വിയറ്റ്നാമിലെ ചോളപ്പാടങ്ങളില്‍ ആകാശത്ത് നിന്നും അഞ്ജാത ഗോളങ്ങള്‍ വീഴുന്നു, വീഡിയോ
ഹാനോയ്: ആകാശത്ത് നിന്ന് മഴ പെയ്യും...ഇടിവെട്ടും മിന്നലുണ്ടാകും ചിലപ്പോള്‍ ആലിപ്പഴം പൊഴിയും. ഇതല്ലാതെ ആകാശത്ത് നിന്ന് ഭൂമിയിലേക്ക് സാധാരണയായി പെയ്തിറങ്ങുന്നതിനെപ്പറ്റിയൊന്നും നമുക്ക് അറിയില്ല. എന്നാല്‍ വിയറ്റ്നാമിലെ ജനങ്ങള്‍ക്ക് അറിയാം. ആകാശഗോളങ്ങള്‍ ഈ രാജ്യത്തേയ്ക്ക് പെയ്തിറങ്ങുകയാണ്. ചെറുത്ത് നില്പ്പിന്റേയും ഒരുമയുടേയും ശക്തി കൊണ്ട് അമേരിയ്ക്കയെ മുട്ടുകുത്തിച്ച അതേ വിയറ്റ്നാമിന്റെ മണ്ണിലേയ്ക്കാണ് ആകാശത്ത് നിന്നും ഗോളങ്ങള്‍ വീഴുന്നത്.
വിയറ്റ്നാമിന്റെ വടക്കന്‍ പ്രവിശ്യകളിലെ ഒരു ചോളപ്പാടത്തില്‍ നിന്നുമാണ് ജനവരി ആദ്യവാരം ലോഹഹോളങ്ങള് കണ്ടെത്തിയത്. 45 കിലോയിലേറെ ഭാരമുണ്ട് ഒരു ലോഹ ഗോളത്തിന്. ഇവയുടെ ഉറവിടം ഇതുവരേയും കണ്ടെത്താന്‍ സൈന്യത്തിനായിട്ടില്ല. അതേ സമയം ഏതെങ്കിലും തരത്തിലുള്ള മിസൈലോ ബഹിരാകാശ വാഹനത്തിന്റെ അവശിഷ്ടമോ അല്ല ഇതെന്നും സൈന്യം ഉറപ്പിച്ചു. പിന്നെ ആകാശത്ത് നിന്നും വീണ ആ ഗോളങ്ങള്‍ എന്താണ്?

ആകാശ ഗോളങ്ങള്‍...അഞ്ജാത ഗോളങ്ങള്‍
ആകാശത്ത് നിന്നും ലോഹ ഗോളങ്ങളാണ് വിയറ്റ്നാമിലെ ഒരു ചോളപ്പാടത്ത് വീണത്. സൈനിക പരമായ പ്രകടനങ്ങളോ അഭ്യാസങ്ങളോ പ്രദേശത്ത് നടന്നിട്ടില്ലാത്തതിനാല്‍ മിസൈലുകളുടെയൊന്നും അവശിഷ്ടമല്ലെന്ന് ഇതിനോടകം തന്നെ സൈന്യം സ്ഥിരീകരിച്ചു.

രണ്ട് ഗോളങ്ങള്‍
45 കിലോയിലേറെ ഭാരം വരുന്ന രണ്ട് ലോഹ ഗോളങ്ങളാണ് ചോളപ്പാടത്ത് വീണത്. യെന്‍ ബായ് പ്രവിശ്യയിലാണ് സംഭവം.

സ്ഫോടക വസ്തുക്കളല്ല
സ്ഫോടക വസ്തുവോ വിഷാംശമുള്ള വസ്തുവോ അല്ല വീണതെന്നും സൈന്യം

കേടുപാടില്ല
ലോഹഗോളങ്ങള്ക്ക് കേടുപാടുകള്‍ സംഭവിയ്ക്കാത്തതിനാല്‍ ഏറെ ഉയരത്തില്‍ നിന്നും വീണതല്ലെന്നും സൈന്യം പറയുന്നു

ബഹിരാകാശ വാഹനത്തിന്റെ
ബഹിരാകാശ വാഹനത്തിന്റെ ഭാഗങ്ങളല്ല വീണതെന്നും പറയപ്പെടുന്നു

റഷ്യന്‍ നിര്‍മ്മിതം
ലോഹ ഭാഗങ്ങള്‍ റഷ്യന്‍ നിര്‍മിതമാണെന്നും സംശയിക്കുന്നു

കണ്ടെത്തിയില്ല
ലോഹ ഗോളങ്ങളെപ്പറ്റി ഇതുവരേയും കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്തിയിട്ടില്ല
വീഡിയോ
ലോഹ ഗോളങ്ങളുടെ വീഡിയോ കാണൂ
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications