കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരി, രോഗനിരക്കും മരണനിരക്കും കൂടിയേക്കും

Google Oneindia Malayalam News

ലണ്ടന്‍: ഇംഗ്ലണ്ടില്‍ കണ്ടെത്തിയ കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ അപകടകാരിയെന്ന് പഠനറിപ്പോര്‍ട്ട്. ആദ്യ കൊറോണ വൈറസുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയതായി കണ്ടെത്തിയ വകഭേദത്തിന് 56 ശതമാനത്തിന് മുകളില്‍ വ്യാപനനിരക്കുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഹൈജീന്‍ ആന്‍ഡ് ട്രോപ്പിക്കല്‍ മെഡിസിനിലെ സെന്റര്‍ ഫോര്‍ മാത്തമാറ്റിക്കല്‍ മോഡലിംഗ് ഓഫ് ഇന്‍ഫെക്ഷ്യസ് ഡിസീസസ് നടത്തിയ പഠനത്തിലാണ് ആശങ്കാജനകമായ കണ്ടെത്തല്‍.

കൊറോണ വൈറസിന്റെ പുതിയ വകഭേദം കൂടുതല്‍ മരണനിരക്കിലേക്ക് നയിക്കുമെന്നും അതിനാല്‍ എത്രയും പെട്ടെന്ന് തന്നെ വാക്‌സിന്‍ കണ്ടെത്തേണ്ടതുണ്ടെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദം നവംബറിലാണ് സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ടില്‍ കണ്ടെത്തിയത്. പുതിയ വൈറസ് വകഭേദം ഇംഗ്ലണ്ടില്‍ അതിവേഗം വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ഇത് 2020ലേതിനേക്കാള്‍ കൂടുതല്‍ കൊവിഡ് കേസുകളിലേക്കും കൂടുതല്‍ മരണങ്ങളിലേക്കും 2021ല്‍ നയിക്കുമെന്നും ഗവേഷര്‍ മുന്നറിയിപ്പ് നല്‍കുന്നു.

covid

Recommended Video

cmsvideo
UKയിൽ നിന്ന് വന്നു പോസിറ്റീവ് ആയ രോഗികൾ മുങ്ങി | Oneindia Malayalam

ഒരു വര്‍ഷം മുന്‍പ് ചൈനയില്‍ തുടക്കമിട്ട കൊവിഡ് വൈറസ് ബാധ ഇതിനകം തന്നെ ലോകമെമ്പാടുമുളള 1.7 മില്യണ്‍ ആളുകളുടെ ജീവനെടുത്ത് കഴിഞ്ഞു. കൊവിഡിനെ പ്രതിരോധിക്കാനുളള വാക്‌സിന്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ബ്രിട്ടനില്‍ കൊവിഡിന്റെ പുതിയ വകഭേദം പടരുന്നത്. ഇതോടെ ഇന്ത്യ അടക്കമുളള നിരവധി രാജ്യങ്ങള്‍ ബ്രിട്ടന് മേല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

English summary
Mutated coronavirus strain 56 % more contagious than the original version, Finds study
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X