കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ ഗ്രാമങ്ങള്‍ ബുള്‍ഡോസറുകള്‍ കൊണ്ട് ഉഴുതുമറിക്കുന്നു; ലക്ഷ്യം കൂട്ടക്കൊലകളുടെ തെളിവ് നശിപ്

  • By Desk
Google Oneindia Malayalam News

യാംഗോണ്‍: ആയിരക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകളെ കൂട്ടക്കൊല ചെയ്തതിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പടിഞ്ഞാറന്‍ മ്യാന്‍മറിലെ റഖിനെയില്‍ 55 ഗ്രാമങ്ങള്‍ മ്യാന്‍മര്‍ സൈന്യം ബുള്‍ഡോസറുകളുപയോഗിച്ച് ഇടിച്ചുനിരത്തിയതായി റിപ്പോര്‍ട്ട്. പ്രദേശത്തിന്റെ സാറ്റലൈറ്റ് മാപ്പുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ പഠനത്തെ തുടര്‍ന്ന് അസോസിയേറ്റഡ് പ്രസ്സാണ് വാര്‍ത്ത പുറത്തുവിട്ടത്. കൊളറാഡോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ഗ്ലോബ് എന്ന പ്രമുഖ സ്ഥാപനം നല്‍കിയ റഖിനെ സ്റ്റേറ്റിന്റെ പഴയതും പുതിയതുമായ സാറ്റലൈറ്റ് ഭൂപടങ്ങളുട അടിസ്ഥാനത്തിലായിരുന്നു റിപ്പോര്‍ട്ട്.

മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!മ്യാന്‍മറില്‍ നിന്ന് ഞെട്ടിക്കുന്ന വിവരങ്ങള്‍; റോഹിംഗ്യന്‍ മുസ്ലിംകളുടെ കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തി!

50 കിലോമീറ്റര്‍ ചുറ്റളവിലുള്ള മൗംഗ്‌ദോ പ്രദേശത്തെ ആള്‍ത്താമസമില്ലാത്ത ചുരുങ്ങിയത് 28 ഗ്രാമങ്ങള്‍ ബുള്‍ഡോസറുകളും മറ്റ് യന്ത്രങ്ങളും ഉപയോഗിച്ച് ഇടിച്ച് നിരപ്പാക്കുന്നതിന്റെ ചിത്രങ്ങളാണ് അസോസിയേറ്റഡ് പ്രസ്സ് പുറത്തുവിട്ടത്. 2017 ഡിസംബറിനും 2018 ഫെബ്രുവരിക്കും ഇടയിലെടുത്ത സാറ്റലൈറ്റ് ചിത്രങ്ങളാണിവ. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയ ബലാല്‍സംഗങ്ങള്‍, പീഡനങ്ങള്‍, കൊലപാതകങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ അരങ്ങേറിയ പ്രദേശങ്ങള്‍ നശിപ്പിക്കുകയാണ് അധികൃതരുടെ ലക്ഷ്യമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

myanmar

ചുരുങ്ങിയത് 55 റോഹിംഗ്യന്‍ ഗ്രാമങ്ങളെങ്കിലും ഈ രീതിയില്‍ സൈന്യം ഇടിച്ചുനിരപ്പാക്കി തെളിവുകള്‍ നശിപ്പിച്ചതായി ഹ്യൂമണ്‍ റൈറ്റ്‌സ് വാച്ച് കുറ്റപ്പെടുത്തി. റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടന്ന ഈ ഗ്രാമങ്ങളിലെ തെളിവുകള്‍ സംരക്ഷിക്കപ്പെടേണ്ടവയായിരുന്നുവെന്ന് സംഘടനയുടെ ഏഷ്യ ഡയരക്ടര്‍ ബ്രാഡ് ആഡംസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് വസ്തുതാന്വേഷണം നടത്തുന്ന യുഎന്‍ സംഘം തെളിവുകള്‍ പരിശോധിക്കുന്നത് ഒഴിവാക്കുകയെന്നതാണ് സൈന്യത്തിന്റെ ലക്ഷ്യം.

ഇതോടെ ഇവിടെ ജീവിച്ചിരുന്നവരുടെ ഓര്‍മകളെയും നിയമപരമായ അവകാശങ്ങളെയും മായ്ച്ചുകളയുന്ന പ്രവൃത്തിയാണ് സൈന്യം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നേരത്തേ റോഹിംഗ്യന്‍ ഗ്രാമങ്ങളില്‍ നിന്ന് നിരവധി കൂട്ടക്കുഴിമാടങ്ങള്‍ കണ്ടെത്തിയിരുന്നു. മ്യാന്‍മര്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന കൂട്ടക്കൊലയുടെ ഇത്തരം അവശിഷ്ടങ്ങളാണ് ഗ്രാമങ്ങള്‍ ഇളക്കിമറിച്ചതിലൂടെ ഇല്ലാതായിരിക്കുന്നത്. മ്യാന്‍മര്‍ സൈന്യത്തിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് ലക്ഷക്കണക്കിന് റോഹിംഗ്യന്‍ മുസ്ലിംകള്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിരുന്നു.

ദുബൈയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കുംദുബൈയില്‍ ചുവപ്പ് സിഗ്നല്‍ ലംഘിക്കുന്ന വാഹനങ്ങള്‍ പോലിസ് പിടിച്ചെടുക്കും

മഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും നിക്ഷേപമിറക്കാന്‍ സൗദി അരാംകോമഹാരാഷ്ട്രയിലും ആന്ധ്രാപ്രദേശിലും നിക്ഷേപമിറക്കാന്‍ സൗദി അരാംകോ

English summary
New satellite imagery shows that the government of Myanmar is bulldozing more than dozens of already-burned-out Rohingya Muslim villages in the west of the country in an attempt to destroy evidence of violence committed by the military, rights groups say
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X