Get Updates
Get notified of breaking news, exclusive insights, and must-see stories!

മ്യാൻമർ ഭൂചലനം: മരണ സംഖ്യ ഉയരുന്നു; മരിച്ചവരുടെ എണ്ണം 1644 കടന്നു

ബാങ്കോക്ക്: മ്യാൻമറിൽ‌ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 1644 കടന്നു. 3408 പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച സെൻട്രൽ‌ മ്യാൻമറിലെ സാ​ഗിം​ഗ് ന​ഗരത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാ​ഗത്ത് 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് വലിയ നാശനഷ്ടമാണ് ഉണ്ടാക്കിയത്. തകർന്ന റോഡുകളും അടിസ്ഥാന സൗകര്യങ്ങളും മ്യാൻമറിലെ രക്ഷാപ്രവർത്തനങ്ങൾക്ക് തടസ്സമായി.

അതേ സമയം, മ്യാൻമറിന് സ​ഹായവുമായി ഇന്ത്യ ഉടൻ രം​ഗത്ത് എത്തിയിരുന്നു. ഇന്ത്യയുടെ ഓപ്പറേഷൻ ബ്രഹ്മയുടെ ഭാ​ഗമായി ദുരിതാശ്വാസ സാമി​ഗ്രികളുമായി രണ്ട് വിമാനങ്ങൾ കൂടി ലാൻഡ് ചെയ്തു. 80 അം​ഗ എൻ ഡി ആർ എഫ് സംഘത്തെയും 118 പേരടങ്ങുന്ന മെഡിക്കൽ സംഘത്തെയും ഇന്ത്യ മ്യാൻമറിലേക്ക് അയച്ചു. മ്യാൻമറിലെ 16000 ഇന്ത്യക്കാർ സുരക്ഷിതരാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

myanmar

15 ടൺ ദുരിതാശ്വാസ സാമ​ഗ്രികളാണ് മ്യാന്റിലെത്തിച്ചത്. 80 അ​ഗ എൻ ഡി ആർ എഫ് സംഘം രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകും. കരസേനയുടെ ഫീൽഡ് ആശുപത്രി സംഘവും എത്തും. ആറ് വനിത ഡോക്ടർമാരും സംഘത്തിലുണ്ട്. ആംബുലൻസുകളും ശസ്ത്രക്രിയയ്ക്കും എക്സറേയ്ക്കുള്ള സൗകര്യങ്ങളും കരസേന എത്തിക്കും.

നാല് നാവികസേന കപ്പലുകളും മ്യാൻമറിലേക്ക് തിരിച്ചു. 50 ടൺ ദുരിതാശ്വാസ സാമ​ഗ്രികൾ ഈ കപ്പലുകളിൽ കൊണ്ടുപോകുന്നുണ്ട്. ആവശ്യമായ എല്ലാ സഹായവും പ്രധാനമന്ത്രി വാ​ഗ്ദാനം ചെയ്തെന്ന് സേന ഉദ്യോ​ഗസ്ഥരുടെ സന്നിധ്യത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ
വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. മ്യാൻമറിലെ പതിനാറായിരത്തോളം ഇന്ത്യക്കാരുമായി സമ്പർക്കത്തിലാണെന്നും എല്ലാവരും സുരക്ഷിതരാണെന്നും ഇന്ത്യൻ എം ബ സി അറിയിച്ചു. ഇതുവരെ ആകെ അയച്ചത് 137 ടണ്ണാണ് . ഇന്ത്യയിൽ നിന്ന് മ്യാൻമറിലേക്ക് ആവശ്യാനുസരണം കൂടുതൽ സഹായം എത്തിക്കും.

ഒറ്റപ്പെട്ട വിനോദ സഞ്ചാരികൾക്കായി തായ്‌ലൻഡ് വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിലൂടെ ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തിറക്കി.

പൊതു അടിയന്തരാവസ്ഥ: 191
ടൂറിസ്റ്റ് പോലീസ് ഹോട്ട്ലൈൻ: 1155
ഫയർ ആന്റ് റെസ്ക്യൂ ഡിപ്പാർട്ട്മെന്റ്: 199
എമർജൻസി മെഡിക്കൽ സർവീസസ്: 1669
DDPM ഹോട്ട്ലൈൻ : 1784

" അടിയന്തര സഹായം ആവശ്യമുള്ള വിദേശ പൗരന്മാർക്ക് മുകളിൽ പറയുന്ന ഹോട്ട് ലൈനുകളുമായോ നിങ്ങൾ സ്ഥിതി ചെയ്യുന്ന പ്രാദേശിക അല്ലെങ്കിൽ പ്രവിശ്യാ അധികാരികളുമായോ ബന്ധപ്പെടാം " പ്രസ്താവനയിൽ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+