കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎന്‍ യോഗത്തില്‍ നിന്ന് ഓങ് സാന്‍ സൂചി വിട്ടുനില്‍ക്കും: അന്താരാഷ്ട്ര സമൂഹത്തെ ഭയം! കാരണം ഇതാണ്..

റോഹിങ്ക്യന്‍ പ്രതിസന്ധിയെ തുടര്‍ന്നാണ് നീക്കം

Google Oneindia Malayalam News

നേപ്പിഡോ: റോഹിങ്ക്യന്‍ മുസ്ലിങ്ങളുടെ പ്രശ്നങ്ങള്‍ക്കിടെ ദേശീയ നേതാവ് ഓങ് സാന്‍ സൂചിയ്ക്കെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ഐക്യരാഷ്ട്ര സഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് സൂചന. മ്യാന്‍മറിലെ കലാപത്തെ തുടര്‍ന്ന് 370,000 റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ന്യൂയോര്‍ക്കില്‍ വച്ച് നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അംബ്ലി യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വിവരം പുറത്തുവരുന്നത്. പാര്‍ട്ടി വക്താവ് ബുധനാഴ്ച ഇക്കാര്യം അറിയിച്ചത്.

റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെ മ്യാന്‍മര്‍ സര്‍ക്കാര്‍ നടത്തുന്ന അതിക്രമങ്ങള്‍ ഐക്യരാഷ്ട്രസഭയില്‍ ചര്‍ച്ചചെയ്യണമെന്ന ആവശ്യം ബ്രിട്ടനും സ്വീഡനും ഉന്നയിച്ചിരുന്നു. മ്യാന്‍മറിലെ സൈനിക നടപടിയെ തുടര്‍ന്ന് റോഹിങ്ക്യന്‍ മുസ്ലിംങ്ങള്‍ ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേയ്ക്ക് കൂട്ടമായി പലായനം ചെയ്യാന്‍ തുടങ്ങിയതോടെയാണ് പ്രശ്നം യുഎന്‍ സുരക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യം ഉയരുന്നത്.

കാരണങ്ങള്‍ വെളിപ്പെടുത്തി!

കാരണങ്ങള്‍ വെളിപ്പെടുത്തി!

ഓങ് സാന്‍ സൂചി യുഎന്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള ആദ്യത്തെ കാരണം മ്യാന്‍മറിലെ രാഖിനേ സംസ്ഥാനത്തുള്ള പ്രശ്നങ്ങളാണെന്ന് ചൂണ്ടിക്കാണിച്ച പാര്‍ട്ടി വക്താവ് രാഖിനേയില്‍ ഭീകരാക്രമണം നടക്കുന്നുണ്ടെന്നും അതിന് പുറമേ പൊതുജനങ്ങളുടെ സുരക്ഷ സംബന്ധിച്ച പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും പാര്‍ട്ടി വക്താവ് സോ ഹ്റ്റേ പ്രസ്താവനയില്‍ വ്യക്തമാക്കി. രണ്ടാമത്തെ കാരണം രാജ്യത്ത് കൂടുതല്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ട് എന്നതാണെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

 ഐക്യരാഷ്ട്ര സഭ പറയുന്നത്

ഐക്യരാഷ്ട്ര സഭ പറയുന്നത്

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളെ തുടര്‍ന്ന് ആഗസ്റ്റ് 25 ന് ശേഷം 370,000 പേരാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതെന്നാണ് ഐക്യരാഷ്ട്ര സഭ പുറത്തുവിട്ട കണക്ക്. പ്രതിദിനം 20000 പേരെന്ന കണക്കിലാണ് ബംഗ്ലാദേശിലേയ്ക്ക് റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ പലായനം ചെയ്യുന്നതെന്നും ഐക്യരാഷ്ട്ര സഭ ചൂണ്ടിക്കാണിക്കുന്നു.

 പ്രതികരിക്കാന്‍ മടി!!

പ്രതികരിക്കാന്‍ മടി!!

മ്യാന്‍മറില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നടക്കുന്ന സാഹചര്യചത്തില്‍ ഓങ് സാന്‍ സ്യൂചി പ്രതികരിക്കാതിരുന്നത് ശക്തമായ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സ്യൂചിക്കെതിരെ രംഗത്തെത്തിയ മുന്‍ യുഎസ് അസിസ്റ്റന്‍റ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് ടോം മലിനോവ്സ്കി സമാധാന നോബല്‍ ജേതാവ് കൂടിയായ സ്യൂചി വിഷയത്തില്‍ പ്രതികരിക്കാത്തത് വളരെ മോശമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.

 കൂട്ടക്കൊലയും അതിക്രമവും

കൂട്ടക്കൊലയും അതിക്രമവും

മ്യാന്‍മറിലെ റാഖിനില്‍ വച്ചുണ്ടായ സൈനിക നടപടിയില്‍ 400 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട റോഹിങ്ക്യകള്‍ തീവ്രവാദികളാണെന്ന വാദത്തില്‍ ഉറച്ചു നില്‍ക്കുന്ന മ്യാന്‍മര്‍ സര്‍ക്കാര്‍ അന്താരാഷ്ട്ര സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന സമ്മര്‍ദ്ദം കണ്ടില്ലെന്ന് നടിയ്ക്കുകയാണ്.
കൂട്ടക്കൊലയും അതിക്രമവും

 അയല്‍ രാജ്യങ്ങളിലേയ്ക്ക്

അയല്‍ രാജ്യങ്ങളിലേയ്ക്ക്

മ്യാന്‍മറിലെ രാഖിനില്‍ റോഹിങ്ക്യന്‍ സായുധര്‍ക്ക് നേരെയുള്ള സൈന്യത്തിന്‍റെ അതിക്രമം അതിരുകടന്നതോടെ മ്യാന്‍മറില്‍ നിന്ന് പലായനം ചെയ്ത ന്യൂനപക്ഷ വിഭാഗങ്ങള്‍ അയല്‍ രാജ്യങ്ങളായ ബംഗ്ലാദേശിലേയ്ക്കും ഇന്ത്യയിലേയ്ക്കും അഭയം തേടിയെത്തിയിരുന്നു.

 ഭീകരരോ അഭയാര്‍ത്ഥികളോ !!

ഭീകരരോ അഭയാര്‍ത്ഥികളോ !!

2016 ഒക്ടോബറില്‍ രാജ്യത്തുണ്ടായ ഭീകരാക്രമണ പരമ്പരകള്‍ക്ക് പിന്നില്‍ റോഹിങ്ക്യന്‍ മുസ്ലിങ്ങളാണെന്ന് ചൂണ്ടിക്കാണിക്കുന്ന മ്യാന്‍മര്‍ സര്‍ക്കാരും സൈന്യവും ഹിന്ദുക്കളെ കൊന്നൊടുക്കുന്നതിനും വീടുകള്‍ കത്തിയ്ക്കുകയും ചെയ്തുവെന്നും കുറ്റപ്പെടുത്തുന്നു.

 മാനവരാശിയുടെ ദുരന്തം

മാനവരാശിയുടെ ദുരന്തം

മാനവരാശിയുടെ ദുരന്തമെന്നാണ് ഐക്യരാഷ്ട്ര സഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഈ കൂട്ടക്കൊലയെ വിശേഷിപ്പിച്ചത്. മ്യാന്‍മര്‍ സൈന്യത്തിന്റെ നടപടിയെ അദ്ദേഹം അപലപിക്കുകയും ചെയ്തു.

അന്താരാഷ്ട്ര നിയമ ലംഘനം

അന്താരാഷ്ട്ര നിയമ ലംഘനം

മ്യാൻമറിൽ നടക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് യുഎൻ ഹൈകമ്മീഷണർ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് സെയ്ദ് റാദ് അല്‍ ഹുസൈന്‍ പറഞ്ഞു. മ്യാൻമാർ റോഹിങ്ക്യൻ ജനങ്ങളെ പൂർണമായും ഉന്മൂലനം ചെയ്യാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം നേരത്തെ വിമർശിച്ചിരുന്നു.

ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമർ

ആരോപണങ്ങൾ നിഷേധിച്ച് മ്യാൻമർ

മ്യാൻമാറിലെ സംഘർഷാവസ്ഥയെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാർത്തയാണ് മ്യാൻമാർ സ്റ്റേറ്റ് കൗൺസിലർ ആങ് സാൻ സ്യൂചി പറഞ്ഞു. സർക്കാർ ജനങ്ങളെ സംരക്ഷിക്കാനായി പരമാവധി ശ്രമിക്കുന്നുണ്ടെന്നും സ്യൂചി പറഞ്ഞു.

English summary
Myanmar’s national leader Aung San Suu Kyi, facing outrage over ethnic violence that has forced about 370,000 Rohingya Muslims to flee to Bangladesh, will not attend the upcoming UN General Assembly session in New York, a party spokesman said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X