കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉപേക്ഷിക്കപ്പെട്ട ക്വാറിയില്‍ 100 ഓളം ആഡംബരക്കാറുകള്‍ കണ്ടെത്തിയതില്‍ ദുരൂഹത

  • By Anwar Sadath
Google Oneindia Malayalam News

ലണ്ടന്‍: അരനൂറ്റാണ്ടിനു മുന്‍പ് ഉപേക്ഷിക്കപ്പെട്ട ഒരു സ്ലേറ്റ് ക്വാറിയില്‍ നൂറോളം ആഡംബരക്കാറുകള്‍ കണ്ടെത്തിയതായി ഗവേഷകര്‍. നോര്‍ത്ത് വെയില്‍സിലെ ഒരു രഹസ്യ കേന്ദ്രത്തിലുള്ള ക്വാറിയിലാണ് അത്ഭുതപ്പെടുത്തുന്ന കാഴ്ചകള്‍ കണ്ടെതെന്ന് ഗണേഷണ ആവശ്യത്തിനായി ഇവിടം സഞ്ചരിച്ചവര്‍ പറഞ്ഞു. ഐടി എഞ്ചിനീയറായ ഗ്രിഗറി റിവോലറ്റും സുഹൃത്തുക്കമാണ് സ്ഥലം സന്ദര്‍ശിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

അത്യധികം അത്ഭുതപ്പെടുത്തുന്നതും ഭയാനകവുമാണ് ക്വാറിയിലെ കാഴ്ചകളെന്ന് ഗ്രിഗറി പറയുന്നു. കയര്‍ ഉപയോഗിച്ചാണ് ഏതാണ്ട് 65 അടിയോളം താഴ്ചയിലുള്ള ക്വാറിയിലേക്ക് തങ്ങള്‍ ഇറങ്ങിയത്. ഏതുനിമിഷവും എന്തും സംഭവിക്കാവുന്ന മട്ടിലായിരുന്നു ക്വാറിയില്‍ ചെലവഴിച്ച മണിക്കൂറുകള്‍, ഭിത്തികളെല്ലാം വഴുക്കുന്നതും മുകളില്‍ നിന്നും സ്ലേറ്റ് കഷ്ണങ്ങള്‍ അടര്‍ന്നുവീഴുന്നതുമായിരുന്നു.

london-map

ക്വാറിയില്‍ ചെലവഴിച്ച സമയത്ത് ഒരിക്കലും സുരക്ഷിതത്വം തോന്നിയില്ല. ഏതാണ്ട് നൂറോളം കാറുകള്‍ വെള്ളം നിറഞ്ഞ ക്വാറിയുടെ ഒരു ഭാഗത്ത് കൂട്ടിയിട്ടിട്ടുണ്ടായിരുന്നു. മിക്കവയും 1979 കാലഘട്ടത്തിലേതാണ്. കാറുകള്‍ ക്വാറിയില്‍ തള്ളിയതിന്റെ കാരണം വ്യക്തമല്ല. ക്വാറിയുടെ ചിലഭാഗങ്ങളില്‍ ഏതാണ്ട് 200 ഫീറ്റ് താഴ്ചയില്‍ ഖനനം നടന്നതായാണ് സംശയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

1836ല്‍ ആരംഭിച്ച ക്വാറിയുടെ പ്രവര്‍ത്തനം 1960ലാണ് അവസാനിപ്പിക്കുന്നത്. ഒരു കാലത്ത് ലോകത്ത് ഏറ്റവും വലിയ ക്വാറിയായിരുന്നു ഇതെന്നാണ് ഗവേഷകര്‍ പറയുന്നത്. 1898 കാലഘട്ടത്തില്‍ 17,000ത്തോളം പേര്‍ വെയില്‍സില്‍ ക്വാറി ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. വീടിന്റെ റൂഫുകള്‍ക്കും, ഫ് ളോറിങ്ങിനും മറ്റും വ്യാപകമായി ഉപയോഗിച്ചിരുന്ന സ്ലേറ്റുകള്‍ ഇപ്പോള്‍ ചെറുകിട ഇന്റുസ്ട്രിയല്‍ വ്യവസായം മാത്രമാണ്.

English summary
Mystery as more than 100 cars found, abandoned slate mine in North Wales, North Wales slate mine
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X