കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ മ്യാന്‍മര്‍ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍!!

Google Oneindia Malayalam News

നേപ്പിഡോ: 120 പേരുമായി കടലില്‍ തകര്‍ന്നു വീണ മ്യാന്‍മർ വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ ഇന്ത്യന്‍ മഹാസമുദ്രത്തില്‍. വ്യാഴാഴ്ച വൈകിട്ടോടെ തന്നെ ആന്തമാന് മുകളില്‍ പറന്ന വിമാനത്തിന്‍റെ അവശിഷ്ടങ്ങളും മൃതദേഹങ്ങളും നാവിക സേനയുടെ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയിരുന്നു. മ്യാൻമറിലെ യാങ്കോണ്‍ വിമാനത്താവളത്തില്‍ നിന്ന് സതേൺ സിറ്റിയായ മെയ്ക്കിലേയ്ക്ക് യാത്ര തിരിച്ച വിമാനമാണ് ബുധനാഴ്ച കാണാതായത്. വൈ 8 എന്ന വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 1.35ഓടെ വിമാനവുമായുള്ള ബന്ധം അവസാനിക്കുകയായിരുന്നുവെന്ന് മ്യാന്‍മര്‍ സൈനിക തലവന്‍ വാര്‍ത്താക്കുറിപ്പിലാണ് വ്യക്തമാക്കിയത്.

സൈനികത്തലവനെ ഉദ്ധരിച്ച് മാധ്യമങ്ങളാണ് ല വിമാനം കാണാതായ വാര്‍ത്ത റിപ്പോർട്ട് ചെയ്തത്. മ്യാൻമറിലെ സതേൺ സിറ്റിയായ മെയ്ക്കിനും യാങ്കോണിനും ഇടയില്‍ സഞ്ചരിച്ച വിമാനമാണ് ബുധനാഴ്ച കാണാതായത്. ഉച്ചയ്ക്ക് 1.35ഓടെ വിമാനവുമായുള്ള ബന്ധം അവസാനിക്കുകയായിരുന്നുവെന്ന് കമാൻഡ‍ർ ഇൻ ചീഫ് പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. കാണാതായ വിമാനത്തിന് വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. വിമാനത്തിന്‍റെ അവശിഷ്ടങ്ങള്‍ കടലില്‍ നിന്ന് കണ്ടെടുത്തു.

ഇന്ത്യന്‍ മഹാസമുദ്രത്തില്‍

ഇന്ത്യന്‍ മഹാസമുദ്രത്തില്‍

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദക്ഷിണ ഭാഗത്തുള്ള ഉള്‍പ്രദേശത്തുവച്ചാണ് വിമാനം തകര്‍ന്നുവീണതെന്നാണ് വിശ്വസിക്കുന്നത്.

തിരച്ചില്‍ തുടങ്ങി

തിരച്ചില്‍ തുടങ്ങി

ഒമ്പത് നാവിക സേനാ കപ്പലുകളും അഞ്ച് സൈനിക വിമാനങ്ങളുമാണ് വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലില്‍ ഏര്‍പ്പെട്ടിരുന്നതെന്ന് സൈനിക ഉദ്യോഗസ്ഥരാണ് വ്യക്തമാക്കിയത്. 106 യാത്രക്കാരും വിമാന ജീവനക്കാരുമായി പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്നവരുടെ വിവരങ്ങള്‍ എയർപോർട്ട് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ആന്തമാന് മുകളിലൂടെ പറന്ന വിമാനത്തിന് വേണ്ടിയുള്ള തിരച്ചിലിനായി കപ്പലുകളെയും വിമാനങ്ങളെയും വിന്യസിച്ചിതായി സൈനികത്തലവൻ പ്രസ്താവനയിൽ വ്യക്തമാക്കി. തീരപ്രദേശത്തുള്ള സൈനികാംഗങ്ങളുടെ കുടുംബാംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നവരിൽ ഏറിയ പങ്കും.

സാങ്കേതിക പ്രശ്നം

സാങ്കേതിക പ്രശ്നം

കാലാവസ്ഥ നല്ലതായിരുന്നതിനാൽ സാങ്കേതിക തകരാറിനെ തുടർന്നാണ് വിമാനം കാണാതായതെന്നാണ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പി റിപ്പോർട്ട് ചെയ്യുന്നത്. ദവേയ് നഗരത്തിന് 20 മൈല്‍ പടിഞ്ഞാറെത്തിയപ്പോഴായിരുന്നു വിമാനവുമായുള്ള ബന്ധം നഷ്ടമായതെന്ന് സിഇഒ പറയുന്നു.

 രാവിലെ പുറപ്പെട്ടു

രാവിലെ പുറപ്പെട്ടു

യാങ്കൂണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് രാവിലെ പുറപ്പെട്ട വൈ- 8 എന്ന വിമാനമാണ് യാത്രാ മധ്യേ കാണാതായത്. 106 യാത്രക്കാരും 14 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായികുന്നത്. സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണ് യാത്രക്കാരിൽ ഏറിയ പങ്കും.

അവശിഷ്ടങ്ങള്‍ കണ്ടെത്തി

അവശിഷ്ടങ്ങള്‍ കണ്ടെത്തി

കാണാതായ മ്യാന്‍മർ വിമാനം വൈ- 8ന്റെ അവശിഷ്ടങ്ങൾ ആന്തമാന്‍ സമുദ്രത്തില്‍ നിന്ന് കണ്ടെടുത്തു. വ്യോമസേനാ വൃത്തങ്ങളെ ഉദ്ധരിച്ച് എഎഫ്പിയാണ് വാർത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

മലേഷ്യന്‍ വിമാനം

മലേഷ്യന്‍ വിമാനം

മലേഷ്യന്‍ എ. അപ്രത്യക്ഷമായ യര്‍ലൈന്‍സിന്‍റെ എംഎച്ച് 370 എന്ന വിമാനത്തിന്‍റെ റഡാര്‍ ബന്ധം നഷ്ടമായ സ്ഥലത്തുനിന്ന് 700 കിലോമീറ്റര്‍ മാറിയാണ് വൈ 8 വിമാനവും കാണാതായിട്ടുള്ളത്. 2014 മാര്‍ച്ച് 8നാണ് 239 യാത്രക്കാരുമായി മലേഷ്യയില്‍ നിന്ന് ചൈനയിലേയ്ക്ക് പോയ വിമാനം അപകടത്തില്‍പ്പെട്ടത്.

English summary
Myanmar finds aircraft parts in southern Indian Ocean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X