കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിയുടെ മാതൃകയിലും ദേവാലയം,ചിത്രങ്ങള്‍ കാണൂ

  • By Sruthi K M
Google Oneindia Malayalam News

ജാവ: കോഴിയുടെ മാതൃകയിലുള്ള ദേവാലയം നിങ്ങള്‍ കണ്ടിട്ടുണ്ടോ.. അധികമാരും കാണാത്ത ഈ ദേവാലയം ഇന്തോനേഷ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഇന്തോനേഷ്യയിലെ മധ്യ ജാവയിലെ കൊടും കാട്ടിനുള്ളിലാണ് ഈ കൂറ്റന്‍ ദേവാലയം ഉള്ളത്. ഇവിടെ പൂജകളും ആരാധനകളും നടത്താറില്ല. എങ്കിലും ഈ ദേവാലയത്തെക്കുറിച്ച് അറിയുന്നവര്‍ അവിടേക്ക് സന്ദര്‍ശനം നടത്താറുണ്ട്.

കോഴിയുടെ മാതൃകയില്‍ പണി കഴിപ്പിച്ച കൂറ്റന്‍ ദേവാലയം വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇതിന്റെ രൂപം പോലെ തന്നെ കൗതുകകരമാണ് ഈ ദേവാലയത്തെക്കുറിച്ചുള്ള കഥകളും.

കോഴിയുടെ മാതൃക

കോഴിയുടെ മാതൃക

ഇന്തോനേഷ്യയിലെ മധ്യ ജാവയിലെ കൊടും വനത്തിനുളളിലാണ് കോഴിയുടെ മാതൃകയില്‍ പണി കഴിപ്പിച്ച കൂറ്റന്‍ ദേവാലയം സ്ഥിതി ചെയ്യുന്നത്.

ആരാണ് ഇത് പണികഴിപ്പിച്ചത്

ആരാണ് ഇത് പണികഴിപ്പിച്ചത്

എണ്‍പതുകളില്‍ അറുപത്തേഴുകാരനായ ഡാനിയേല്‍ അലംസ്ജാ എന്നയാളാണ് ഈ കൂറ്റന്‍ ദേവാലയം പണികഴിപ്പിച്ചത്

കഥകളും കൗതുകകരം

കഥകളും കൗതുകകരം

ഡാനിയേല്‍ അലംസ്ജാ എന്നയാള്‍ക്ക് ഒരു ദേവാലയം പണികഴിപ്പിക്കാന്‍ ദൈവവിളിയുണ്ടായി അത്രേ. പ്രാവിന്റെ മാതൃകയില്‍ വേണമെന്നായിരുന്നു ദൈവം കല്‍പ്പിച്ചത്. മഗേലാഗ് എന്ന സ്ഥലത്തിനടുത്തുളള ഒരു കുന്ന് അയാള്‍ ദേവാലായം പണിയാന്‍ തിരഞ്ഞെടുത്തു.

പണി തീര്‍ത്തത്

പണി തീര്‍ത്തത്

മുപ്പതോളം വരുന്ന നാട്ടുകാരുമായി ചേര്‍ന്ന് ഇയാള്‍ തൊണ്ണൂറുകളില്‍ ദേവാലയ നിര്‍മാണം തുടങ്ങി.

എല്ലാ മതകാര്‍ക്കും പ്രവേശിക്കാം

എല്ലാ മതകാര്‍ക്കും പ്രവേശിക്കാം

ക്രിസ്തുമത വിശ്വാസിയായിരുന്ന ഡാനിയേല്‍ എല്ലാ മതക്കാര്‍ക്കും പ്രാര്‍ത്ഥിക്കാന്‍ കഴിയുന്ന തരത്തിലായിരുന്നു ദേവാലയം പണികഴിപ്പിച്ചത്. ക്രിസ്ത്യന്‍, മുസ്ലിം, ഹിന്ദു എന്നീ മതങ്ങളിലെ ധാരാളം പേര്‍ ആരാധനയ്ക്കായി ഇവിടെ എത്തിയിരുന്നത്രേ.

താമസസൗകര്യം

താമസസൗകര്യം

ദേവാലയത്തിന്റെ ഒരു ഭാഗം മയക്കുമരുന്നിനടിമയായവരെ പുനഃരധിവസിപ്പിക്കാന്‍ ഉപയോഗിച്ചു. കൂടാതെ മാനസിക രോഗികളെയും കുട്ടികളേയും പാര്‍പ്പിച്ചിരുന്നു.

അടച്ചുപൂട്ടേണ്ടിവന്നു

അടച്ചുപൂട്ടേണ്ടിവന്നു

നിര്‍മ്മാണചെലവ് അധികമായപ്പോഴാണ് ഈ ദേവാലയം അടച്ചുപൂട്ടിയത്. 2000ത്തിലാണ് ഈ ആരാധനാലയം അടച്ച് പൂട്ടിയത്.

English summary
Towering above the trees in a densely forested area of Indonesia lies a giant chicken.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X