കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരണത്തെ നേരിൽ കണ്ടു, സൈന്യത്തിന്റെ ക്രൂരത വെളിപ്പെടുത്തി റോഹിങ്ക്യൻ ജനങ്ങൾ, സംഭവം ഇങ്ങനെ...

മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യൻ അഭായാർഥികൾക്കുണ്ട് പറയാൻ യാതനകൾ നിറഞ്ഞ ജീവിതകഥ.

  • By Ankitha
Google Oneindia Malayalam News

റാഖൈന: ദുരിതങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു മ്യാൻമാറിലെ റോഹിങ്ക്യൻ ജനങ്ങൾക്ക് . സ്ത്രീകളെന്നോ കുട്ടികളെന്നോ വർഗഭേദമില്ലാതെയാണ് സൈന്യം ജനങ്ങൾക്കെതിരെ ക്രൂരമായ പീഡനം അഴിച്ചു വിട്ടത്. മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്ത റോഹിങ്ക്യൻ അഭായാർഥികൾക്കുണ്ട് പറയാൻ യാതനകൾ നിറഞ്ഞ ജീവിതകഥ.

ദോക്ലാം തർക്കത്തിനു ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം; നിലവിൽ അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തംദോക്ലാം തർക്കത്തിനു ശേഷം ഇന്ത്യയും ചൈനയും മുഖാമുഖം; നിലവിൽ അതിർത്തിയിൽ സ്ഥിതിഗതികൾ ശാന്തം

rohiygn

സൈന്യത്തിന്റെ ക്രൂര പീഡനത്തിൽ ജീവൻ തന്നെ നഷ്ടപ്പെടുമെന്ന ഘട്ടത്തിലാണ് മാത്യരാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേയ്ക്ക് പലായനം ചെയ്തതെന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ അഭിയാർഥകൾ പറയുന്നു. സൈന്യം നിരവധി റോഹിങ്ക്യൻ ജനങ്ങളെ കൊല്ലുകയും ഗ്രമങ്ങൾ അഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. നിരവധിപ്പേരാണ് സൈന്യത്തിന്റെ ക്രൂരമായ പ്രവർത്തനത്തിൽ വെന്ത് മരിച്ചത്. ഇന്നും ഇരകൾ ദുഃഖം പേറി ബംഗ്ലാദേശിൽ ജീവിക്കുന്നുണ്ട്.

കുട്ടികൾക്ക് നേരെയും ആക്രമണം

കുട്ടികൾക്ക് നേരെയും ആക്രമണം

മ്യാൻമാർ സൈന്യത്തിന്റെ ആക്രമണത്തിൽ നിരവധി കുരുന്നുകളാണ് ഇരയായത്. സൈനന്യത്തിൻരെ റോക്കറ്റ് ആക്രമണത്തിൽ ശരീരം മുഴുവൻ വെന്തുവെണ്ണീറായ കുഞ്ഞുങ്ങൾ ബംഗ്ലാദേശ് ക്യാമ്പുകളിലുണ്ട്. ബന്ധുക്കളും ഉറ്റവരും നഷ്ടപ്പെട്ട് ശരീരം മുഴുവനും പൊള്ളുന്ന വേദനയുമായാണ് ഇവർ ക്യാമ്പിൽ കഴിയുന്നത്. മ്യാൻമാർ സൈന്യത്തിന്റെ ക്രൂരകൃത്യങ്ങളെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരം ഇൻവെസ്റ്റിഗേൽൻ ഏജൻസിയാണ് പുറം ലോകത്തെ അറിയിച്ചത്.

സ്ത്രീകൾക്ക് നേരെ ക്രൂര പീഡനം

സ്ത്രീകൾക്ക് നേരെ ക്രൂര പീഡനം

മ്യാൻമാറിലെ റോഹിങ്ക്യൻ സ്ത്രീകളുടെ അവസ്ഥ ഏറെ ദയനീയമാണ്. സൈന്യത്തിന്റെ ക്രൂര പീഡനത്തിനാണ് ഇവർ ഇരയാകുന്നത്. പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെപ്പോലും ഇവർ വെറുതെ വിട്ടിരുന്നില്ല. ഗ്രാമത്തിൽ ആയുധവുമായെത്തി സ്ത്രീകളേയും കുഞ്ഞുങ്ങളേയും ബലമായി കുന്നിൻ ചെരുവുകളിലേയ്ക്ക് കൊണ്ടു പോയി ക്രൂരമായി പീഡിപ്പിക്കുന്നു. രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ ഇരകളാണ് തങ്ങൾക്കുണ്ടായ ദുരിത ജീവിതത്തെ കുറിച്ചു തുറന്നു പറയുന്നത്

 വീടുകൾ തീയിട്ടു

വീടുകൾ തീയിട്ടു

രാത്രി കിടന്നുറങ്ങുമ്പോൾ അസ്വഭാവികമായി ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റുള്ളവരുടെ നിലവിളി കേട്ടാണ് ഞാൻ എഴുന്നേറ്റത്. അപ്പോൾ ചുറ്റിനു തീയായിരുന്നെന്നു 36കാരിയായ അൻവര ബീഗം പറഞ്ഞു. തനിക്കു വീട്ടിൽ നിന്ന് പുറത്തു പ്രവേശിക്കാൻ കഴിഞ്ഞിരുന്നില്ല. തൻരെ വസ്ത്രത്തിലും ദേഹത്തുമെല്ലാം തീ പറ്റിപ്പിടിച്ചെന്നും ഇവർ പറ‍ഞ്ഞു. എന്നാൽ ആ സമയം അവിടെ എത്തിയ ഒരു ചെറുപ്പക്കാരനാണ് തന്നെ മരണത്തിൽ നിന്ന് രക്ഷിച്ചതെന്ന് അൻവര ബീഗം പറഞ്ഞു.

രാജ്യത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

രാജ്യത്ത് നിന്ന് ഓടി രക്ഷപ്പെട്ടു

നിരപരാതികളായ ജനങ്ങൾക്കു നേരെയാണ് മ്യാൻമാർ സൈന്യം അക്രമങ്ങൾ അഴിച്ചു വിട്ടത്. അക്രമത്തിൽ നിന്ന് വയസായവരെ പോലും ഒഴിവാക്കിയിരുന്നില്ലെന്നു ഗ്രാമവാസി പറയുന്നുണ്ട്. സൈനികരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പട്ട് ഓടിയ വൃദ്ധനെ സൈന്യം വളഞ്ഞിട്ടു ആക്രമിക്കുകയായിരുന്നു. സൈന്യത്തിന്റെ ആക്രമണത്തിൽ കാലിനു ഗുരുതരമായ പരിക്കേറ്റ വൃദ്ധനെ മരുമകനും കൂട്ടരം ചേർന്നാണ് ബംഗ്ലാദേശിലെത്തിച്ചത്

റോഹിങ്ക്യൻ പ്രശ്നം

റോഹിങ്ക്യൻ പ്രശ്നം

മ്യാൻമാറിൽ ആഭ്യന്തരകാലാപത്തിനെ തുടർന്നാണ് റോഹിങ്ക്യൻ മുസ്ലീംങ്ങൾ അടുത്തുള്ള രാജ്യങ്ങളിലേയ്ക്ക് പലായനം ചെയ്തത്. എന്നാൽ പല രാജ്യങ്ങളും അഭായാർഥികളെ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. എന്നാൽ പലായനം ചെയ്ത് 6 ലക്ഷത്തിലേറെ അഭയാർഥികൾ ബംഗ്ലാദേശ് അഭയം നൽകുകയായിരുന്നു. ബംഗ്ലാദേശ് സർക്കാർ തയ്യാറാക്കിയ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. എന്നീട്ടും രാജ്യത്തിലേയ്ക്കുള്ള റോഹിങ്ക്യകളുടെ പലായനം തുടരുകയാണ്.ജനങ്ങളെ ഉൾക്കൊള്ളാൻ പറ്റാത്ത വിധം ആളുകൾ ക്യാമ്പിലുണ്ട്. എന്നാൽ ഇതിനു പരിഹാരമായി സർക്കാർ പുതിയ ക്യാമ്പുകൾ നിർമ്മിക്കാനുളള തയ്യാറെടുപ്പിലാണ്. എന്നാൽ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേയ്ക്ക് കുടിയേറിയ അഭയാർഥികളെ തിരിച്ച് മാതൃരാജ്യത്തേയ്ക്ക് തിരിച്ചു വിളിക്കണമെന്നുളള ആവശ്യം ബംഗ്ലാദേശ് മ്യാൻമാറിനെ അറിയിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിനെ കുറിച്ച് പ്രതികരിക്കാൻ മ്യാൻമാർ തയ്യാറായിട്ടില്ല.

English summary
Myanmar's army has been accused of killing Rohingya people and burning their villages, forcing hundreds of thousands to flee to Bangladesh. Reuters news agency has collected pictures documenting the plight and injuries of those who make it across the border. Ansar Allah is an 11-year old boy. Hit by a gunshot, he has a large wound on his leg. "They sprayed us with bullets, as our house was burning," his mother Samara said. "It was a bullet half the size of my index finger. I can't stop thinking, why did God put us in that dangerous situation?"
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X