കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ വംശഹത്യ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ മ്യാന്‍മര്‍ കോടതി

  • By Lekhaka
Google Oneindia Malayalam News

യാംഗോണ്‍: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയ വംശഹത്യയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ കോടതി കുറ്റം ചുമത്തി. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയിലെ മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്യോ സോ ഊ എന്നിവര്‍ക്കെതിരേയാണ് യാംഗോണ്‍ ജില്ലാ ജഡ്ജി യെ ലെവിന്‍ കുറ്റം ചുമത്തിയത്. ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. വാര്‍ത്താ റിപ്പോര്‍ട്ടിംഗിനിടെ ആറു മാസം മുമ്പ് അറസ്റ്റിലായ ഇരുവരും ജിയിലിലാണ്. ഔദ്യോഗിക രഹസ്യ നിയമപ്രകാരം വര്‍ഷം ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ അതിക്രമം നടന്ന റഖിനെ സംസ്ഥാനത്തെ സുരക്ഷാ ഓപ്പറേഷനുമായി ബന്ധപ്പെട്ട രേഖകളായിരുന്നു മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു ഇത്. സൈനികരുടെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തിന് ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തിലേറെ പേര്‍ അയല്‍രാജ്യമായ ബംഗ്ലാദേശിലേക്ക് പലായനം ചെയ്യുകയും ചെയ്തിരുന്നു.

myanmar

തങ്ങളുടെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ഈ കെട്ടിച്ചമച്ചതും അടിസ്ഥാന രഹിതവുമായ ഈ നടപടികള്‍ അവസാനിപ്പിക്കാന്‍ തയ്യാറാവാതിരുന്ന കോടതിയുടെ നീക്കത്തില്‍ നിരാശയുണ്ടെന്ന് റോയിട്ടേഴ്‌സിന്റെ പ്രസിഡന്റും എഡിറ്റര്‍ ഇന്‍ ചീഫുമായ സ്റ്റീഫന്‍ അഡ്‌ലര്‍ പ്രതികരിച്ചു. നിഷ്പക്ഷമായും സ്വതന്ത്രമായും തങ്ങളുടെ ജോലി നിര്‍വഹിക്കുകയായിരുന്ന മാധ്യമപ്രവര്‍ത്തകരെന്നും അവര്‍ നിയമലംഘനം നടത്തിയെന്നതിന് ഒരു തെളിവുമില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ കോടതിയുടെ പുതിയ തീരുമാനം മ്യാന്‍മറിലെ മാധ്യമസ്വാതന്ത്ര്യത്തെ കുറിച്ച് സംശയങ്ങളുണര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Myanmar charges Reuters reporters under Official Secrets Act
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X