കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓടിപ്പോയ റോഹിംഗ്യക്കാരുടെ കാര്‍ഷിക വിളകള്‍ കൊയ്യുന്നത് മ്യാന്‍മര്‍ ഭരണകൂടം

ഓടിപ്പോയ റോഹിംഗ്യക്കാരുടെ കാര്‍ഷിക വിളകള്‍ കൊയ്യുന്നത് മ്യാന്‍മര്‍ ഭരണകൂടം

  • By Desk
Google Oneindia Malayalam News

മുംഗ്‌ഡോ: മ്യാന്‍മാര്‍ സൈന്യത്തിന്റെ അതിക്രമങ്ങളെ തുടര്‍ന്ന് റഖിനെ സ്‌റ്റേറ്റില്‍ നിന്നും പലായനം ചെയ്ത റോഹിംഗ്യന്‍ മുസ്ലിംകളുടെ വിശാലമായ കൃഷിപ്പാടങ്ങളില്‍ നിന്ന് വിളവെടുക്കുന്നത് മ്യാന്‍മര്‍ ഭരണകൂടം. റഖിനെ സ്‌റ്റേറ്റിലെ റോഹിംഗ്യ ഭൂരിപക്ഷ പ്രദേശമായ മുംഗ്‌ഡോയില്‍ മാത്രം 71,000 ഏക്കര്‍ സ്ഥലത്തെ നെല്‍കൃഷി തങ്ങള്‍ വിളവെടുക്കുകയാണെന്ന് ഭരണകൂടം ഔദ്യോഗികമായി അറിയിച്ചു. മ്യോ ഗി വില്ലേജിലെ നെല്‍പ്പാടങ്ങളില്‍ കൊയ്ത്ത് ശനിയാഴ്ച ആരംഭിച്ചതായി മുംഗ്‌ഡോ കൃഷി വകുപ്പ് തലവന്‍ തെയ്ന്‍ വായ് പറഞ്ഞു.

 പ്രണയ വിവാഹം; ജോലിനഷ്ടപ്പെട്ട യുവാവ് ഭാര്യയുമായി വഴക്കടിച്ച് ആത്മഹത്യ ചെയ്തു പ്രണയ വിവാഹം; ജോലിനഷ്ടപ്പെട്ട യുവാവ് ഭാര്യയുമായി വഴക്കടിച്ച് ആത്മഹത്യ ചെയ്തു

ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരം ഉപേക്ഷിക്കുമോ?; ആരാധകര്‍ നിരാശയില്‍
ബ്ലംഗാദേശിലേക്ക് പലായനം ചെയ്ത ബംഗാളികളുടെ നെല്‍പ്പാടങ്ങളില്‍ നാം വിളവെടുക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. റോഹിംഗ്യന്‍ മുസ്ലിംകളെ പരിഹാസ രൂപേണ വിളിക്കുന്ന പേരാണ് ബംഗാളി എന്നത്. മ്യാന്‍മര്‍ പൗരത്വം നിഷേധിക്കപ്പെട്ട റോഹിംഗ്യന്‍ മുസ്ലിംകള്‍ ബംഗ്ലാദേശി കുടിയേറ്റക്കാരാണെന്നാണ് മ്യാന്‍മറിന്റെ വാദം.

1505725433

ഓടിപ്പോയ ബംഗാളികള്‍ എപ്പോഴാണ് തിരികെ വരികയെന്ന് നിശ്ചയമില്ലാത്തതിനാലാണ് തങ്ങള്‍ വിളവെടുപ്പ് നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു. സര്‍ക്കാര്‍ ദിനപ്പത്രമായ ഗ്ലോബല്‍ ന്യൂ ലൈറ്റും വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. മ്യാന്‍മറിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകരെ ഉപയോഗിച്ചാണ് പൊതുവെ ദരിദ്രരായ റോഹിംഗ്യക്കാര്‍ കഷ്ടപ്പെട്ട് കൃഷി ചെയ്ത നെല്‍പ്പാടങ്ങള്‍ ഭരണകൂടം കെയ്‌തെടുക്കുന്നത്.

ആക്രമണത്തെ തുടര്‍ന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്ത റോഹിംഗ്യകളാവട്ടെ അഭയാര്‍ഥി ക്യാംപുകളില്‍ നരകയാതന അനുഭവിക്കുകയാണ്. ആവശ്യത്തിന് വെള്ളമോ ഭക്ഷണമോ മരുന്നോ വസ്ത്രങ്ങളോ തലചായ്ക്കാനൊരിടമോ ഇല്ലാതെ അഞ്ച് ലക്ഷത്തിലേറെ പേരാണ് ബംഗ്ലാദേശില്‍ മാത്രം കഴിയുന്നത്.

myanmar

അഭയാര്‍ഥി ക്യാംപുകളില്‍ കഴിയുന്ന റോഹിംഗ്യക്കാര്‍ക്ക് പെട്ടെന്നൊന്നും നാട്ടിലേക്ക് തിരിച്ചുവരാനാകില്ലെന്നതിന്റെ സൂചനയായാണ് വിളവെടുപ്പ് നടത്തിയ ഭരണകൂടത്തിന്റെ പ്രവൃത്തി വിലയിരുത്തപ്പെടുന്നത്. സൈന്യത്തിന്റെ നേതൃത്വത്തില്‍ നടന്ന ആക്രമണത്തില്‍ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും നിരവധി സ്ത്രീകള്‍ ബലാല്‍സംഗത്തിനിരയാവുകയും ചെയ്തിരുന്നു.

English summary
The government in Myanmar has embarked on harvesting rice from farmland abandoned by the Rohingya Muslim refugees
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X