത കണ്ടുപിടിക്കുന്നതിനിടെ ക്രിസ്റഫര്‍ കൊളംമ്പസാണ് അമേരിക്ക കണ്ടു പിടിച്ചതെന്നാണ് ചരിത്രം. എന്നാല്‍ ചരിത്രകാരനായ യൂസഫ് മൌവിഹ് 1996-ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ ഇതിനെ ചോദ്യം ചെയ്യുകയും മുസ്ലീം മതവിശ്വാസികള്‍ നേരത്തെ തന്നെ അമേരിക്കയില്‍ ഉണ്ടായിരുന്നുവെന്നും അവകാശവാദം ഉന്നയിച്ചിരുന്നു.

മുസ്ലീംങ്ങളെ രാജ്യത്ത് കടത്തരുത്

മുസ്ലീംങ്ങളെ രാജ്യത്ത് കടത്തരുത്

അതേസമയം മുസ്ലീങ്ങൾക്കെതിരെ ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഇപ്പോഴത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മുസ്ലീങ്ങൾ രാജ്യത്ത് കടക്കുന്നത് നിരോധിക്കണമെന്നും താൻ തിരഞ്ഞെടുക്കപ്പെട്ടാൽ മുസ്ലീം ഭീകരവാദത്തിന് അവസാനം വരുത്തുമെന്നും തിരഞ്ഞെടുപ്പിന് മതിസരിക്കുമ്പോൾ തന്നെ ട്രംപ് പറഞ്ഞിരുന്നു. ഒർലാൻഡോയിലെ നിശാക്ലബിൽ നടത്തിയ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവന വന്നത്.

English summary
Muslims are expected to become the second-largest religious group in the United States after Christians by 2040, according to a new report. There were 3.45 millions Muslims living in the US in 2017 representing about 1.1 percent of the total population, a study by Pew Research Center found.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X