റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ് തടയാന്‍ മ്യാന്മര് സൈന്യം അതിര്‍ത്തിയില്‍ കുഴിബോംബ് പാകുന്നു!
റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ് തടയാന്‍ മ്യാന്മര് സൈന്യം അതിര്‍ത്തിയില്‍ കുഴിബോംബ് പാകുന്നു!
ധാക്ക: സൈനിക അതിക്രമങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ലക്ഷത്തിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മ്യാന്മര് സൈന്യം കുഴിബോംബുകള്‍ പാകുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.
ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥാപിച്ച് കമ്പിവേലികള്‍ക്കു സമീപം മ്യാന്മറിനകത്തുള്ള പ്രദേശങ്ങളിലാണ് കുഴിബോംബുകള്‍ പാകുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ചെറിയ സംഘങ്ങള്‍ രഹസ്യമായി ലാന്‍ഡ് മൈനുകള്‍ കുഴിച്ചിടുന്ന ജോലിയിലേര്പ്പെട്ടിരിക്കുകയാണെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിലെത്താന്‍ ഈ വഴി ഉപയോഗിക്കുന്ന അഭയാര്‍ഥികളും ഇതുകാരണം അപകടത്തില്‍ പെടുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെതിരേ അടുത്ത ദിവസം തന്നെ ബംഗ്ലാദേശ് സര്‍ക്കാര്‍ മ്യാന്മര് ഭരണകൂടത്തെ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച മ്യാന്മര് അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടി രണ്ടുപേര്‍ക്ക് അംഗവൈകല്യമുണ്ടായതായി ബംഗ്ലാദേശ് അതിര്‍ത്തി സേന അറിയിച്ചു. രണ്ട് റോഹിംഗ്യന്‍ കുട്ടികള്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റതെന്ന് അതിര്‍ത്തി സേനാംഗം മന്‍സൂറുല്‍ ഹസന് ഖാന് പറഞ്ഞു. ഇതില്‍ ഒരു കുട്ടിയുടെ ഇടതു കാല് സ്ഫോടനത്തില്‍ പൂര്‍ണമായും ചിതറിപ്പോയി. കുട്ടികളെ ബംഗ്ലാദേശിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴിബോംബില്‍ ചവിട്ടിയതാണ് സ്ഫോടനത്തിന് കാരണമെന്നും ഖാന് അഭിപ്രായപ്പെട്ടു. മറ്റൊരു സ്ഫോടനത്തില്‍ റോഹിംഗ്യന്‍ സ്ത്രീക്കും കാല് നഷ്ടമായിരുന്നു. അഭയാര്‍ഥികളില്‍ പലരും ദേഹത്ത് വെടിയുണ്ടയേറ്റ മുറിവുകളുമായാണ് ഇവിടേക്കെത്തുന്നതെന്നും സൈനികന് അറിയിച്ചു. അതിനിടെ പ്രശ്നബാധിത പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്ന അഞ്ച് റോഹിംഗ്യന്‍ കുട്ടികള്‍ ബോട്ട് മറിഞ്ഞ് മുങ്ങി മരിച്ചു. നാഫ് നദിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഭയാര്‍ഥികളുമായെത്തിയ നാല് ബോട്ടുകളെങ്കിലും മുങ്ങിയിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ കണക്കുകൂട്ടല്‍.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications