ആങ് സാന്‍ സൂക്കിക്ക് 5 വര്‍ഷം തടവ് ശിക്ഷ; ജീവിതകാലം തടവിലിടാന്‍ നീക്കം
നേയ്പിഡോ: നൊബേല്‍ പുരസ്‌കാര ജേതാവും ജനധിപത്യ തിരഞ്ഞെടുപ്പിലൂടെ മ്യാന്‍മറില്‍ അധികാരത്തിലെത്തിയ വ്യക്തിയുമായ ആങ് സാന്‍ സൂക്കിക്ക് അഞ്ച് വര്‍ഷം തടവ്. അഴിമതി കേസിലാണ് പട്ടാള ഭരണത്തിന് കീഴിലുള്ള കോടതിയുടെ ഉത്തരവ്. മൊത്തം 11 അഴിമതി കേസുകളാണ് സൂക്കിക്ക് എതിരെയുള്ളത്. ആദ്യ കേസിലെ വിധിയാണിപ്പോള്‍ വന്നിരിക്കുന്നത്. അഴിമതി കേസുകള്‍ക്ക് പുറമെ മറ്റു ഏഴ് കേസുകള്‍ കൂടി സൂക്കിക്കെതിരെയുണ്ട്.
അഞ്ച് വര്‍ഷത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട സൂക്കിയെ 2021ലാണ് പട്ടാളം അട്ടിമറിച്ചത്. തുടര്‍ന്ന് അധികാരത്തിലെത്തിയ സൈന്യം സൂക്കിയെ തടവിലാക്കുകയും നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കുകയും ചെയ്തു. പ്രസിഡന്റായി തിരഞ്ഞെടുക്കുന്നതിന് മുമ്പ് വര്‍ഷങ്ങളോളം തടവില്‍ കഴിഞ്ഞിരുന്നു സൂക്കി. അന്താരാഷ്ട്ര സമൂഹം സുതാര്യായ വിചാരണ ആവശ്യപ്പെടുന്നുണ്ടെങ്കിലും പട്ടാള ഭരണകൂടം അതിന് തയ്യാറായിട്ടില്ല. സൂക്കിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ പ്രകാരം ശിക്ഷിക്കപ്പെടുകയാണെങ്കില്‍ 190 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്. ജീവിതകാലം സൂക്കിയെ തടവിലിടാനുള്ള നീക്കമാണ് പട്ടാളം നടത്തുന്നത് എന്നാണ് വിമര്‍ശനം.

Recommended Video
സൂക്കിക്കെതിരായ കേസ് പരിഗണിക്കാന്‍ നേപിഡോയിലെ കോടതി അല്‍പ്പ നേരം മാത്രമേ ചേര്‍ന്നുള്ളൂ. കോടതി ചേര്‍ന്ന ഉടനെ ശിക്ഷ വിധിക്കുകയാണ് ചെയ്തതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രഹസ്യവിചാരണയാണ് നടക്കുന്നത് എന്നതിനാല്‍ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുപറഞ്ഞ വ്യക്തികളെ കുറിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. സൂക്കിക്കെതിരായ നടപടികള്‍ പുറത്തുപോകരുത് എന്നാണ് പട്ടാള ഭരണകൂടത്തിന്റെ തീരുമാനം.
യംഗൂണ്‍ മുഖ്യമന്ത്രിയായിരുന്നു ഫിയോ മിന്‍ തീന്‍. ഇദ്ദേഹത്തില്‍ നിന്ന് ആറ് ലക്ഷം ഡോളര്‍ മൂല്യമുള്ള സ്വര്‍ണവും പണവും സ്വീകരിച്ചു എന്നാണ് സൂക്കിക്കെതിരായ കേസ്. നേരത്തെ സൂക്കിയുമായി അടുപ്പം നിലനിര്‍ത്തിയ വ്യക്തിയായിരുന്നു തിന്‍. പട്ടാളം അധികാരത്തിലെത്തിയതോടെ ഇയാള്‍ പരാതിയുമായി രംഗത്തുവരികയായിരുന്നു. ആരോപണങ്ങള്‍ സൂക്കി നിഷേധിച്ചു. സൂക്കിലെ ഉടന്‍ ജയിലലടക്കുമോ എന്ന് വ്യക്തമല്ല.
സൂക്കിയെ രഹസ്യമായി പാര്‍പ്പിച്ചിരിക്കുകയാണ് സൈന്യം. എല്ലാ കേസുകളിലും വിചാരണ പൂര്‍ത്തിയാകുംവരെ സൂക്കി നിലവിലുള്ള സ്ഥലത്ത് തുടരുമെന്ന് നേരത്തെ സൈനിക മേധാവി പറഞ്ഞിരുന്നു. സൂക്കിക്കെതിരായ നടപടികള്‍ റദ്ദാക്കണമെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യം. അവരെ മോചിപ്പിക്കണമെന്നും ആംനസ്റ്റി ഇന്റര്‍നാഷണല്‍ പോലുള്ള മനുഷ്യാവകാശ സംഘടനകള്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒന്നിനാണ് സൂക്കിയെ പട്ടാളം അറസ്റ്റ് ചെയ്തത്. തിരഞ്ഞെടുപ്പ് ചട്ട ലംഘനം, രഹസ്യരേഖാ നിയമം, അഴിമതി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് സൂക്കി.












Click it and Unblock the Notifications