ആത്മഹത്യയോ കൊലപാതകമോ, ഇതുവരേയും ഉത്തരം കണ്ടെത്താനാകാത്ത ഒരു മരണം
കൊളംബോ: സൗദിയില്‍ ജോലിചെയ്തിരുന്ന ശ്രീലങ്കന്‍ സ്വദേശിയുടെ മരണം കൊലപാതകമോ ആത്മഹത്യയോ എന്നറിയാതെ ബന്ധുക്കള്‍. ഏറെ ദുരൂഹതകള്‍ നിറഞ്ഞ ഈ മരണത്തിന്റെ കാരണം കണ്ടെത്താന്‍ ഇതുവരെ പൊലീസിനും കഴിഞ്ഞിട്ടില്ലെന്നതാണ് മറ്റൊരു കാര്യം. നവംബര്‍ 21നാണ് ചികിത്സയിലിരിയ്‌ക്കെ യുവാവ് ആശുപത്രി കെട്ടിടത്തില്‍ നിന്നും താഴെ വീണ് മരിച്ചത്.
ക്വാരിഫ് എന്ന ആശുപത്രിയില്‍ ചികിത്സയിലായിരുന്നു യുവാവ്. ഇതിനിടെയാണ് പെട്ടന്നൊരു ദിവസം യുവാവിന്റെ മൃതദേഹം ആശുപത്രിയുടെ ഇടനാഴിയില്‍ കണ്ടെത്തുന്നത്. ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അന്വേഷണം ഇതുവരേയും എങ്ങും എത്തിയില്ല.

രോഗത്തെത്തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തതാണോ അതോ കൊല്ലപ്പെട്ടതാണോ എന്ന കാര്യം വ്യക്തമല്ല. ആത്മഹത്യയാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഒഴിഞ്ഞ് മാറാന്‍ ശ്രമിയ്ക്കുകയാണ്. ഏറെ ഉയരത്തില്‍ നിന്നും വീണ് മരിയ്ക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും മൃതദേഹത്തില്‍ ഇല്ലായിരുന്നുവെന്നതും സംശയത്തിന് ഇടയാക്കുന്നു.












Click it and Unblock the Notifications