• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിളച്ചുമറിഞ്ഞ് സമുദ്രം, അഗ്നിപര്‍വത സ്‌ഫോടനമല്ല; ലോകശക്തിയുടെ അട്ടിമറി, ആരാണ് ആ അജ്ഞാതന്‍?

Google Oneindia Malayalam News

മോസ്‌കോ: യൂറോപ്പ്യന്‍ മേഖലയെ ഒന്നാകെ പിടിച്ച് കുലുക്കിയിരിക്കുകയാണ് സമുദ്രത്തിലെ അജ്ഞാത തിരയിളകം. സമുദ്രം തിളച്ചു മറിയുന്ന കാഴ്ച്ചയാണ് റഷ്യ സമുദ്ര മേഖലയില്‍ കണ്ടിരിക്കുന്നത്. ഇതിന് പിന്നില്‍ വമ്പനൊരു ലോക ശക്തി തന്നെയാണെന്ന് വിശ്വസിക്കുകയാണ് പ്രമുഖ രാജ്യങ്ങള്‍. ഇത് എങ്ങനെ സംഭവിച്ചു എന്ന് പഠിക്കാന്‍ ആരും തയ്യാറായിട്ടില്ല.

പക്ഷേ നേരത്തെ ഗള്‍ഫ് ഓഫ് മെക്‌സിക്കോയില്‍ ഇതേ പോലൊരു സാഹചര്യമുണ്ടായിരുന്നു. അന്ന് സമുദ്രം നിന്ന് കത്തുന്നതാണ് കണ്ടത്. ഒരുപാട് സമയം എടുത്ത ശേഷമാണ് അന്ന് തീ അണയ്ക്കാന്‍ സാധിച്ചത്. അത് വളരെ അപൂര്‍വമായൊരു പ്രതിഭാസമായിരുന്നു. വിശദമായ വിവരങ്ങളിലേക്ക്....

1

image credit: Dr. Benjamin L. Schmitt

റഷ്യയുടെ രണ്ട് ഗ്യാസ് പൈപ്പ് ലൈനിലാണ് ലീക്കുണ്ടായിരിക്കുന്നത്. ബാള്‍ട്ടിക് സമുദ്ര മേഖലയില്‍ കൂടി കടന്നുപോകുന്ന പൈപ്പ് ലൈനാണിത്. യൂറോപ്പിന്റെ ഹൃദയമിടിപ്പ് എന്ന് വിശേഷിപ്പിക്കാം. ഇതില്‍ എങ്ങനെ ചോര്‍ച്ചയുണ്ടായി എന്നത് ദുരൂഹമാണ്. യൂറോപ്പിലെ പല രാജ്യങ്ങളും വലിയൊരു ശക്തിയുടെ കരങ്ങള്‍ ഇതിന് പിന്നില്‍ സംശയിക്കുന്നുണ്ട്. വലിയ അട്ടിമറി നടന്നുവെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍ സമുദ്രത്തില്‍ ഇതേ തുടര്‍ന്നുണ്ടായ മാറ്റങ്ങള്‍ പുതിയൊരു പ്രതിഭാസമായിട്ടാണ് ഇവര്‍ കാണുന്നത്.

2

image credit: Dr. Benjamin L. Schmitt

കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്കുടിച്ച് ബോധമില്ലാതെ യുവതി ലക്ഷങ്ങളുടെ ലേലത്തില്‍ പങ്കെടുത്തു; പിന്നീട് നടന്നത് ഞെട്ടിക്കുന്നത്

ഡെന്മാര്‍ക്ക് പുറത്തുവിട്ട വീഡിയോയില്‍ ബാല്‍ട്ടിക് സമുദ്രത്തിന്റെ മുകള്‍ പരപ്പ് തിളച്ചുമറിയുന്നത് കാണാം. നുരയും പതയും വരുന്നത് പോലെയുള്ള കാഴ്ച്ചയാണിത്. കുമിളകും ഉയര്‍ന്നു വരുന്നുണ്ട്. നോര്‍ഡ് സ്ട്രീം 1, നോര്‍ഡ് സ്ട്രീം 2 എന്നിവിടങ്ങളില്‍ നിന്നുള്ള ചോര്‍ച്ചയാണ് ഈ കുമിളകള്‍ക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഈ വീഡിയോ ഇതിനോടകം വൈറലായിരിക്കുകയാണ്. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് ഈ ചോര്‍ച്ച വഴിയൊരുക്കിയെന്നാണ് ഡെന്മാര്‍ക്ക് അവകാശപ്പെടുന്നത്.

3

image credit: timesnownews.com

കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരികാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ ക്ഷമിക്കണം: പരാതി പിന്‍വലിക്കുമെന്ന സൂചന നല്‍കി പരാതിക്കാരി

ഗള്‍ഫ് ഓഫ് മെക്‌സിക്കോയിലേത് പ്രകൃതി ദുരന്തം കാരണം സംഭവിച്ചതാണ്. എന്നാല്‍ ഇവിടെ വലിയൊരു അട്ടിമറി നടന്നുവെന്നാണ് ഇവര്‍ കരുതുന്നത്. നോര്‍ഡ് സ്ട്രീം 2 പൈപ്പ് ലൈനിലാണ് ചോര്‍ച്ചയുണ്ടായതെന്ന് ഡെന്മാര്‍ക്ക് വ്യക്തമാക്കി. അതേസമയം കപ്പലുകള്‍ വഴിമാറി പോകുന്നതാണ് നല്ലതെന്ന് ഡെന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് ഈ ചോര്‍ച്ചയുണ്ടായതിന്റെ 8.3 കിലോമീറ്റര്‍ ചുറ്റളവിലൂടെ സഞ്ചരിക്കരുതെന്നാണ് മുന്നറിയിപ്പ്. സ്വീഡനും ഇതുപോലെ ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

4

image credit: Dr. Benjamin L. Schmitt

ഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കംഗെലോട്ട് രക്ഷപ്പെട്ടു, വിമതര്‍ക്ക് നോട്ടീസ്, രാജസ്ഥാനില്‍ ഇടപെട്ട് സോണിയ, വെട്ടിനിരത്താന്‍ നീക്കം

സ്വീഡന്‍ പറയുന്നത് ഈ ചോര്‍ച്ചയ്ക്ക് കടുപ്പമേറിയിട്ടുണ്ടെന്നാണ്. നോര്‍ഡ് സ്ട്രീം വണ്‍ പൈപ്പ് ലൈനില്‍ രണ്ട് ചോര്‍ച്ചകള്‍ ഉണ്ടെന്നാണ് സ്വീഡന്‍ കണ്ടെത്തിയിരിക്കുന്നത്. സ്വീഡന്റെ ഡെന്മാര്‍ക്കിന്റെ സമുദ്ര മേഖല കടന്നുപോകുന്ന ഇടത്താണ് ഈ ലീക്കുണ്ടായിരിക്കുന്നത്. അതേസമയം എന്താണ് ചോര്‍ച്ചയ്ക്ക് കാരണമെന്ന് യൂറോപ്പ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. ഇത്തരം കേന്ദ്രങ്ങളില്‍ വലിയ അട്ടിമറി നടന്നുവെന്നാണ് സംശയിക്കുന്നത്. ആരാണ് ഇതിന് പിന്നില്‍ കളിച്ചതെന്ന് മാത്രം ഇതുവരെ മനസ്സിലായിട്ടില്ല. അത് ദുരൂഹത വര്‍ധിപ്പിക്കുന്നു.

5

പോളണ്ട് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നത് ഒരു അജ്ഞാത സൂപ്പര്‍ പവര്‍ ഈ അട്ടിമറിക്ക് പിന്നിലുണ്ടെന്നാണ്. ഡാനിഷ് പ്രധാനമന്ത്രി ഇത് തള്ളിക്കളയാനാവില്ലെന്ന് പറഞ്ഞു. അട്ടിമറി സാധ്യത തന്നെയാണ് മുന്നിലുള്ളതെന്ന് റഷ്യ പറഞ്ഞു. ഇന്ന് നമ്മള്‍ അനുഭവിച്ചത് അട്ടിമറിയുടെ ഫലമാണ്. അതിന്റെ പൂര്‍ണ വിവരങ്ങള്‍ അറിയില്ല. പക്ഷേ അതൊരു അട്ടിറിയാണെന്ന് പോളിഷ് പ്രധാനമന്ത്രി മത്തേയൂസ് മൊറാവിക്കിപറഞ്ഞു. മോസ്‌കോയും യൂറോപ്പിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇടയില്‍ നില്‍ക്കുന്നതാണ് ഈ പൈപ്പ് ലൈന്‍. നേരത്തെ റഷ്യ നോര്‍ഡ് 1, 2 പൈപ്പ് ലൈനില്‍ നിന്ന് പിന്‍മാറിയിരുന്നു.

English summary
mysterious leak caused boiling seas in baltic sea, countries says there is a foul play
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X