Get Updates
Get notified of breaking news, exclusive insights, and must-see stories!

എബോളയക്ക് പിന്നാലെ നൈജിരിയയില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നു

അബുജ: നൈജീരിയയില്‍ അജ്ഞാത രോഗം പടര്‍ന്നു പിടിക്കുന്നു. എബോളയക്ക് പിന്നാലെയാണ് ഇത്തരമൊരു രോഗം പടരുന്നത്. രോഗം പിടിപെട്ടാല്‍ ഒരു ദിവസത്തിനുള്ളില്‍ മരണം സംഭവിക്കും. ഇതുവരെ രോഗം ബാധിച്ച് 18 പേര്‍ മരിച്ചാതായാണ് വിദേശ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

തെക്കുകിഴക്കന്‍ നൈജീരിയയിലെ ഒഡീര്‍ലി നഗരത്തിലാണ് രോഗം ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. കാഴ്ച മങ്ങുക, തലവേദന, അബോധാവസ്ഥയിലാകുക ശരീരത്തിന്റെ തൂക്കം കുറയുക, എന്നിവയാണ് രോഗലക്ഷണങ്ങള്‍.

nigeria.jpg

രോഗ കാരണത്തെക്കുറിച്ചോ, എങ്ങിനെ പകരുന്നു എന്നതിനെപറ്റിയോ കൃത്യമായ വിവരങ്ങള്‍ കണ്ടെത്താന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 24 മണിക്കൂറിനകം രോഗി മരിക്കുന്നതിനാല്‍ ഡോക്ടര്‍മാര്‍ക്ക് രോഗത്തെ കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ സാധിക്കുന്നില്ല എന്നത് കടുത്ത വെല്ലു വിളിയുയര്‍ത്തുന്നു.

മരുന്ന് ലഭ്യതയ്ക്കും രോഗനിര്‍ണയത്തിനുമുള്ള നടപടികള്‍ സ്വീകരിച്ച വരികയാണെന്ന് ആരോഗ്യമന്ത്രാലയം പറയുന്നു. ലോക ആരോഗ്യ സംഘടനയിലെയും പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+