മിസ് മ്യാൻമാറിന്റെ വീഡിയോ വൈറൽ ; നഷ്ടമായത് കീരിടം, ഇവർ ചെയ്തത്
വർഗീയ കലാപത്തിന് പ്രേരണ നൽകുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി.
യാങ്ഗോൺ: റോഹിങ്ക്യകളെ അധിഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തതിന് മിസ് മ്യാൻമാറിന്റെ സുന്ദരിപ്പട്ടം തിരിച്ചെടുത്തു. വർഗീയ കലാപത്തിന് പ്രേരണ നൽകുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ് ചെയ്തുവെന്ന് ആരോപിച്ചാണ് നടപടി. എന്നാൽ കിരീടം തിരിച്ചെടുക്കുന്നതിന്റെ കാരണം വീഡിയോ പോസ്റ്റ് ചെയ്തതുകൊണ്ടാണെന്ന ആരോപണം ഇവർ നിഷേധിച്ചിട്ടുണ്ട്.
തങ്ങൾ അടിച്ചമർത്തപ്പെടുകയാണെന്ന കള്ളം മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ് റോഹിങ്ക്യൻ തീവ്രവാദികൾ എന്ന അടികുറിപ്പോടെയാണ് മിസ് മ്യാൻമാറ്‍ വീഡിയോ പോസ്റ്റ് ചെയ്തത്. ചോരയിൽ കുളിച്ചു കിടക്കുന്ന മനുഷ്യരും നഗ്നരായ കുട്ടികളും അടങ്ങുന്നഗ്രാഫിക് ഇമേജുകളുടെ വീഡിയോയാണ് ഇവർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. കൂടാതെ അരക്കൻ റോഹിങ്ക്യൻ സൽവേഷൻ ആർമി ഗ്രൂപ്പിലെ ചിസ ദ്യശ്യങ്ങളും വീഡിയോയിൽ ചേർത്തിട്ടുണ്ട്. മിസ് മ്യാൻമാർ ചട്ടം ലഘിച്ചുവെന്ന് ആരോപിച്ചാണ് ഇവരുടെ കിരീടം തിരിച്ചെടുക്കുന്നതെന്ന് സൗന്ദര്യ മത്സരം നടത്തിയ കമ്പനി അറിയിച്ചിട്ടുണ്ട്. എന്നാൽ വിവാദ വീഡിയോയെ കുറിച്ച് പിന്നീട് കമ്പനി ഒന്നും പറഞ്ഞിരുന്നില്ല.













Click it and Unblock the Notifications