ആദ്യരാത്രിയിലെ 'ഷോക്കിന്' ഭര്‍ത്താവിന്‍റെ പ്രതികാരം,ഭാര്യ കുരങ്ങിനെപ്പോലെയെന്ന് ടിവി ഷോയില്‍ പറഞ്ഞു
കെയ്‌റോ: ശക്തമായ മത നിയമങ്ങള്‍ പുലര്‍ത്തുന്ന രാജ്യത്ത് വിവാഹം പോലും കര്‍ശനമായ മത നിയമങ്ങള്‍ക്കുള്ളില്‍ നിന്നാകും. വധുവിന്റെ മുഖം പോലും വരന്‍ കാണുന്നത് വിവാഹ ശേഷമാകും. ഈജിപ്തുകാരനായ യുവാവ് തന്റെ ഭാര്യയുടെ മുഖം കാണുന്നത് ആദ്യരാത്രിയിലായിരുന്നു. മുഖം കണ്ടതും താന്‍ ഞെട്ടിപ്പോയെന്നാണ് ഇയാള്‍ പറയുന്നത്.
മുഖം കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചാല്‍ അയാള്‍ പറയും ഒരു കുരങ്ങിനെപ്പോലെയെന്ന്. വീട്ടുകാരോടും നാട്ടുകരോടുമൊന്നുമല്ല ഭാര്യ കുരങ്ങിനെപ്പോലെയാണെന്ന് യുവാവ് പറഞ്ഞത്. ഒരു ലൈവ് ഷോയ്ക്കിടെ ടെലിവിഷന്‍ അവതാരകയോടാണ് തന്റെ ഭാര്യ കുരങ്ങിയാണെന്ന് ഭര്‍ത്താവ് പറഞ്ഞത്. തന്റെ നാടും പേരും വീടും മേല്‍വിലാസവുമൊക്കെ പറഞ്ഞ് ഭാര്യയെ ഇത്ര അപമാനിച്ചതിന് പിന്നില്‍ ഒരു പ്രതികാരത്തിന്റെ കഥകൂടി ബാക്കിയുണ്ട്.

ഇഷ്ടം നോക്കാതെ
തന്റെ ഇഷ്ടം നോക്കാതെയാണ് വീട്ടുകാര്‍ യുവതിയെ തനിയ്ക്ക് വേണ്ടി കണ്ടെത്തിയതെന്നും നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചതെന്നും യുവാവ് അവതാരകയോട് പറഞ്ഞു. സ്വന്തം വീട്ടുകാരോടുള്ള പകയാണ് യുവാവ് ടെലിവിഷന്‍ പരിപാടിയിലൂടെ തീര്‍ത്തത്

അല്‍ഹായത്ത്
അല്‍ ഹായത്ത് ടെലിവിഷനിലെ കീ ടും ലൈഫ് എന്ന പരിപാടിയിലേയ്ക്ക് വിളിച്ചാണ് യുവാവ് ഭാര്യയെ കുരങ്ങിനോട് ഉപമിച്ചതും അപമാനിച്ചതും

ഹമദി
ഹമദിയെന്നാണ് യുവാവിന്റെ പേര്.

അവള്‍...
ഭാര്യയെ പരസ്യമായി അപമാനിച്ച യുവാവ് ഖുറാന്‍ പാരായണം ചെയ്യുമ്പോള്‍ മാത്രമാണ് ഭാര്യയെ ശാന്തമായി കാണപ്പെടുന്നതെന്നും പറഞ്ഞു

ചിരിയോ ചിരി
ഭാര്യയെപ്പറ്റി പറഞ്ഞ യുവാവ് ഫോണിലൂടെ നിര്‍ത്താതെ ചിരിയ്ക്കുന്നുണ്ടായിരുന്നു.












Click it and Unblock the Notifications