എന്തൊരു ഭാര്യയാ...? അറബിയെ തല്ലുന്ന ഭാര്യ, രക്ഷതേടി കുവൈത്ത് പൊലീസില്‍ അഭയം പ്രാപിച്ച് അറബി
കുവൈത്ത് സിറ്റി: സ്ത്രീ പീഡനം പലപ്പോഴും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. പക്ഷേ പുരുഷ പീഡനം? പുരുഷ പീഡനം എപ്പോഴും കൗതുകത്തോടെയാണ് വാര്‍ത്തകളില്‍ ഇടം നേടുന്നത്. ഇതിന് കാരണം മറ്റൊന്നുമല്ല സ്ത്രീ പീഡനകഥകള്‍ പോലെ പുരുഷ പീഡനം പുറത്ത് വരാറില്ല എന്നത് തന്നെ. പക്ഷേ ഭാര്യയുടെ ശല്യം സഹിയ്ക്കാനാകാതെ കുവൈത്തിലെ ഒരു അറബി പൊലീസിന്റെ സഹായം തേടിയിരിയ്ക്കുകയാണ്.
പരാതിക്കാരനായ അറബിയും ശല്യക്കാരിയായ ഭാര്യയും മധ്യവയസ്‌ക്കരാണ്. പക്ഷേ പറഞ്ഞിട്ടൊന്നും കാര്യമില്ല ഭാര്യ നല്ലൊന്നാന്തരം ആക്ഷന്‍ നായികയാണ്. ഭര്‍ത്താവിനെ നിരന്തരം തല്ലുന്നതാണ് ഭാര്യയുടെ വിനോദം. ഭാര്യയുടെ കൈയ്യില്‍ നിന്നും കരണത്ത് ഒരു തല്ല് കിട്ടിയാല്‍ 'പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ലെന്നാണ്' 60കാരനായ അറബി പറയുന്നത്.

തല്ലേറ്റ് തനിയ്ക്കുണ്ടായ പരിക്കുകളുടെ മെഡിക്കല്‍ റിപ്പോര്‍ട്ടുമായാണ് ബാര്യയ്‌ക്കെതിരെ പരാതി നല്‍കാന്‍ അറബി പൊലീസ് സ്റ്റേഷനില്‍ എത്തിയത്. 53 വയസ് പ്രായമുണ്ട് അറബിയുടെ ഭാര്യയ് ക്ക്. അല്‍ വാതാന്‍ പത്രമാണ് വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാര്യയെ അറസ്റ്റ് ചെയ്‌തോ എന്ന കാര്യം വ്യക്തമല്ല .












Click it and Unblock the Notifications