കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇസ്രായേലിനെ ഞെട്ടിച്ച് വന്‍ ആക്രമണം; പിന്നില്‍ ഇറാന്‍? വലവീശി ചാരക്കണ്ണുകള്‍, എന്തും സംഭവിക്കാം

Google Oneindia Malayalam News

മസ്‌ക്കത്ത്: ഇസ്രായേലിനെ നടുക്കിയ പുതിയ ആക്രമണത്തിന് പിന്നിലാര്? പശ്ചിമേഷ്യയിലെ സായുധ സംഘങ്ങളോ അതോ ഇറാനോ. അമേരിക്കയും സൗദി സഖ്യ രാജ്യങ്ങളും ഇസ്രയേലും മേഖലയിലെ പല ആക്രമണങ്ങള്‍ക്ക് പിന്നിലും ഇറാന്റെ സാന്നിധ്യം ചൂണ്ടിക്കാട്ടാറുണ്ട്. അതു തന്നെയാണോ ഇവിടെയും സംഭവിച്ചിരിക്കുന്നത്. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് ഒമാന്‍ തീരത്ത് വച്ച് കപ്പല്‍ ആക്രമിക്കപ്പെട്ടത്.

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

ഇസ്രായേല്‍ ചാര സംഘടനയായ മൊസാദും മറ്റ് ഏജന്‍സികളും ഇതുസംബന്ധിച്ച് അന്വേഷണം തുടങ്ങിയെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ....

സൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതംസൗദി അതിര്‍ത്തികള്‍ തുറന്നു; വന്‍ പ്രഖ്യാപനം!! ക്വാറന്റൈന്‍ ഇല്ല, വാക്‌സിന്‍ എടുത്ത സഞ്ചാരികള്‍ക്ക് സ്വാഗതം

1

ഇസ്രായേല്‍ കമ്പനിയുടെ എണ്ണ കപ്പലാണ് അറബിക്കടലിലെ ഒമാന്‍ തീരത്തോട് ചേര്‍ന്ന പ്രദേശത്ത് വച്ച് ആക്രമിക്കപ്പെട്ടത്. ഇതുസംബന്ധിച്ച് ആദ്യ വിവരം പുറത്തുവിട്ടത് ബ്രിട്ടീഷ് സൈന്യമാണ്. കഴിഞ്ഞ ദിവസം രാത്രി നടന്ന സംഭവത്തില്‍ ഇന്ന് രാവിലെയാണ് ബ്രിട്ടീഷ് സൈന്യം വിവരം പരസ്യമാക്കിയത്. തൊട്ടുപിന്നാലെ ഇസ്രായേല്‍ കമ്പനിയും ആക്രമണം നടന്നുവെന്ന് സ്ഥിരീകരിച്ചു.

2

സോഡിയാക് മാരിടൈം എന്ന കമ്പനിയാണ് കപ്പല്‍ നിയന്ത്രിക്കുന്നത്. ലണ്ടന്‍ കേന്ദ്രമായിട്ടാണ് ഈ കമ്പനിയുടെ പ്രവര്‍ത്തനം. ഇസ്രായേല്‍ കോടീശ്വരനായ ഇയാല്‍ ഓഫറിന്റെതാണ് ഈ കമ്പനി. ജാപ്പനീസ് വ്യവസായികളാണ് കമ്പനിയുടെ ഉടമസ്ഥര്‍. അതേസമയം, ഇസ്രായേല്‍ ഭരണകൂടം ഈ സംഭവത്തോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

3

ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കാനിരിക്കെയാണ് പുതിയ ആക്രമണം എന്നത് ശ്രദ്ധേയമാണ്. ഒബാമ ഭരണകൂടം മുന്‍കൈയ്യെടുത്ത് ഇറാനുമായി ഒപ്പുവച്ച ആണവ കരാറില്‍ നിന്ന് പിന്നീട് വന്ന ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം പിന്‍മാറിയിരുന്നു. മാത്രമല്ല, ഇറാനെതിരെ ട്രംപ് ഉപരോധം വീണ്ടും ചുമത്തുകയും ചെയ്തു.

4

ഇറാനെതിരെ ട്രംപ് കടുത്ത നടപടികള്‍ സ്വീകരിച്ചത് ഇസ്രായേലിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ ട്രംപ് മാറി ജോ ബൈഡന്‍ അധികാരത്തിലെത്തി. തുടര്‍ന്നാണ് വീണ്ടും ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് ജീവന്‍ വയ്ക്കുന്നത്. ഇതിനിടെയുണ്ടായ ആക്രമണം അന്താരാഷ്ട്ര മാധ്യമങ്ങല്‍ പല അര്‍ഥത്തിലും വ്യാഖ്യാനിക്കുന്നുണ്ട്.

5

ഇറാനില്‍ ഹസന്‍ റൂഹാനി ഭരണകൂടത്തിന്റെ കാലാവധി കഴിയുകയാണ്. പുതിയ പ്രസിഡന്റായി ഇബ്രാഹിം റെയ്‌സിയെ തിരഞ്ഞെടുത്തിട്ടുണ്ട്. മിതവാദിയായി അറിയപ്പെട്ട നേതാവിയുരുന്നു ഹസന്‍ റൂഹാനി. എന്നാല്‍ ഇബ്രാഹിം റെയ്‌സി മറിച്ചാണ്. കടുത്ത യാഥാസ്ഥിതിക വിഭാഗത്തിന്റെ പ്രതിനിധിയായിട്ടാണ് അദ്ദേഹം പ്രസിഡന്റായിരിക്കുന്നത്. ആഗസ്റ്റ് ആദ്യവാരം അദ്ദേഹം ഔദ്യോഗികമായി അധികാരമേല്‍ക്കും.

6

റെയ്‌സി അധികാരമേറ്റ ഉടനെ ആണവ കരാര്‍ ചര്‍ച്ചകള്‍ക്ക് തുടക്കമാകുമെന്നാണ് കരുതുന്നത്. ഇറാനുമായി നേരത്തെ തയ്യാറാക്കിയ കരാറില്‍ നിന്ന് അമേരിക്ക മാത്രമാണ് പിന്‍മാറിയത്. ലോകത്തെ വന്‍കിട രാജ്യങ്ങളെല്ലാം ഇപ്പോഴും കരാറില്‍ തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ അമേരിക്ക മാത്രമാണ് ഇനി ചര്‍ച്ചകള്‍ക്ക് തയ്യാറാകേണ്ടത്.

7

ഉപാധികളില്ലാത്ത ചര്‍ച്ചകള്‍ക്ക് തയ്യാറാണ് എന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്. ട്രംപിനെ പോലെ കടുത്ത നിലപാട് എടുക്കുന്ന വ്യക്തിയല്ല ബൈഡന്‍. അതുകൊണ്ടുതന്നെ കരാര്‍ വീണ്ടും സാധ്യമാകുമെന്നാണ് കരുതുന്നത്. ചര്‍ച്ചകള്‍ക്ക് വഴി ഒരുക്കാന്‍ ഖത്തര്‍ വലിയ ശ്രമങ്ങള്‍ നടത്തി വരികയാണ്. ഖത്തര്‍ വിദേശകാര്യ മന്ത്രി അടുത്തിടെ ഇറാന്‍ സന്ദര്‍ശിച്ചത് ഇതിന്റെ ഭാഗമായിരുന്നു.

8

ഖത്തര്‍ വിദേശകാര്യമന്ത്രി ഇറാനിലെത്തിയത് നാലു ദിവസങ്ങള്‍ക്ക് മുമ്പാണ്. അദ്ദേഹം ഇറാന്റെ വിദേശകാര്യ മന്ത്രി ജവാദ് സരീഫുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ സന്ദര്‍ശനം കഴിഞ്ഞതിന് പിന്നാലെയാണ് ഖത്തര്‍ മന്ത്രി ഇറാനിലെത്തിയത്. അതുകൊണ്ടാണ് ഖത്തര്‍ ആണവ കരാര്‍ വിഷയത്തില്‍ സമവായ നീക്കങ്ങള്‍ നടത്തുന്നു എന്ന പ്രചാരണമുണ്ടാകാന്‍ കാരണം.

9

സമവായ നീക്കങ്ങള്‍ ഒരു ഭാഗത്ത് നടക്കവെയാണ് ഒമാന്‍ തീരത്ത് പുതിയ ആക്രമണം നടന്നിരിക്കുന്നത്. നേരത്തെ മറ്റുചില ഇസ്രായേല്‍ കപ്പലുകളും പശ്ചിമേഷ്യയിലെ തീരത്ത് ആക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ഇറാനാണ് എന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു. യുഎഇ തീരത്തും ചെങ്കടലിലും നടന്ന ആക്രമണത്തിന് പിന്നിലും ഇറാനെ സംശയിച്ചിരുന്നു.

10

യുഎഇയുടെ കപ്പലിന് നേരെ ഈ മാസം ആദ്യത്തില്‍ ആക്രമണ ശ്രമമുണ്ടായിരുന്നു. ഇസ്രായേലി വ്യവസായി ഓഫറിന്റെ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു നേരത്തെ ഈ കപ്പല്‍. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ചായിരുന്നു ആക്രമണ ശ്രമം. പുതിയ ആക്രമണം സംബന്ധിച്ച് ബിട്ടന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇസ്രായേലും അന്വേഷണം തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

11

ഒമാനിലെ മസീറ ദ്വീപിനോട് ചേര്‍ന്ന ഭാഗത്ത് വച്ചാണ് കപ്പല്‍ വ്യാഴാഴ്ച രാത്രി ആക്രമിക്കപ്പെട്ടത്. ഒമാന്‍ തലസ്ഥാനമായ മസ്‌ക്കത്തില്‍ നിന്ന് 300 കിലോമീറ്റര്‍ അകലെയാണ് ഈ പ്രദേശം. കടല്‍ക്കൊള്ളക്കാര്‍ക്ക് സംഭവത്തില്‍ പങ്കില്ല എന്നാണ് ഇസ്രായേല്‍ സംശയിക്കുന്നത്. ഇതേ പ്രദേശത്ത് മറ്റൊരു അനിഷ്ട സംഭവം നടന്നിട്ടുണ്ടെന്നും അക്കാര്യവും പരിശോധിച്ചുവരികയാണെന്നും ബ്രിട്ടീഷ് സൈന്യം അറിയിച്ചു.

12

സംഭവത്തില്‍ ഇതുവരെ ഒമാന്‍ പ്രതികരിച്ചിട്ടില്ല. മാധ്യമങ്ങള്‍ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അമേരിക്കന്‍ നാവിക സേനയുടെ കൂറ്റന്‍ കപ്പല്‍ മേഖലയില്‍ പട്രോളിങ് നടത്തുന്നുണ്ട്. അമരിക്കന്‍ നാവിക സേനയും വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ഇസ്രായേല്‍ ചാരന്‍മാര്‍ ഇറാനില്‍ തുടര്‍ച്ചയായ ആക്രമണം നടത്തുന്ന വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇതിനുള്ള ഇറാന്റെ തിരിച്ചടിയാണോ പുതിയ സംഭവം എന്നും സംശയിക്കുന്നുണ്ട്.

13

പശ്ചിമേഷ്യയിലെ രാഷ്ട്രീയ അന്തരീക്ഷം പൂര്‍ണമായും മാറിയ സാഹചര്യത്തിലാണ് പുതിയ സംഭവം എന്നത് എടുത്തു പറയേണ്ടതാണ്. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചതും എംബസികള്‍ തുറന്നതും അടുത്തിടെയാണ്. ഇറാനും സൗദി സഖ്യരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് അവസരമൊരുക്കാന്‍ ഖത്തര്‍ ശ്രമിച്ചുവരികയാണ്. മേഖലയില്‍ മൊത്തമായി അനുനയ നീക്കങ്ങള്‍ നടക്കുന്നുണ്ട്. പുതിയ കപ്പല്‍ ആക്രമണം സമാധാന ശ്രമങ്ങളെ തുരങ്കം വെക്കുമോ എന്നാണ് ഇനി അറിയാനുള്ളത്.

Recommended Video

cmsvideo
Saudi Arabia To Reopen To Vaccinated Tourists After 17-Month Covid Closure

English summary
Mysterious Incident in Oman Coast; Reports says Israel and Britain Examine role of Iran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X