റോഹിംഗ്യന്‍ മുസ്ലിംകളോട് മ്യാന്മര് ചെയ്തത് വംശീയ ഉന്മൂലനമെന്ന് കാനഡ
ജെനീവ: റഖിനെ സ്റ്റേറ്റില്‍ റോഹിംഗ്യന്‍ മുസ്ലിംകള്‍ക്കെതിരേ മ്യാന്മര് ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടന്നത് വംശീയ ഉന്മൂലനമല്ലാതെ മറ്റൊന്നുമല്ലെന്ന് കാനഡ. ജനീവയില്‍ നടന്ന യുനൈറ്റഡ് നാഷന്‍സ് ഹ്യൂമണ്‍ റൈറ്റ്സ് കൗണ്‍സില്‍ യോഗത്തിലാണ് കനേഡിയന്‍ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് മ്യാന്മര് ഭരണകൂടത്തിനെതിരേ ശക്തമായ ആരോപണം ഉന്നയിച്ചത്. മ്യാന്മര് സൈന്യത്തിന്റെ നേതൃത്വത്തില്‍ 2016 അവസാനത്തോടെ ആരംഭിക്കുകയും 2017 ആഗസ്തില്‍ ശക്തിപ്പെടുകയും ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകള്ക്കെതിരായ കൂട്ടക്കൊലയില്‍ ആയിരക്കണക്കിന് പേര് കൊല്ലപ്പെടുകയും ഏഴ് ലക്ഷത്തോളം പേര് അഭയാര്‍ഥികളാക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഭീകരര്‍ക്കെതിരായ സൈനിക നടപടികളുടെ ഭാഗമാണ് റഖിനെ സ്റ്റേറ്റിലെ സംഭവങ്ങളെന്നാണ് മ്യാന്മര് ഭരണകൂടത്തിന്റെ നിലപാട്.
ജയരാജനെ കൊല്ലാന്‍... സുധാകരന്റെ ഗൂഢാലോചനക്ക് സാക്ഷിയെന്ന് വെളിപ്പെടുത്തല്‍; ചില്ലറക്കാരനല്ല സുധാകരൻ
റോഹിംഗ്യന്‍ വംശഹത്യ പുറംലോകത്തെത്തിക്കാന്‍ ശ്രമിച്ച റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെ ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തി ജയിലിലിടച്ച മ്യന്മര് സൈന്യത്തിന്റെ നടപടിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തക കൂടിയായ കനേഡിയന്‍ വിദേശകാര്യമന്ത്രി ഉല്‍കണ്ഠ രേഖപ്പെടുത്തി. ജനാധിപത്യം നിലനില്ക്കണമെങ്കില് മാധ്യമസ്വാതന്ത്ര്യം ഉള്‍പ്പെടെയുള്ള മൗലികമായ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് അവര്‍ പറഞ്ഞു. അതുകൊണ്ടാണ് റഖിനെ സ്റ്റേറ്റിലെ റോഹിംഗ്യന്‍ കൂട്ടക്കൊല റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് മാധ്യമ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത നടപടിയില്‍ കാനഡ ഉല്കണ്ഠപ്പെടുന്നതെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.

വാ ലോണ്‍, ക്യാവ് സോ ഊ എന്നീ റോയിട്ടേഴ്സ് മാധ്യമപ്രവര്‍ത്തകരെയാണ് റോഹിംഗ്യന്‍ മുസ്ലിംകളെ കൊന്നു കുഴിച്ചമൂടിയ കൂട്ടക്കുഴിമാടങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനിടയില്‍ മ്യാന്മര് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകളും റിപ്പോര്‍ട്ടുകളും പിടിച്ചെടുത്ത സൈന്യം, സൈന്യവുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ കൈവശം വച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്. 14 വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന ഔദ്യോഗിക രഹസ്യ നിയമത്തിലെ വകുപ്പുകളാണ് കോടതി ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ അറസ്റ്റിലായത്.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications