Get Updates
Get notified of breaking news, exclusive insights, and must-see stories!

നഗരമാകെ അഴുകിയ മൃതദേഹങ്ങളുടെ ഗന്ധം; മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 2000 അടുക്കുന്നു

ബാങ്കോക്ക്: മ്യാന്‍മറിനെ പിടിച്ചുലച്ച ഭൂകമ്പത്തില്‍ മരണസംഖ്യ ആശങ്കാജനകമാം വിധം ഉയരുന്നു. ഇതുവരെ 1,700-ലേറെ പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. 3,400-ലധികം പേര്‍ക്കാണ് പരിക്കേറ്റത്. 300 ഓളം പേരെ കാണാതായതായി മ്യാന്‍മര്‍ ഭരണകൂടം അറിയിച്ചു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്റലെയിലെ തെരുവുകളിലെങ്ങും അഴുകിയ മൃതദേഹങ്ങളുടെ ഗന്ധമാണ്.

1,700 ലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് സര്‍ക്കാരിന്റെ കണക്കുകളിലുള്ളത്. തിരിച്ചറിയാത്ത എണ്ണമറ്റ മൃതദേഹങ്ങളാണ് കുഴിച്ചുമൂടിയത്. ആരെങ്കിലും ജീവനോടെയുണ്ടാകുമെന്ന പ്രതീക്ഷയില്‍ തകര്‍ന്നു വീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ കൈകൊണ്ടാണ് നീക്കം ചെയ്യുന്നത്. അതിനാല്‍ രക്ഷാപ്രവര്‍ത്തനവും മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രമാണ് എക്സ്‌കവേറ്റര്‍ ഉപയോഗിക്കുന്നത്.

myanmar earthquake

ഭൂകമ്പത്തിന് മൂന്ന് ദിവസത്തിന് ശേഷം രക്ഷാപ്രവര്‍ത്തകര്‍ ഒരു ഹോട്ടലിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് സ്ത്രീയെ ജീവനോടെ പുറത്തെടുത്തത് പ്രതീക്ഷ പകര്‍ന്നിരുന്നു. അതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ പേര്‍ ജീവനോടെയുണ്ടാകുമെന്നാണ് കരുതുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:50 നാണ് 7.7 തീവ്രത രേഖപ്പെടുത്തിയ ആദ്യ ഭൂകമ്പമുണ്ടായത്. മിനിറ്റുകള്‍ക്ക് ശേഷം 6.7 തീവ്രത രേഖപ്പെടുത്തിയ തുടര്‍ചലനവും ഉണ്ടായി. കഴിഞ്ഞ ദിവസങ്ങളിലും ശക്തിയേറിയ തുടര്‍ ചലനങ്ങള്‍ ഉണ്ടായി.

രാജ്യത്ത് അതീവ ആശങ്കാജനകമായ സ്ഥിതിയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. അടുത്ത 30 ദിവസത്തിനുള്ളില്‍ ജീവന്‍ രക്ഷിക്കാനും പകര്‍ച്ചവ്യാധികള്‍ തടയാനും എട്ട് മില്യണ്‍ ഡോളര്‍ അടിയന്തരമായി ആവശ്യപ്പെട്ടിട്ടുണ്ട്. റോഡുകളും പാലങ്ങളും തകര്‍ന്നതും ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസം സൃഷ്ടിക്കുന്നുണ്ട്. ആഭ്യന്തര യുദ്ധത്തിന്റെ കെടുതികള്‍ അനുഭവിക്കുന്ന ഒരു ജനതയ്ക്ക് ഇരട്ടി പ്രഹരമായി ഭൂകമ്പം മാറി.

ആശയവിനിമയ സംവിധാനങ്ങള്‍ നിലച്ചതിനാല്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലടക്കം നടക്കുന്ന രക്ഷാപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ ലഭ്യമല്ല. അതിനാല്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥ വ്യാപ്തി വ്യക്തമല്ല. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ആളുകള്‍ കൊല്ലപ്പെട്ടത് മ്യാന്മറിലാണ്. മ്യാന്‍മറില്‍ തുടരുന്ന ആഭ്യന്തരയുദ്ധം അടിയന്തര സേവനങ്ങളെ ദുര്‍ബലപ്പെടുത്തിയെന്നും ആരോപണമുയരുന്നുണ്ട്.

ഇന്ത്യയുടെ പടിഞ്ഞാറന്‍ ഭാഗത്തും ചൈനയുടെ കിഴക്കന്‍ ഭാഗത്തും കംബോഡിയ, ലാവോസ് എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. അയല്‍രാജ്യമായ തായ്ലന്‍ഡില്‍ ഭൂകമ്പത്തില്‍ 10 പേര്‍ മരിച്ചു. ബാങ്കോക്കിലെ ചതുചക് മാര്‍ക്കറ്റിന് സമീപം നിര്‍മ്മാണത്തിലിരുന്ന ഒരു ബഹുനില കെട്ടിടം തകര്‍ന്ന് 100 ഓളം തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഇന്ത്യയും അമേരിക്കയുമടക്കം നിരവധി രാജ്യങ്ങള്‍ മ്യാന്‍മറിന് സഹായങ്ങള്‍ നല്‍കാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. 41 ഡിഗ്രി സെല്‍ഷ്യസ് ചൂടിലാണ് രക്ഷാപ്രവര്‍ത്തകര്‍ ജീവന്റെ തുടിപ്പിനായുള്ള അന്വേഷണം നടത്തുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+