ഒടുവില്‍ അധികാര ഇടനാഴികളിലും ഐസിസ്, ഫിലിപ്പീന്‍സ് പ്രസിഡന്റിന്റെ ബന്ധുക്കള്‍ ഐസിസില്‍ ചേര്‍ന്നു
തന്റെ കുടുംബത്തില്‍പ്പെട്ട ചില ആളുകളും ആഗോള ഭീകര സംഘടനയായ ഐസിസിലുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോയുടെ വെളിപ്പെടുത്തല്‍.
മനില: തന്റെ കുടുംബത്തില്‍പ്പെട്ട ചില ആളുകളും ആഗോള ഭീകര സംഘടനയായ ഐസിസിലുണ്ടെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് റോഡ്രിഗോ ദുതെര്റ്റിന്റെ
വെളിപ്പെടുത്തല്‍. ഐസിസ് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. തന്റെ ബന്ധുക്കളില്‍ ചിലര്‍ ഐസിസില്‍ ചേര്‍ന്നെന്ന് കേട്ടിട്ടുണ്ടെന്നും വാര്‍ത്താ വെബ്സൈറ്റായ റാപ്ലെറിനോട് അദ്ദേഹം പറഞ്ഞു.
ദുതെര്റ്റിന്റെ ബന്ധുക്കളില്‍ ചിലര്‍ ഫിലിപ്പീന്‍സിലെ ഇസ്ലാമിക ഗ്രൂപ്പുകളായ മോറോ ഇസ്ലാമിക് ലിബറേഷന്‍ ഫ്രണ്ട് (എംഐ) ലും മോറോ നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (എംഎന്‍) ലും പ്രവര്‍ത്തിച്ചിരുന്നു. ഇവര്‍ ഐസിസില്‍ ചേരാന്‍ സാധ്യതയുണ്ട്. കുറച്ചുകൂടി വ്യക്തമക്കി പറഞ്ഞാല്‍ ഇവര്‍ ഐസിസില്‍ ചേര്‍ന്നുവെന്ന് ഞാന്‍ കേട്ടിട്ടുണ്ടെന്നും ദുതെര്റ്റ് പറഞ്ഞു.

ഫിലിപ്പീന് നഗരങ്ങളായ ദവാഓയിലും കോട്ടാബാട്ടോയിലും അടുത്തിടെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഐസിസ് ആണെന്നാണ് സംശയിക്കുന്നത്. ദാവാഓയില് 14 പേര് കൊല്ലപ്പെട്ടിരുന്നു. ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയായിരുന്നു കോട്ടാബാട്ടോയിലെ സ്ഫോടനം. ഇതില്‍ 13 പേര്‍ക്കാണ് പരിക്കേറ്റത്.

ഐസിസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മറ്റു രാഷ്ട്രനേതാക്കളുമായി സംസാരിച്ചിട്ടുണ്ടെന്നും അക്കാര്യം വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും ദുതെര്റ്റ് പറഞ്ഞു. അബു സയ്യാഫ് എന്ന സംഘടന ദവാഓ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്ത് വന്നിരുന്നു. ഐസിസില്‍ ചേര്‍ന്ന ബന്ധുക്കളുമായി ഇപ്പോള്‍ തനിക്ക് ബന്ധമില്ലെന്നും അവര്‍ക്ക് അവരുടെ വഴി എനിക്ക് എന്റെ വഴി- ദുതെര്റ്റ് പറഞ്ഞു.

ദവാഓ ആക്രമണത്തിന് പിന്നില്‍ മയക്കുമരുന്ന് സംഘങ്ങളാണെന്നായിരുന്നു ദുതെര്റ്റ് കരുതിയത്. മയക്ക് മരുന്ന് സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ചുവരികയാണ് ദുതെര്റ്റ്. ഫിലിപ്പീന്‍സിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് അബു സയ്യാഫിന് സ്വാധീനമുള്ളത്. ദശാബ്ദങ്ങളോളം മോറോ ഇസ്ലാമികര്‍ പോരാട്ടം നടത്തിയ പ്രദേശമാണിത്.

2016 ജൂണിലാണ് ദുതെര്റ്റ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് മയക്കുമരുന്ന് സംഘങ്ങള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുകയാണ് അദ്ദേഹം. മയക്കുമരുന്ന് വേട്ടയുടെ പേരില്‍ 6000 ത്തോളം പേരെയാണ് സുരക്ഷാ വിഭാഗം ഫിലിപ്പീന്‍സില്‍ കൊലപ്പെടുത്തിയത്. എന്നാല്‍ എതിരാളികളെ മയക്കുമരുന്ന് വേട്ടയുടെ മറവില്‍ പ്രസിഡന്റ് കൊലപ്പെടുത്തുകയാണെന്ന് ആരോപണമുണ്ട്. അഴിമതി നടത്തുന്ന ഉദ്യോഗസ്ഥരെ ഹെലികോപ്റ്ററില്‍ നിന്നു താഴേക്കെറിയുമെന്ന് ദുതെര്റ്റ് കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
യുഎഇയെ ഫുജൈറ രക്ഷിക്കും; വെട്ടിലായത് സൗദി അറേബ്യയും ഖത്തറും കുവൈത്തും, ഇതാണ് കാരണം -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
ഒരു ആപ്പിൾ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കാത്തവർ ആരുണ്ട്? എങ്കിൽ ഐഫോൺ 15 തന്നെയാവാം, വില? -
ബെംഗളൂരു എക്സ്പ്രസ് സര്‍വീസ് തുടങ്ങി; കോഴിക്കോട് ആവേശകരമായ സ്വീകരണം, സമയക്രമം അറിയാം -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
മോഹൻലാലിൻ്റെ ആഡംബര വസതികൾ കണ്ണുതള്ളിക്കും; ദുബായിൽ 25 കോടിയുടെ ഫ്ലാറ്റ്, ഊട്ടിയിൽ ആഡംബര വില്ല,കൊച്ചിയിലും -
'മഞ്ജു വാര്യർ കോടിക്കണക്കിന് രൂപയാണ് ഇങ്ങനെ സമ്പാദിക്കുന്നത്,ഏതൊക്കെ കോലത്തിലാണ് വരുന്നത്';ശാന്തിവിള ദിനേശ് -
ഫോർട്ട് കൊച്ചി- വൈപ്പിൻ റോ-റോ സർവീസ്; ഭാവി ഉടൻ തീരുമാനിക്കും, ഭൂഗർഭ തുരങ്ക പാത ആവശ്യം ശക്തം! -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല












Click it and Unblock the Notifications