ജോലിത്തിരക്ക് മൂലം ഫോണ്‍ എടുക്കാന്‍ കഴിഞ്ഞില്ല,ഭര്‍ത്താവ് ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു
ബെയ്ജിങ്: ജോലിത്തിരക്ക് മൂലം ഒന്ന് ഫോണ്‍ കോള്‍ എടുക്കാന്‍ പറ്റാതിരുന്നതിനു യുവതിക്ക് ക്രൂര പീഡനം. രോഷാകുലനായ ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ മൂക്ക് കടിച്ചുപറിച്ചു. ചൈനയിലെ ഷാന്ഡോംഗിലാണ് സംഭവം നടക്കുന്നത്. ഭര്‍ത്താവ് ഫോണില്‍ വിളിച്ചപ്പോള്‍ തിരക്കുകള്‍ കാരണം യുവതിക്ക് എടുക്കാന്‍ സാധിച്ചില്ലത്രേ. ഇതിനാണ് ഭര്‍ത്താവ് ഇങ്ങനെയൊരു ശിക്ഷ നല്‍കിയത്.
യാംഗ് എന്ന സ്ത്രീക്കാണ് ഗുരുതരമായ പരിക്കുകളേറ്റത്. മൂക്കിന്റെ പകുതിയും നഷ്ടപ്പെട്ട നിലയിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മൂക്ക് തിരികെ കിട്ടണമെങ്കില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിവരും. ഭര്‍ത്താവിന്റെ സംശയ രോഗമാണ് ഇങ്ങനെയൊരു ക്രൂര പീഡനത്തിനു ഇടയാക്കിയതെന്നാണ് സൂചന.

ഓഫീസില്‍ രാത്രി ഷിഫ്റ്റ് ചെയ്യുന്ന യാംഗിനെ ഫോണില്‍ വിളിച്ചപ്പോഴാണ് കിട്ടാതായത്. പുലര്‍ച്ചെ രണ്ടു മണിക്ക് വിളിച്ചപ്പോഴും ഫോണ്‍ കോള്‍ എടുത്തില്ലെന്നാണ് വിവരം. ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ ഓഫീസിലേക്ക് കയറി ചെന്നാണ് അക്രമം കാട്ടിയത്. ഭാര്യയെ മര്‍ദ്ദിക്കുകയും മൂക്ക് കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കുകളേറ്റ യാംഗിനെ സഹപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. രണ്ടാം ഭര്‍ത്താവാണ് യുവതിയെ മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ആദ്യ ഭര്‍ത്താവില്‍ നിന്നുണ്ടായ കുട്ടികളെ പണത്തിനായി വില്ക്കാന് രണ്ടാംഭര്‍ത്താവ് തന്നെ നിര്‍ബന്ധിച്ചിരുന്നെന്ന് യാംഗ് പോലീസിനോട് പറഞ്ഞു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications