കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജറുസലേം തലസ്ഥാനം; പ്രതിഷേധം കത്തുന്നു, വൈറ്റ് ഹൗസിന് മുന്നില്‍ പ്രാര്‍ഥന നടത്തി

  • By Ashif
Google Oneindia Malayalam News

വാഷിങ്ടണ്‍: ജറുസലേം ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ച് പ്രഖ്യാപനം നടത്തിയ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരേ പ്രതിഷേധം കത്തുന്നു. അമേരിക്കയിലും വിവിധ രാജ്യങ്ങളിലും പ്രതിഷേധം ശക്തിപ്പെട്ടു. വൈറ്റ് ഹൗസിന് മുന്നില്‍ പ്രതിഷേധിച്ചവര്‍ അവിടെ പ്രത്യേക പ്രാര്‍ഥന നടത്തുകയും നമസ്‌കരിക്കുകയും ചെയ്തു.

063777711

പ്രസിഡന്റിന്റെ വസതിക്ക് പുറത്ത് മുസല്ല വിരിച്ച് നിസ്‌കരിച്ചാണ് അമേരിക്കയിലെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മലേഷ്യയില്‍ സൗദി എംബസിക്ക് പുറത്ത് വന്‍ ജനക്കൂട്ടം പ്രതിഷേധവുമായെത്തി.

യൂറോപ്പിലും പ്രതിഷേധം അലയടിക്കുകയാണ്. ഫലസ്തീനില്‍ ജനങ്ങള്‍ തെരുവിലിറങ്ങി. അതിനിടെ ഫലസ്തീന്‍കാര്‍ക്ക് നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. വെസ്റ്റ് ബാങ്കില്‍ ജറുസലേം വിഷയത്തില്‍ പ്രകടനം നടത്തിയവര്‍ക്ക് നേരെ ഇസ്രായേല്‍ സൈന്യം വെടിയുതിര്‍ക്കുകയായിരുന്നു. ഫലസ്തീനിലെ ഗസയിലും ഇസ്രായേല്‍ സൈന്യം വ്യോമാക്രമണം നടത്തി.

തുര്‍ക്കിയില്‍ ഇസ്താംബൂളിലും അങ്കാറയിലും നിരവധി പേര്‍ പ്രതിഷേധ റാലി നടത്തി. ജോര്‍ദാനിലും സമരം ശക്തിപ്പെട്ടിട്ടുണ്ട്. അതേസമയം, പശ്ചിമേഷ്യയില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ട്രംപ് രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് അമേരിക്കന്‍ പ്രസിഡന്റ് ഇസ്രായേല്‍ തലസ്ഥാനമായി ജറുസലേം പ്രഖ്യാപിച്ചത്. അമേരിക്കയുടെ എംബസി തെല്‍ അവീവില്‍ നിന്ന് ജറുസലേമിലേക്ക് മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഐക്യരാഷ്ട്ര സഭയുടെ നിരീക്ഷണത്തിലുള്ള ജറുസലേം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന ഫലസ്തീന്റെ ആവശ്യം നിലനില്‍ക്കെയാണിത്.

English summary
Muslims pray outside White House to protest Trump Jerusalem move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X