ഓടിപ്പോയ റോഹിംഗ്യക്കാരുടെ കാര്‍ഷിക വിളകള്‍ കൊയ്യുന്നത് മ്യാന്മര് ഭരണകൂടം
ഓടിപ്പോയ റോഹിംഗ്യക്കാരുടെ കാര്‍ഷിക വിളകള്‍ കൊയ്യുന്നത് മ്യാന്മര് ഭരണകൂടം
മുംഗ്ഡോ: മ്യാന്മാര് സൈന്യത്തിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് റഖിനെ സ്റ്റേറ്റില്‍ നിന്നും പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകളുടെ വിശാലമായ കൃഷിപ്പാടങ്ങളില്‍ നിന്ന് വിളവെടുക്കുന്നത് മ്യാന്മര് ഭരണകൂടം. റഖിനെ സ്റ്റേറ്റിലെ റോഹിംഗ്യ ഭൂരിപക്ഷ പ്രദേശമായ മുംഗ്ഡോയില് മാത്രം 71,000 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി തങ്ങള്‍ വിളവെടുക്കുകയാണെന്ന് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. മ്യോ ഗി വില്ലേജിലെ നെല്‍പ്പാടങ്ങളില്‍ കൊയ്ത്ത് ശനിയാഴ്ച ആരംഭിച്ചതായി മുംഗ്ഡോ കൃഷി വകുപ്പ് തലവന്‍ തെയ്ന്‍ വായ് പറഞ്ഞു.
ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരം ഉപേക്ഷിക്കുമോ?; ആരാധകര്‍ നിരാശയില്‍
ബ്ലംഗാദേശിലേക്ക് പലായനം ചെയ്ത ബംഗാളികളുടെ നെല്‍പ്പാടങ്ങളില്‍ നാം വിളവെടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. റോഹിംഗ്യന്‍ മുസ്ലിംകളെ പരിഹാസ രൂപേണ വിളിക്കുന്ന പേരാണ് ബംഗാളി എന്നത്. മ്യാന്മര് പൗരത്വം നിഷേധിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിംകള് ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാണ് മ്യാന്മറിന്റെ വാദം.

ഓടിപ്പോയ ബംഗാളികള്‍ എപ്പോഴാണ് തിരികെ വരികയെന്ന് നിശ്ചയമില്ലാത്തതിനാലാണ് തങ്ങള്‍ വിളവെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ദിനപ്പത്രമായ ഗ്ലോബല്‍ ന്യൂ ലൈറ്റും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മ്യാന്മറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ഉപയോഗിച്ചാണ് പൊതുവെ ദരിദ്രരായ റോഹിംഗ്യക്കാര്‍ കഷ്ടപ്പെട്ട് കൃഷി ചെയ്ത നെല്‍പ്പാടങ്ങള്‍ ഭരണകൂടം കെയ്തെടുക്കുന്നത്.
ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളാവട്ടെ അഭയാര്‍ഥി ക്യാംപുകളില്‍ നരകയാതന അനുഭവിക്കുകയാണ്. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നോ വസ്ത്രങ്ങളോ തലചായ്ക്കാനൊരിടമോ ഇല്ലാതെ അഞ്ച് ലക്ഷത്തിലേറെ പേരാണ് ബംഗ്ലാദേശില്‍ മാത്രം കഴിയുന്നത്.

അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യക്കാര്‍ക്ക് പെട്ടെന്നൊന്നും നാട്ടിലേക്ക് തിരിച്ചുവരാനാകില്ലെന്നതിന്റെ സൂചനയായാണ് വിളവെടുപ്പ് നടത്തിയ ഭരണകൂടത്തിന്റെ പ്രവൃത്തി വിലയിരുത്തപ്പെടുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുകയും ചെയ്തിരുന്നു.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications