Get Updates
Get notified of breaking news, exclusive insights, and must-see stories!

നേര്‍ത്ത് നിലയ്ക്കുന്ന നിലവിളികള്‍; ഭൂചലനത്തില്‍ മരണം 1000 കവിഞ്ഞു: ജീവന്റെ തുടിപ്പിനായി അന്വേഷണം

നേപ്യിഡോ: മ്യാന്‍മറിനെ തകര്‍ത്തു തരിപ്പണമാക്കിയ ഭൂചലനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1000 കവിഞ്ഞു. 1002 പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്തു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. നിരവധി പേര്‍ ഇനിയും തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കുന്നുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ, മ്യാന്‍മറില്‍ ഇന്നലെ രാത്രിയും ഭൂചലനം അനുഭവപ്പെട്ടു. 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. മ്യാന്‍മറിലെ ദുരന്തത്തിന്റെ വ്യാപ്തിയെക്കുറിച്ച് പുറംലോകത്തിന് ഇപ്പോഴും കൃത്യമായ വ്യക്തതയില്ലെങ്കിലും, സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ വീടുകളും റോഡുകളും തകര്‍ന്നതും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതും കാണാം. ദുരന്ത മേഖലയില്‍ മ്യാന്‍മറിലെ പട്ടാള മേധാവി അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആറ് പ്രവിശ്യകളിലും തായ്‌ലന്‍ഡ് തലസ്ഥാനമായ ബാങ്കോക്കിലുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്.

myanmar earthquake

ശക്തമായ ഭൂചലനത്തില്‍ മ്യാന്‍മറിലും തായ്‌ലന്‍ഡിലും നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ബാങ്കോക്കില്‍ മെട്രോ, റെയില്‍ സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.

ബാങ്കോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം ഭൂചലനത്തില്‍ നിലംപതിച്ചിരുന്നു. 81 തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നതായി തായ്‌ലന്‍ഡ് ഉപ പ്രധാനമന്ത്രി പറഞ്ഞു. രണ്ടു പ്രധാന ടെലികോം കമ്പനികളും തകര്‍ന്നതിനാല്‍ ആശയവിനിമയവും മുടങ്ങി. വൈദ്യുതി വിതരണവും തടസപ്പെട്ടു. രാജ്യത്തെ ചരിത്രപ്രശസ്തമായ കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നുതരിപ്പണമായി.

മ്യാന്‍മറിലെ ശക്തമായ ഭൂചലനത്തില്‍ ഒരു മുസ്ലിം പള്ളിയും തകര്‍ന്നിരുന്നു. ദുരന്തത്തില്‍ 20 പേരാണ് കൊല്ലപ്പെട്ടത്. ഭൂചലനം ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച മന്റാലെ മേഖലയിലാണീ സംഭവം. ഇവിടെ ഇരട്ട ഭൂചലനങ്ങള്‍ വ്യാപക നാശനഷ്ടം ഉണ്ടാക്കിയിരുന്നു. പ്രാദേശിക മാധ്യമങ്ങളാണ് പള്ളി തകര്‍ന്ന് 20 പേര്‍ മരിച്ചത് റിപ്പോര്‍ട്ട് ചെയ്തത്. റമദാനിലെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നിസ്‌കാരത്തിനെത്തിയവരാണ് മരിച്ചത്.

അയല്‍ രാജ്യമായ മ്യാന്‍മറിന് ഇന്ത്യ സഹായം അയച്ചു. ഭൂകമ്പബാധിത മ്യാന്‍മറിലേക്ക് ഏകദേശം 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ അയച്ചു. ടെന്റുകള്‍, സ്ലീപ്പിങ് ബാഗുകള്‍, പുതപ്പുകള്‍, ഭക്ഷണം, വാട്ടര്‍ പ്യൂരിഫയറുകള്‍, ശുചിത്വ കിറ്റുകള്‍, ടിവി, സോളാര്‍ ലാമ്പുകള്‍, ജനറേറ്റര്‍ സെറ്റുകള്‍, പാരസെറ്റമോള്‍, ആന്റിബയോട്ടിക്കുകള്‍, കാനുല, സിറിഞ്ചുകള്‍, കൈയുറകള്‍, കോട്ടണ്‍ ബാന്‍ഡേജുകള്‍, മൂത്ര ബാഗുകള്‍, അവശ്യ മരുന്നുകള്‍ എന്നിവയായിരുന്നു അയച്ച ദുരിതാശ്വാസ വസ്തുക്കള്‍.

കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവന്റെ തുടിപ്പ് കണ്ടെത്താനുള്ള ഉപകരണങ്ങളുമായി 37 അംഗ ചൈനീസ് സംഘം ശനിയാഴ്ച പുലര്‍ച്ചെ മ്യാന്‍മറിന്റെ മുന്‍ തലസ്ഥാനമായ യാങ്കോണില്‍ ഇറങ്ങിയതായി ചൈനീസ് എംബസി അറിയിച്ചു. റഷ്യയും യുഎസും മ്യാന്‍മറിന് സഹായം വാഗ്ദാനം ചെയ്തു. ഡോക്ടര്‍മാരും തിരച്ചില്‍ നായ്ക്കളുമായി 120 പരിചയസമ്പന്നരായ രക്ഷാപ്രവര്‍ത്തകരെ അയയ്ക്കുമെന്ന് റഷ്യ അറിയിച്ചു.

വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12.50നാണ് മ്യാന്‍മറില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ പ്രധാന ഭൂചലനം അനുഭവപ്പെട്ടത്. പിന്നാലെ 6.8 തീവ്രതയുള്ള ചലനവും ഉണ്ടായതായി യുഎസ് ജിയോളജിക്കല്‍ സര്‍വേ സ്ഥിരീകരിച്ചു. സാഗൈംഗ് നഗരത്തിന് 16 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായും ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 10 കിലോമീറ്റര്‍ താഴ്ചയിലുമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മ്യാന്‍മറിലുണ്ടായ ഭൂകമ്പം 300-ലധികം അണുബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുല്യമായ ആഘാതമാണ് ഉണ്ടാക്കിയതെന്നും മേഖലയില്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാകുമെന്നും ജിയോളജിസ്റ്റുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ലോകത്തെ ഏറ്റവും ഭൂകമ്പസാധ്യതയുള്ള മേഖലകളിലൊന്നിലാണ് മ്യാന്‍മര്‍ സ്ഥിതി ചെയ്യുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+