ജറുസലേം തലസ്ഥാനം; പ്രതിഷേധം കത്തുന്നു, വൈറ്റ് ഹൗസിന് മുന്നില്‍ പ്രാര്‍ഥന നടത്തി
വാഷിങ്ടണ്‍: ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ പ്രതിഷേധം കത്തുന്നു. അമേരിക്കയിലും വിവിധ രാജ്യങ്ങളിലും പ്രതിഷേധം ശക്തിപ്പെട്ടു. വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ അവിടെ പ്രത്യേക പ്രാര്‍ഥന നടത്തുകയും നമസ്കരിക്കുകയും ചെയ്തു.

പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് മുസല്ല വിരിച്ച് നിസ്കരിച്ചാണ് അമേരിക്കയിലെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മലേഷ്യയില്‍ സൗദി എംബസിക്ക് പുറത്ത് വന്‍ ജനക്കൂട്ടം പ്രതിഷേധവുമായെത്തി.
യൂറോപ്പിലും പ്രതിഷേധം അലയടിക്കുകയാണ്. ഫലസ്തീനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അതിനിടെ ഫലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ജറുസലേം വിഷയത്തില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഫലസ്തീനിലെ ഗസയിലും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി.
തുര്‍ക്കിയില്‍ ഇസ്താംബൂളിലും അങ്കാറയിലും നിരവധി പേര് പ്രതിഷേധ റാലി നടത്തി. ജോര്‍ദാനിലും സമരം ശക്തിപ്പെട്ടിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേം പ്രഖ്യാപിച്ചത്. അമേരിക്കയുടെ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിലുള്ള ജറുസലേം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ഫലസ്തീന്റെ ആവശ്യം നിലനില്‍ക്കെയാണിത്.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications