കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റോഹിംഗ്യന്‍ മുസ്ലിംകള്‍ക്ക് ക്യാംപുകളിലും രക്ഷയില്ല; അതിര്‍ത്തിയില്‍ നിന്ന് ഒഴിഞ്ഞുപോവണമെന്ന് മ്യാന്‍മര്‍ സൈന്യം

  • By Desk
Google Oneindia Malayalam News

ധാക്ക: മ്യാന്‍മര്‍ സൈനികരുടെ ക്രൂരതകളില്‍ നിന്ന് രക്ഷപ്പെടാന്‍ പലായനം ചെയ്ത് ബംഗ്ലാദേശ് അതിര്‍ത്തിയിലെത്തിയ ലക്ഷക്കണക്കിന് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് അവര്‍ കഴിയുന്ന താല്‍ക്കാലിക ക്യാംപുകളിലും രക്ഷയില്ല. മ്യാന്‍മര്‍ അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളില്‍ നിന്ന് ഏറെ അകലെ കിടക്കുന്ന സ്ഥലങ്ങളിലാണ് അഭയാര്‍ഥി ക്യാംപുകള്‍ സ്ഥിതി ചെയ്യുന്നത്. എന്നാല്‍, ആരുടേതുമല്ലാത്ത പ്രദേശമായി പരിഗണിക്കപ്പെട്ടുവരുന്ന ഇവിടെ നിന്ന് അഭയാര്‍ഥികള്‍ ഒഴിഞ്ഞുപോവണമെന്ന് നിര്‍ദ്ദേശം നല്‍കിയിരിക്കുയാണ് മ്യാന്‍മര്‍ സൈന്യം. ഇതിന്റെ ഭാഗമായി ഇരുനൂറോളം മ്യാന്‍മര്‍ സൈനികരെ ഭരണകൂടം അതിര്‍ത്തിയില്‍ വിന്യസിച്ചു.

ബലൂണിനകത്ത് ബീജം നിറയ്ക്കാനാകില്ലെന്ന് ഡോക്ടര്‍ബലൂണിനകത്ത് ബീജം നിറയ്ക്കാനാകില്ലെന്ന് ഡോക്ടര്‍

ഇതിനെതിരേ ശക്തമായ പ്രതിഷേധവുമായി ബംഗ്ലാദേശ് രംഗത്തെത്തി. മ്യാന്‍മര്‍ അംബാസഡറെ വിളിച്ചുവരുത്തിയാണ് ബംഗ്ലാദേശ് തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഏജന്‍സിയും സംഭവത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. എത്രയും വേഗം അതിര്‍ത്തിയിലെ സൈനിക നടപടിയില്‍ നിന്ന് മ്യാന്‍മര്‍ പിന്‍മാറണമെന്ന് ബംഗ്ലാദേശ് ആവശ്യപ്പെട്ടു.

 neew

എന്നാല്‍ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അതിര്‍ത്തിയിലെ സൈനിക നടപടിയെന്നാണ് മ്യാന്‍മര്‍ സൈനികരുടെ വാദം. മ്യാന്‍മറിന്റെ അതിര്‍ത്തി വേലികളില്‍ നിന്ന് ഏറെ അകലെ കിടക്കുന്ന പ്രദേശമാണെങ്കിലും ഔദ്യോഗികമായി മ്യാന്‍മറിന് അവകാശപ്പെട്ട സ്ഥാലമാണിതെന്നും സൈന്യം പറയുന്നു. ഇവിടെ നിന്ന് റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഒഴിഞ്ഞു പോവണമെന്ന് ഉച്ചഭാഷിണിയിലൂടെ സൈന്യം ആവശ്യപ്പെടുകയുണ്ടായി.

ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക നടപടിയെന്ന് മ്യാന്‍മര്‍ ഭരണകൂടത്തിന്റെ വക്താവ് സാ ഹത്തെ പറഞ്ഞു. അറാകാന്‍ റോഹിംഗ്യ സോളിഡാരിറ്റി ആര്‍മിയുടെ പ്രവര്‍ത്തനം ഇവിടെ സജീവമാണെന്നും ബംഗ്ലാദേശിനെ ബുദ്ധിമുട്ടിക്കുകയെന്നത് തങ്ങളുടെ ലക്ഷ്യമല്ലെന്നും അദ്ദേഹം പറയുകയുണ്ടായി.

സൈനിക അതിക്രമങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഗസ്തിലാണ് റഖിനെ സ്റ്റേറ്റിലെ ഏഴു ലക്ഷത്തോളം വരുന്ന റോഹിംഗ്യന്‍ മുസ്ലിംകള്‍ ബംഗ്ലാദേശ് അതിര്‍ത്തിയിലേക്ക് പലായനം ചെയ്തത്. വളരെ മോശം സാഹചര്യങ്ങളില്‍ ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നോ മറ്റ് അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാതെയാണ് ഇവര്‍ താല്‍ക്കാലിക ക്യാംപുകളില്‍ കഴിയുന്നത്. എന്നാല്‍ ഇവിടെ നിന്നും ഒഴിഞ്ഞുപോവാനുള്ള സൈന്യത്തിന്റെ നിര്‍ദേശം വന്‍ പ്രതിസന്ധിയാണ് സൃഷ്ടിക്കുകയെന്ന് വിലയിരുത്തപ്പെടുന്നു.

ഈജിപ്തിലെ സൈനിക പീഡനത്തെക്കുറിച്ച് ബിബിസിയോട് സംസാരിച്ച സ്ത്രീ അറസ്റ്റില്‍ഈജിപ്തിലെ സൈനിക പീഡനത്തെക്കുറിച്ച് ബിബിസിയോട് സംസാരിച്ച സ്ത്രീ അറസ്റ്റില്‍

റോഹിംഗ്യന്‍ മുസ്ലിംകളോട് മ്യാന്‍മര്‍ ചെയ്തത് വംശീയ ഉന്‍മൂലനമെന്ന് കാനഡറോഹിംഗ്യന്‍ മുസ്ലിംകളോട് മ്യാന്‍മര്‍ ചെയ്തത് വംശീയ ഉന്‍മൂലനമെന്ന് കാനഡ

English summary
Myanmar on Friday defended deployment of its troops near the Bangladesh border, where thousands of Rohingya refugees have taken shelter, calling it an
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X