ചൈനയിൽ സ്കൂൾ കുട്ടികൾക്കിടയിൽ ന്യുമോണിയ വ്യാപനം; ആഗോള ആരോഗ്യ വിദഗ്ധർ ആശങ്കയിൽ
ബീജിംഗ്: കോവിഡ് മഹാമാരി വരുത്തിവെച്ച പ്രത്യാഘാതങ്ങളിൽ നിന്ന് മുക്തരായി വരുന്നതിനിടെ ചൈനയിൽ വീണ്ടും മറ്റൊരു പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ഒരുതരം ന്യുമോണിയ ആണ് ചൈനയിൽ വ്യാപിക്കുന്നത്. പ്രധാനമായും കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത് എന്നാണ് റിപ്പോട്ട്
ആശുപത്രികൾ നിറഞ്ഞിരിക്കുകയാണ്. രോഗ വ്യാപനം ആഗോള ആരോഗ്യ വിദഗ്ധർക്കിടയിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. തലസ്ഥാന നഗരമായ ബീജിംഗിലും ലിയോണിങ്ങിലുമാണ് സ്കൂൾ കൂട്ടികളിൽ രോഗം വ്യാപിക്കുന്നത്. സ്കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

കടുത്ത പനി, ശ്വാസകോശ വീക്കം എന്നിവ ഉൾപ്പെടെ ഉള്ള ലക്ഷണങ്ങളാണ് കുട്ടികൾ പ്രകടിപ്പിക്കുന്നത്. ചുമയില്ല. രോഗം വ്യാപിച്ചതോടെ ചൈനയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
രോഗം ബാധിച്ചവരിൽ നിന്നും മറ്റുള്ളവർ അകലം പാലിക്കണമെന്നും മാസ്കുകൾ ധരിക്കണമെന്നും കൃത്യമായി ഇടവേളകളിൽ കൈകൾ കഴുകണമെന്നും അധികൃതർ ജനങ്ങളോട് ആവശ്യപ്പെട്ടു. രോഗം ഉള്ളവർ വായു സഞ്ചാരം ഉള്ള ഇടങ്ങളിൽ കഴിയണമെന്നും നിർദേശമുണ്ട്.
"നിരവധി, നിരവധി കുട്ടികൾ ആശുപത്രിയിലാണ്. അവർക്ക് ചുമ ഇല്ല. ഉയർന്ന ഊഷ്മാവ് മാത്രമേയുള്ളൂ, ബീജിംഗിൽ നിന്നുള്ള ഒരു പൗരൻ തായ്‌വാനീസ് വാർത്താ വെബ്‌സൈറ്റായ എഫ് ടിവി ന്യൂസിനോട് പറഞ്ഞു,
യു കെയിൽ നിന്നുള്ള ദ ടെലിഗ്രാറിന്റെ റിപ്പോട്ട് പ്രകാരം ന്യുമോണിയുമായി ബന്ധപ്പെട്ട വാർത്തകൾ ആദ്യം പുറത്തുവിട്ടത് പ്രോമെഡ് ആണ്. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന നിരീക്ഷണ സംവിധാനമാണ് പ്രോമെഡ്. 2019 ൽ കോവിഡിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് ആയിരുന്നു.
ശ്വാസകോശ സംബന്ധമായി രോഗം പരക്കുകയാണെന്നും ഇത്രയധികം കുട്ടികളിലേക്ക് രോഗം അതിവേഗത്തിൽ വ്യാപിച്ചത് അസാധരാണമാണെന്നും പ്രോമെഡ് പറയുന്നു. ഈ വ്യാപനത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യക്തതയില്ലെന്നും ഇതുവരെ മുതിർന്നവരിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പ്രോമെഡ് പറയുന്നു.
അതേസമയം, മെഡിക്കൽ പ്രൊഫഷണലുകൾക്കിടയിലെ ഊഹാപോഹങ്ങൾ മൈകോപ്ലാസ്മ ന്യുമോണിയയിലേക്കാണ് വിരൽ ചൂണ്ടൂന്നത് ( സാധാരണയായി ചെറിയ കുട്ടികളെ ബാധിക്കുന്ന ഒരു സാധാരണ ബാക്ടീരിയ അണുബാധ) വാക്കിംഗ് ന്യുമോണിയ എന്നും അറിയപ്പെടുന്നു.
ഈ രോഗകാരി സാധാരണയായി നേരിയ തോതിലുള്ള അണുബാധയ്ക്ക് കാരണമാകാറുണ്ട്. അതേസമയം ആശുപത്രിയിൽ പ്രവേശിപ്പേക്കണ്ട ഗുരുതരമായ അവസ്ഥകളിലേക്ക് നയിച്ചേക്കാം. തിരിച്ചറിയാത്ത ന്യുമോണിയ കേസുകളുടെ വർദ്ധനവ് ചൈനീസ് ആശുപത്രികൾ രേഖപ്പെടുത്തിയിട്ടുണ്ട്












Click it and Unblock the Notifications