• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തലക്കടിച്ചുവീഴ്ത്തി ബലാല്‍സംഗം: മ്യാന്‍മര്‍ സൈന്യത്തെ പ്രതിക്കൂട്ടിലാക്കി ആംനെസ്റ്റിയുടെ റിപ്പോര്‍ട്ട്

  • By desk

ലണ്ടന്‍: റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ സൈന്യം നടത്തിയത് മാനുഷ്യകത്തിനെതിരായ കുറ്റകൃത്യമായി വിശേഷിപ്പിക്കാവുന്ന അതിക്രമങ്ങളാണെന്ന് തെളിവുകള്‍ സഹിതം അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷനല്‍. മ്യാന്‍മറിലെ വടക്കന്‍ സ്‌റ്റേറ്റായ റഖിനെയില്‍ വിശദമായ പരിശോധനകളും അന്വേഷണങ്ങളും നടത്തിയതിന് ശേഷം തയ്യാറാക്കിയ ' എന്റെ ലോകം അവസാനിച്ചിരിക്കുന്നു' എന്ന പേരിലുള്ള പുതിയ റിപ്പോര്‍ട്ടാണ് മ്യാന്‍മര്‍ സൈന്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയിരിക്കുന്നത്.

ശക്തമായ തെളിവുകള്‍

ശക്തമായ തെളിവുകള്‍

ഭീകരമായ കൂട്ടക്കൊലകള്‍, കൂട്ടബലാല്‍സംഗങ്ങള്‍, പീഡനങ്ങള്‍, നാട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് പുറത്താക്കല്‍, ഗ്രാമങ്ങള്‍ ഒന്നടങ്കം ചുട്ടെരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ ചെയ്തതിന് വ്യക്തവും ശക്തവുമായ തെളിവുകളുണ്ടെന്ന് ആംനെസ്റ്റ് വ്യക്തമാക്കി. മുസ്ലിംകള്‍ക്കിടയിലെ തീവ്രവാദികള്‍ക്കെതിരേ എന്ന പേരിലാണ് നിരപരാധികളോട് മ്യാന്‍മര്‍ സൈന്യം ഈ ക്രൂരതകള്‍ കാണിച്ചതെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. അതിക്രമങ്ങള്‍ക്കിരയായ 150 പേരുടെ മൊഴികള്‍, സാറ്റലൈറ്റ് വിവരങ്ങള്‍, ഫോട്ടോകള്‍, കൂട്ടക്കൊലയുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോകള്‍ തുടങ്ങിയ തെളിവുകള്‍ സഹിതമാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 ക്രൂരതയില്‍ മുമ്പില്‍ വെസ്റ്റേണ്‍ കമാന്റ്

ക്രൂരതയില്‍ മുമ്പില്‍ വെസ്റ്റേണ്‍ കമാന്റ്

റോഹിംഗ്യന്‍ ജനതയ്‌ക്കെതിരേ ക്രൂരതകള്‍ കാണിക്കുന്നതില്‍ ഏറ്റവും മുന്നില്‍ മ്യാന്‍മര്‍ സൈന്യത്തിന്റെ വെസ്‌റ്റേണ്‍ കമാന്റായിരുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കൂട്ടക്കൊലകള്‍, കൂട്ടബലാല്‍സഗംങ്ങള്‍, ഗ്രാമങ്ങള്‍ ചുട്ടെരുക്കല്‍ തുടങ്ങിയ ക്രൂരതകള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കിയത് ഇവരാണ്. അതിനുള്ള വ്യക്തമായ തെളികള്‍ തങ്ങള്‍ക്ക് ലഭിച്ചതായും ആംനെസ്റ്റി വ്യക്തമാക്കി. മേജര്‍ ജനറല്‍ മോങ് മോങ് സോ എന്ന സൈനികനാണ് ഏറ്റവും കൂടുതല്‍ ക്രൂരത കാണിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൈനിക അതിക്രമങ്ങള്‍ തടയാന്‍ മ്യാന്‍മര്‍ എടുത്ത നടപടികള്‍ തികച്ചും നാമമാത്രവും അപര്യാപ്തവുമായിരുന്നു. സൈന്യം യാതൊരു ഉത്തരവാദിത്ത ബോധവുമില്ലാതെ നിയന്ത്രണമില്ലാതെയാണ് പെരുമാറിയത്. തങ്ങള്‍ ശിക്ഷിക്കപ്പെടില്ലെന്ന വിശ്വാസം കൂടുതല്‍ അതിക്രമങ്ങളിലേക്ക് അവരെ നയിച്ചതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

 ആയുധ നിരോധനം ഏര്‍പ്പെടുത്തണം

ആയുധ നിരോധനം ഏര്‍പ്പെടുത്തണം

പുതിയ കണ്ടെത്തിലുകളുടെ പശ്ചാത്തലത്തില്‍ മ്യാന്‍മര്‍ ഭരണകൂടത്തിനെതിരേ ആയുധ നിരോധനം ഏര്‍പ്പെടുത്തണമെന്ന് യു.എന്നിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതിനു പുറമെ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്ക് ബഹിഷ്‌ക്കരണവും നടപ്പാക്കണം. ഏതെങ്കിലും ഒരു സംഘത്തെയോ സംഘടനയെയോ മാത്രമല്ല, റോഹിംഹ്യന്‍ വിഭാഗത്തെ ഒന്നടങ്കം ശത്രുക്കളായി കണ്ടാണ് മ്യന്‍മര്‍ സൈന്യം ക്രൂരതകള്‍ക്കിരയാക്കിയതെന്നും മാനുഷ്യകത്തിനെതിരായ കുറ്റകൃത്യത്തിന്റെ യു.എന്‍ നിര്‍വചനത്തിനകത്ത് ഇവ വരുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

 5.8 ലക്ഷം അഭയാര്‍ഥികള്‍

5.8 ലക്ഷം അഭയാര്‍ഥികള്‍

അറാകാന്‍ റോഹിംഗ്യ സാല്‍വേഷന്‍ ആര്‍മി ആഗസ്ത് 25ന് സൈനിക പോസ്റ്റുകള്‍ക്കെതിരേ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച അതിക്രമങ്ങളെ തുടര്‍ന്ന് ഇതിനകം 582,000 പേര്‍ ബംഗ്ലാദേശിലേക്കും മറ്റുമായി പലായനം ചെയ്തതായി റിപ്പോര്‍ട്ട് വ്യക്തമാക്കി. ബംഗ്ലാദേശിലേക്കാണ് ഏറ്റവും കൂടുതല്‍ പേര്‍ അഭയാര്‍ഥികളായെത്തിയത്. ബംഗ്ലാദേശിലേക്കുള്ള പലായനം തുടരുകയാണ്.

 തലക്കടിച്ചുവീഴ്ത്തി ബലാല്‍സംഗം

തലക്കടിച്ചുവീഴ്ത്തി ബലാല്‍സംഗം

സൈന്യം കൂട്ടമായി വീടുകളിലെത്തി പുരുഷന്‍മാരെ കൊന്ന ശേഷമാണ് പെണ്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ ബലാല്‍സംഗം ചെയ്തതെന്ന് ബലാല്‍സംഗത്തിനിരയായവരെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. എതിര്‍പ്പ് ഇല്ലാതാക്കാന്‍ തലക്കടിച്ചു വീഴ്ത്തി ഇരകളെ ദുര്‍ബലരാക്കിയ ശേഷമായിരുന്നു ബലാല്‍സംഗം. അതിനു ശേഷം അവര്‍ വീടുകള്‍ക്ക് തീയിട്ടു. പലരും അതില്‍ക്കിടന്ന് വെന്തുമരിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട ശരീരമാകെ പൊള്ളലേറ്റ നിരവധി സ്ത്രീകള്‍ അഭയാര്‍ഥി ക്യാംപുകളിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

English summary
mnesty International says it has strong evidence that the Myanmar army committed crimes against humanity in northern Rakhine state
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X