കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരി, രോഗനിരക്കും മരണനിരക്കും കൂടിയേക്കും
ലണ്ടന്‍: ഇംഗ്ലണ്ടില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠനറിപ്പോര്‍ട്ട്. ആദ്യ കൊറോണ വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി കണ്ടെത്തിയ വകഭേദത്തിന് 56 ശതമാനത്തിന് മുകളില്‍ വ്യാപനനിരക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തല്‍.
കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ മരണനിരക്കിലേക്ക് നയിക്കുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ വാക്സിന് കണ്ടെത്തേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദം നവംബറിലാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദം ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇത് 2020ലേതിനേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകളിലേക്കും കൂടുതല്‍ മരണങ്ങളിലേക്കും 2021ല്‍ നയിക്കുമെന്നും ഗവേഷര്‍ മുന്നറിയിപ്പ് നല്കുന്നു.

Recommended Video
ഒരു വര്‍ഷം മുന്‍പ് ചൈനയില്‍ തുടക്കമിട്ട കൊവിഡ് വൈറസ് ബാധ ഇതിനകം തന്നെ ലോകമെമ്പാടുമുളള 1.7 മില്യണ്‍ ആളുകളുടെ ജീവനെടുത്ത് കഴിഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാനുളള വാക്സിന് പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദം പടരുന്നത്. ഇതോടെ ഇന്ത്യ അടക്കമുളള നിരവധി രാജ്യങ്ങള്‍ ബ്രിട്ടന് മേല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications