കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപ് നിങ്ങള്‍ക്ക് എങ്ങനെ ധൈര്യം വന്നു, ഇങ്ങനെ പറയാന്‍ !! ട്രംപിനെതിരെ ആഞ്ഞടിച്ച് ഒരമ്മ!!

മകന്റെ കൊലപാതകം തീവ്രവാദി ആക്രമണം ആയി ചിത്രീകരിച്ച് മുസ്ലീംകള്‍ക്കെതിരായ വികാരം ഉണ്ടാക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ജാക്‌സന്റെ അമ്മ സാന്ദ്ര ചോദിക്കുന്നു.

  • By Gowthamy
Google Oneindia Malayalam News

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരെ ആഞ്ഞടിച്ച് റോസീ ഐലിഫീ എന്ന അമ്മ. ഓഗസ്റ്റില്‍ ഓസ്‌ട്രേലിയയില്‍ വച്ച് കൊല്ലപ്പെട്ട മിയയുടെ അമ്മയാണ് യൈലിഫി. മകളുടെ കൊലപാതകം തീവ്രവാദി ആക്രമണം ആണെന്ന് ട്രംപ് പറഞ്ഞതാണ് ഐലിഫീയെ ചൊടിപ്പിച്ചിരിക്കുന്നത്.

നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് മകളുടെ മരണം ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഐലിഫീ പറയുന്നു. ട്രംപിനെഴുതിയ തുറന്ന കത്തിലാണ് ഐലിഫീ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സഞ്ചാരിയായ മിയ ഐലിഫി ഓസ്‌ട്രേലിയയിലെ ഒരു ഹോസ്റ്റലില്‍ വച്ചാണ് കുത്തേറ്റ് മരിച്ചത്. ഇവരെ രക്ഷിക്കാന്‍ ശ്രമിച്ച ടോം ജാക്‌സണ്‍ എന്നയാളും കൊല്ലപ്പെട്ടിരുന്നു. ഫ്രഞ്ച് സ്വദേശിയായ സ്‌മെയില്‍ അയദ് എന്നയാളാണ് കൊല നടത്തിയത്.

donald trump

മകന്റെ കൊലപാതകം തീവ്രവാദി ആക്രമണം ആയി ചിത്രീകരിച്ച് മുസ്ലീംകള്‍ക്കെതിരായ വികാരം ഉണ്ടാക്കാന്‍ എങ്ങനെ ധൈര്യം വന്നുവെന്ന് ജാക്‌സന്റെ അമ്മ സാന്ദ്ര ചോദിക്കുന്നു. ട്രംപ് അപമാനമാണെന്നും സാന്ദ്ര പറയുന്നു. മകന്റെ മരണം രാഷ്ട്രീയമായി ഉപയോഗിക്കുന്നത് സഹിക്കാനാവില്ലെന്നും അവര്‍ പറയുന്നു.

തിങ്കളാഴ്ചയാണ് മിയയുടെയും ജാക്‌സന്റെയും മരണം ഉള്‍പ്പെടെ 78 ആക്രമണങ്ങളെ തീവ്രവാദി ആക്രമണമാണെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചത്.

കൊല ചെയ്യുമ്പോള്‍ അയദ് അല്ലാഹു അക്ബര്‍ എന്ന് വിളിച്ചു പറഞ്ഞിരുന്നതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെയും റോസി ഐലിഫി വിമര്‍ശിച്ചു. മകളുടെ കൊലപാതകവുമായി ബന്ധപ്പെട്ട് പല അനാവശ്യ കാര്യങ്ങളും പറയുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

മിയയും സ്‌മെയില്‍ അയദും വിവാഹിതരാകാന്‍ തീരുമാനിച്ചിരുന്നതായി ഇവര്‍ക്കൊപ്പം ഹോസ്റ്റലില്‍ ഉണ്ടായിരുന്നവര്‍ പറയുന്നു. അതേസമയം അയദിന് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

English summary
The mother of a young British backpacker stabbed to death in an Australian hostel has criticised the White House for labelling it a "terror attack".
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X