കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളെ ബന്ദികളാക്കി കുന്നിൻ ചെരുവിലേയ്ക്ക്, പിന്നീട്... വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ സ്ത്രീകൾ

യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റസ് വാച്ച് എന്ന സംഘടനയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്.

  • By Ankitha
Google Oneindia Malayalam News

ന്യൂയോർക്ക്: മ്യാൻമാറിൽ റോഹിങ്ക്യൻ സ്ത്രീകൾക്ക് നേരിടേണ്ടി വന്നത് ക്രൂരമായ പീഡനമെന്ന് മനുഷ്യാവകാശ കമ്മീഷൻ. യുഎസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റസ് വാച്ച് എന്ന സംഘടനയാണ് ഇതു സംബന്ധമായ റിപ്പോർട്ട് പുറത്തു വിട്ടിരിക്കുന്നത്. മനുഷ്യത്വ രഹിതമായ ക്രൂര പ്രവർത്തനങ്ങളാണ് മ്യാൻമാർ സൈന്യം ഇവിടത്തെ സ്ത്രീകളോടും പെൺകുട്ടികളോടും കാണിച്ചിരുന്നത്. സൈന്യത്തിന്റെ പീഡനങ്ങളിൽ നിന്ന് രക്ഷനേടാനാണ് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തതെന്നു ഇവർ പറയുന്നു.

rohygn

 ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമൻ മോദി തന്നെ, തൊട്ട് പിന്നിൽ രാഹുലും , യുഎസ് സർവെഫലം പുറത്ത് ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒന്നാമൻ മോദി തന്നെ, തൊട്ട് പിന്നിൽ രാഹുലും , യുഎസ് സർവെഫലം പുറത്ത്

ബംഗ്ലാദേശ് ആരോഗ്യമന്ത്രാലയം തയ്യാറാക്കിയ റിപ്പോർട്ടിലും അഭിമുഖങ്ങളിലും ഇവർ തങ്ങൾക്ക് നേരിടേണ്ടി വന്ന ക്രൂര പീഡനങ്ങളെ കുറിച്ചു ഇവർ തുറന്നു പറയുന്നുണ്ട്. മ്യാൻമാറിൽ നിന്ന് റോഹിങ്ക്യൻ സമൂഹത്തെ കൂട്ടത്തോടെ തുടച്ചു നീക്കാൻ സൈന്യം കണ്ടെത്തിയ മാർഗങ്ങളിലൊന്നായിരുന്നു സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള പീഡനം. എന്നാൽ അതിൽ അവർ വിജയിക്കുകയും ചെയ്തുവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

 സ്ത്രീകൾ നേരിട്ടത് ക്രൂര പീഡനം

സ്ത്രീകൾ നേരിട്ടത് ക്രൂര പീഡനം

ഞെട്ടിപ്പിക്കുന്ന കഥകളാണ് മ്യാൻമാറിൽ നിന്ന് പുറത്തു വരുന്നത്. സ്ത്രീകൾക്കു നേരെ ക്രൂരമായ പീഡനമാണ് സൈന്യം അഴിച്ചുവിടുന്നത്. ഈ സംഭവത്തിലൂടെ മ്യാൻമാർ സൈന്യത്തിന്റെ ഞെട്ടിപ്പിക്കുന്ന മറ്റൊരു മുഖമാണ് വ്യക്തമാകുന്നതെന്ന് ഹ്യൂമൻ റൈറ്റ്സ് വാച്ച് സംഘടന പറയുന്നുണ്ട്. ഉറ്റവരേയും ഉടയവരേയും കൺമുന്നിൽ വച്ച് കൊന്നെടുക്കുകയും ശേഷം സൈന്യം തന്നെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നെന്ന് രക്ഷപ്പെട്ട് ബംഗ്ലാദേശിലെത്തിയ ഒരു പെൺകുട്ടി പറഞ്ഞു. അനങ്ങാൻ പോലും പറ്റാത്തവിധത്തിലായിരുന്നു താൻ മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലെത്തിയതെന്നും പെൺകുട്ടി പറയുന്നുണ്ട്

ബന്ദികളാക്കിയതിനു ശേഷം പീഡനം

ബന്ദികളാക്കിയതിനു ശേഷം പീഡനം

ഗ്രാമത്തിലെത്തുന്ന സൈന്യം സ്ത്രീകളേയും കുട്ടികളേയും ബന്ദികളാക്കി കുന്നിൻ ചെരുവലിലേയ്ക്ക് കൊണ്ടു പോകും. ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നെന്നു ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പിൽ കഴിയുന്ന യുവതി പറഞ്ഞു. വടക്കൻ റാഖൈനയിൽ നിന്നുള്ള 52 റോഹിങ്ക്യൻ സ്ത്രീകളാണ് തങ്ങൾക്കുണ്ടായ ദുരനുഭവം പങ്കുവെച്ചത്.

പ്രായപൂർത്തിയാകാത്ത കുട്ടികളും ഇരകൾ

പ്രായപൂർത്തിയാകാത്ത കുട്ടികളും ഇരകൾ

മ്യാൻമാർ സൈന്യത്തിന്റെ പീഡനത്തിൽ പ്രായപൂർത്തിയാകത്ത കുട്ടികളും ഇരയായിട്ടുണ്ട്. കുട്ടികളെപ്പോലും അവർ വെറുതെ വിട്ടിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. വടക്കൻ റഖൈനയിൽ 3 കുട്ടികൾ ബലാത്സംഗത്തിനിരയായിട്ടുണ്ട്. മുതിർന്നവർ കുട്ടികൾ എന്ന ഭേദമില്ലാതെയാണ് സൈന്യം പെരുമാറിയതെന്നു മനുഷ്യാവകാശപ്രവർത്തകരോട് ഇരകൾ പറഞ്ഞു. മനുഷ്യനെ കൊണ്ട് സഹിക്കുന്നതിലും അപ്പുറമായപ്പോഴാണ് മാത്യരാജ്യം വിട്ട് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തത്.

ക്യാമ്പുകൾ നിറഞ്ഞു

ക്യാമ്പുകൾ നിറഞ്ഞു

റോഹിങ്ക്യൻ അഭയാർഥികളുടെ കുടിയേറ്റം ഇപ്പോഴും തുടരുകയാണ്. ഇവർക്കായി തയ്യാറാക്കിയിട്ടുള്ള ബംഗ്ലാദേശിലെ അഭയാർഥി ക്യാമ്പുകൾ നിറഞ്ഞിരിക്കുകയാണ്. ജനങ്ങളെ ഉൾകൊള്ളാൻ കഴിയില്ലെങ്കിൽ പോലും വളരെ ബുദ്ധിമുട്ടിയാണ് ക്യാമ്പുകളിൽ ജനങ്ങൾ താമസിക്കുന്നത്. ക്യാമ്പുകളുടെ അഭാവം മൂലം ജനങ്ങൾ വനങ്ങളിലും പുഴയേരങ്ങളിലുമാണ് താമസിക്കുന്നത്. കാട്ടു മൃഗങ്ങളുടെ ആക്രമണത്താൽ നിരവധി അഭയാർഥികൾ കൊല്ലപ്പെട്ടിരുന്നു. എന്നാൽ റോഹിങ്ക്യൻ അഭയാർഥികൾക്ക് വേണ്ടി
കൂടുതൽ സൗകര്യമുള്ള മറ്റൊരു ക്യാമ്പിലേയ്ക്ക് മാറ്റുമെന്ന് ബംഗ്ലാദേശ് സർക്കാർ അറിയിച്ചിട്ടുണ്ട്.

അഭയാർഥികളുടെ എണ്ണം വർധിക്കുന്നു

അഭയാർഥികളുടെ എണ്ണം വർധിക്കുന്നു

ദിവസേനേ നൂറുകണക്കിന് റോഹിങ്ക്യകളാണ് ബംഗ്ലാദേശിലേയ്ക്ക് കുടിയേറുന്നത്. ആഗസ്റ്റ് 25 ആരംഭിച്ച സംഘർഷത്തിനു ശേഷം ആറു ലക്ഷത്തോളം ജനങ്ങളാണ് മ്യാൻമാറിൽ നിന്ന് ബംഗ്ലാദേശിലേക്ക് പലായനം ചെയ്തത്. ഇനിയും ജനങ്ങളുടെ എണ്ണം കൂടാനാണ് സാധ്യത. എന്നാൽ പുതുതായി ബംഗ്ലാദേശ് ക്യാമ്പിൽ എത്തുന്ന റോഹിങ്ക്യൻ അഭയാർഥികളുടെ സ്ഥിതി വളരെ കഷ്ടം നിറഞ്ഞതാണ്. മൃഗങ്ങളുടെ ആക്രമണങ്ങളിൽ പെട്ടും അസുഖങ്ങൾ ബാധിച്ചു നിരവധിപേരാണ് മരണപ്പെടുന്നത്.

റോഹിങ്ക്യൻ വിഷയത്തിൽ മൗനം പാലിച്ചിട്ടില്ല.

റോഹിങ്ക്യൻ വിഷയത്തിൽ മൗനം പാലിച്ചിട്ടില്ല.

റോഹിങ്ക്യൻ ജനങ്ങൾക്കെതിരെ സൈന്യം നടത്തുന്ന വംശീയ ആക്രമണത്തിനെതികരെ മൗനം പാലിച്ചിട്ടില്ലെന്ന് മ്യാൻമാർ സർക്കാർ. എന്നാൽ സർക്കാരിനെതിരെ വിഷയത്തിൽ രൂക്ഷ വിമർശനമാണ് ഉയരുന്നത്. എന്നാൽ ഇതെല്ലാം തളളിയാണ് നേതാവ് ആങ് സാൻ സൂചി രംഗത്തെത്തിയിരിക്കുന്നത്. ഇതിനകം 6 ലക്ഷത്തിലധികം റോഹിങ്ക്യൻ ബംഗ്ലാദേശില്‍ അഭയം തേടിയിട്ടുണ്ട്. എന്നാല്‍ ഇതിൽ താൻ പ്രതികരിക്കാതെ മാറിനിന്നുവെന്ന വാദം തെറ്റാണെന്ന് സൂചി പറഞ്ഞു.

English summary
Myanmar troops gang-raped countless Rohingya women and girls during a military campaign that sent hundreds of thousands fleeing across the border to Bangladesh, Human Rights Watch said today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X