• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

റോഹിങ്ക്യൻ പ്രശ്നം വഷളാക്കിയത് ബംഗ്ലാദേശ്, വിമർശനവുമായി മ്യാൻമാർ സർക്കാർ, കാരണം ഇത്...

  • By Ankitha

റങ്കൂൺ: റോഹിങ്ക്യൻ വിഷയത്തിൽ ബംഗ്ലാദേശുമായി ചർച്ചയ്ക്ക് തയ്യാറെന്ന് മ്യാൻമാർ നേതാവ് ആങ് സാൻ സൂകി. മ്യാൻമാറിൽ നടക്കുന്ന ഏഷ്യ-യുറോപ്പ് സമ്മേളനത്തിൽ മുതിർന്ന ഉദ്യോഗസ്ഥരുമായി സംസാരിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സൂകി. സൈനികരുടെ ആക്രമങ്ങളെ തുടർന്ന് കഴിഞ്ഞ ആറു മാസമായി 600,000 ലധികം പേരാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്യുന്നത്. ഇവരെ തിരിച്ചു മാത്യരാജ്യത്തിലേയ്ക്ക് കൊണ്ടു വരാനുള്ള ചർച്ചകളാണ് നടക്കുന്നത്.

ഇനിയും കൊലകൾ നടത്തുമായിരുന്നു, ചാൾസിന്റെ ക്രൂരകൃത്യങ്ങളിങ്ങനെ, പ്രോസിക്യൂട്ടറിന്റെ വെളിപ്പെടുത്തൽ

എന്നാൽ റോഹിങ്ക്യൻ വിഷയത്തിൽ മ്യാൻമാറുമായി കൂടിക്കാഴ്ച നടത്താൽ തങ്ങൾ തയ്യാറാണെന്നു ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ഹസ്സൻ മഹ്മദ് അലി അറിച്ചിരുന്നു. പ്രശ്നം സമാധത്തോടെ തീർക്കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. റോഹിങ്ക്യൻ ജനതയ്ക്കു മ്യാൻമാറിൽ പൗരത്വം നൽകണമെന്നും രാജ്യത്ത് ജനതയ്ക്കു സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും അറിയിച്ചിട്ടുണ്ട്.

ചർച്ച നീട്ടി കൊണ്ടു പോകുന്നത് ബംഗ്ലാദേശ്

ചർച്ച നീട്ടി കൊണ്ടു പോകുന്നത് ബംഗ്ലാദേശ്

റോഹിങ്ക്യൻ വിഷയത്തിൽ ബംഗ്ലാദേശിനെതിരെ വിമർശനവുമായി മ്യാൻമാർ രംഗത്തെത്ത്. റോഹിങ്ക്യൻ ജനങ്ങളെ മ്യാൻമാറിലേയ്ക്ക് തിരിച്ചയക്കാത്തത് ബംഗ്ലാദേശ് സർക്കാരാണെന്നു ആങ് സങ് സൂകി ആരോപിച്ചിരുന്നു. ഇതിനു കാരണം റോഹിങ്ക്യൻ അഭയാർഥികളുടെ പേരിൽ ലഭിക്കുന്ന സാമ്പത്തിക സഹായമാണെന്നു ഇവർ ചൂണ്ടിക്കാട്ടി.

 ചൈനയുടെ പിന്തുണ

ചൈനയുടെ പിന്തുണ

റോഹിങ്ക്യൻ വിഷയത്തിൽ ഉഭകക്ഷി ചർച്ചയിലൂടെ പ്രശ്നം പരിഹാരിക്കണമെന്ന് ചൈന അറിയിച്ചിരുന്നു. മ്യാൻമാറും ബംഗ്ലാദേശും സംയുക്ത സഹകരണത്തിലൂടെ മാത്രമേ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയുള്ളു. ലോകരാജ്യങ്ങൾ റോഹിങ്ക്യൻ പ്രശ്നത്തിനു പരിഹാരം കാണാൻ ആഗ്രഹിക്കുന്നുവെന്നും ചൈനീസ് വിദേശീയകാര്യ മന്ത്രി വാങ് ങി അഭിപ്രായപ്പെട്ടു. റോഹിങ്ക്യൻ പ്രശ്നത്തിൽ ഇരു രാജ്യങ്ങൾക്കും പിന്തുണയും പ്രഖ്യാപിച്ചിട്ടുണ്ട്.

യുഎൻ സഹായം

യുഎൻ സഹായം

റോഹിങ്ക്യൻ പ്രശ്നം സമാധാനമായി പരിഹരിക്കാൻ ഐക്യരാഷ്ട്രസഭയുടെ സഹായ സഹകരണങ്ങൾ ഇരു രാജ്യങ്ങൾക്കുണ്ടാകണമെന്നും ചൈന ആവശ്യപ്പെട്ടു. നേരത്തെ റോഹിങ്ക്യൻ വിഷയത്തിൽ എല്ലാ സഹായ സഹകരണവും യുഎൻ നൽകിയിരുന്നു. എന്നാൽ അന്ന് അതിനോട് പ്രതികരിക്കാൻ മ്യാൻമാർ തയ്യാറായിരുന്നില്ല.

ബംഗ്ലാദേശ് അഭയകേന്ദ്രം

ബംഗ്ലാദേശ് അഭയകേന്ദ്രം

സൈന്യത്തിന്റെ പീഡനം രൂക്ഷമായപ്പോഴാണ് റോഹിങ്ക്യൻ അഭയാർഥികൾ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്. ഇന്ന് 600,000 ലക്ഷത്തോളം അഭയാർഥികൾ ബംഗ്ലാദേശിലെ അഭായാർഥി ക്യാമ്പുകളിലുണ്ട്. കൂടാതെ നിരവധിപ്പേർ ഇപ്പോഴും പലായനം ചെയ്യുന്നുണ്ട് . സ്വന്തം രാജ്യത്തേയ്ക്ക് മടങ്ങി പോകാൻ ആഗ്രഹമുണ്ടെന്നും എന്നാൽ അവിടത്തെ സാഹചര്യം അതിനു അനുവദിക്കില്ലെന്നും അഭായാർഥികൾ പറയുന്നു.

സൈന്യത്തിന്റെ പീഡനം

സൈന്യത്തിന്റെ പീഡനം

റോഹിങ്ക്യൻ ജനങ്ങൾക്ക് കൊടിയ പീഡനമാണ് മ്യാൻമാർ സൈന്യത്തിൽ നിന്ന് നേരിടേണ്ടി വന്നത്. വീടുകൾ തീയിട്ടു നശിപ്പിക്കുകയും ഗ്രാമവാസികളെ ക്രൂരമായി പീഡിപ്പിക്കുകയുമാണ് ചെയ്തിരുന്നു. റോഹിങ്ക്യൻ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ പരിതാപകരമാണ്. ഗ്രാമങ്ങളിലെത്തി ഇവരെ ബലമായി പിടിച്ചുകൊണ്ടു പോകുകയും ക്രൂരമായി പീഡിപ്പിച്ചിരുന്നു

English summary
Myanmar’s de facto leader Aung San Suu Kyi said on Tuesday she hopes talks with Bangladesh this week will result in a memorandum of understanding on the “safe and voluntary return” of Rohingya Muslims who fled to Bangladesh in the past three months.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more