കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ് തടയാന്‍ മ്യാന്‍മര്‍ സൈന്യം അതിര്‍ത്തിയില്‍ കുഴിബോംബ് പാകുന്നു!

റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ തിരിച്ചുവരവ് തടയാന്‍ മ്യാന്‍മര്‍ സൈന്യം അതിര്‍ത്തിയില്‍ കുഴിബോംബ് പാകുന്നു!

  • By Desk
Google Oneindia Malayalam News

ധാക്ക: സൈനിക അതിക്രമങ്ങളെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത ലക്ഷത്തിലേറെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ നാട്ടിലേക്ക് തിരിച്ചുവരുന്നത് തടയാന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ മ്യാന്‍മര്‍ സൈന്യം കുഴിബോംബുകള്‍ പാകുന്നതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സാണ് ഞെട്ടിക്കുന്ന ഈ വാര്‍ത്ത പുറത്തുവിട്ടത്.

ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് സ്ഥാപിച്ച് കമ്പിവേലികള്‍ക്കു സമീപം മ്യാന്‍മറിനകത്തുള്ള പ്രദേശങ്ങളിലാണ് കുഴിബോംബുകള്‍ പാകുന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളായി ചെറിയ സംഘങ്ങള്‍ രഹസ്യമായി ലാന്‍ഡ് മൈനുകള്‍ കുഴിച്ചിടുന്ന ജോലിയിലേര്‍പ്പെട്ടിരിക്കുകയാണെന്ന് രഹസ്യ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബംഗ്ലാദേശിലെത്താന്‍ ഈ വഴി ഉപയോഗിക്കുന്ന അഭയാര്‍ഥികളും ഇതുകാരണം അപകടത്തില്‍ പെടുന്നുണ്ടെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഇതിനെതിരേ അടുത്ത ദിവസം തന്നെ ബംഗ്ലാദേശ് സര്‍ക്കാര്‍ മ്യാന്‍മര്‍ ഭരണകൂടത്തെ ഔദ്യോഗികമായി പ്രതിഷേധമറിയിച്ചേക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

myanmar-map-600-06-1457246297-07-1504764805.jpg -Properties

ചൊവ്വാഴ്ച മ്യാന്‍മര്‍ അതിര്‍ത്തിയില്‍ കുഴിബോംബ് പൊട്ടി രണ്ടുപേര്‍ക്ക് അംഗവൈകല്യമുണ്ടായതായി ബംഗ്ലാദേശ് അതിര്‍ത്തി സേന അറിയിച്ചു. രണ്ട് റോഹിംഗ്യന്‍ കുട്ടികള്‍ക്കാണ് സ്‌ഫോടനത്തില്‍ പരിക്കേറ്റതെന്ന് അതിര്‍ത്തി സേനാംഗം മന്‍സൂറുല്‍ ഹസന്‍ ഖാന്‍ പറഞ്ഞു. ഇതില്‍ ഒരു കുട്ടിയുടെ ഇടതു കാല്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും ചിതറിപ്പോയി. കുട്ടികളെ ബംഗ്ലാദേശിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഴിബോംബില്‍ ചവിട്ടിയതാണ് സ്‌ഫോടനത്തിന് കാരണമെന്നും ഖാന്‍ അഭിപ്രായപ്പെട്ടു. മറ്റൊരു സ്‌ഫോടനത്തില്‍ റോഹിംഗ്യന്‍ സ്ത്രീക്കും കാല്‍ നഷ്ടമായിരുന്നു. അഭയാര്‍ഥികളില്‍ പലരും ദേഹത്ത് വെടിയുണ്ടയേറ്റ മുറിവുകളുമായാണ് ഇവിടേക്കെത്തുന്നതെന്നും സൈനികന്‍ അറിയിച്ചു. അതിനിടെ പ്രശ്‌നബാധിത പ്രദേശത്ത് നിന്ന് രക്ഷപ്പെടുകയായിരുന്ന അഞ്ച് റോഹിംഗ്യന്‍ കുട്ടികള്‍ ബോട്ട് മറിഞ്ഞ് മുങ്ങി മരിച്ചു. നാഫ് നദിയില്‍ ബുധനാഴ്ച പുലര്‍ച്ചെയാണ് സംഭവം. അഭയാര്‍ഥികളുമായെത്തിയ നാല് ബോട്ടുകളെങ്കിലും മുങ്ങിയിട്ടുണ്ടെന്നാണ് ബംഗ്ലാദേശ് അധികൃതരുടെ കണക്കുകൂട്ടല്‍.
English summary
myanmar laying landmines near bangladesh border
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X