Get Updates
Get notified of breaking news, exclusive insights, and must-see stories!

വെടിയുണ്ടകൾ ചീറിപ്പായുന്നു; യുവതിയ്ക്ക് വെടിയേൽക്കാതിരിക്കാൻ സൈനികൻ ചെയ്തത്, ചിത്രം വൈറൽ

വെടിയുണ്ടകൾക്കിടയിൽ നിന്ന് യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ചിത്രം

ലാസ് വേഗസ്: കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ട് വെടിയുണ്ടകൾക്ക് ഇരയായി അനേകം പേർ മരിച്ചു വീഴുന്നു. പ്രാണ രക്ഷയ്ക്കായി ആളുകൾ അങ്ങുമിങ്ങും പായുന്നു. ഇതാണ് ലാസ് വേഗസിലെ ചിത്രം. ഇതിനിടെ ലാസ് വേഗസിൽ നിന്നുള്ള മറ്റൊരു ചിത്രം ജനങ്ങൾക്കിടയിൽ ചർച്ച വിഷയമായിരുന്നു.

army

വെടിയുണ്ടകൾക്കിടയിൽ നിന്ന് യുവതിയെ രക്ഷിക്കുന്ന യുവാവിന്റെ ചിത്രം. .യുവതിയുടെ മേൽ വെടിയേൽക്കാതിരിക്കാൻ ആയാൾ അവരുടെ മേൽ കിടക്കുകയാണ്. ഈ യുവാവ് ആരാണെന്നോ എന്താണെന്നോ ആർക്കും അറിയില്ലാരുന്നു. ഇയാളെ ചുറ്റിപ്പറ്റി നടന്ന അന്വേഷണത്തിന് വിരാമമാകുന്നു. ഈ യുവാവ് അമേരിക്കൻ സൈന്യത്തിലെ സൈനിക ഉദ്യോഗസ്ഥനാണ്. യുവതിയെ രക്ഷിച്ചതിന പിന്നാലെ അപകട സ്ഥലത്ത് പലർക്കും ഇദ്ദേഹം തുണയാവുകയായിരുന്നു

 ആക്രമത്തിൽ വൈറലായ ചിത്രം

ആക്രമത്തിൽ വൈറലായ ചിത്രം

ഞായറാഴ്ച രാത്രിയുണ്ടായ ഞെട്ടിപ്പിക്കുന്ന സംഭവത്തിൽ ഏറ്റവും വൈറലായ ചിത്രമായിരുന്നു സൈനികന്റെ രക്ഷാപ്രവർത്തനം. ഇതു ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു

 രക്ഷാപ്രവർത്തനം

രക്ഷാപ്രവർത്തനം

മാത്യൂ കോബോസ് എന്ന സൈനികന്റെ രക്ഷാപ്രവർത്തനമാണ് ഏറെ ശ്രദ്ധയാകർഷിച്ചത്. റൂട്ട 91 ഹാർവസ്റ്റ് ഫെസ്റ്റിവെല്ലിൽ കാണികൾക്ക് നേരെ വെടിയുണ്ടകൾ പാഞ്ഞപ്പോൾ സ്വന്തം രക്ഷപോലും നോക്കാതെ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുകയാണ് ഈ യുവ സൈനികൻ.

 സ്വന്തം ശരീരം മറയാക്കി

സ്വന്തം ശരീരം മറയാക്കി

32ാം നിലയിൽ നിന്ന് അക്രമി തെരുവിലേയ്ക്ക് വെടിയുതിർക്കുമ്പോൾ യുവതിയ്ക്ക് സ്വന്തം ശരീരം മറായാക്കി വെടിയുണ്ടയിൽ നിന്ന് സംരക്ഷണം നൽകുകയാണ് മാത്യൂ കോബോസ് എന്ന യുവ സൈനികൻ. ഈ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്.

പരിക്കേറ്റിട്ടും തുടരുന്നു

പരിക്കേറ്റിട്ടും തുടരുന്നു

യുവതിയെ രക്ഷപ്പെടുത്തുന്നതിലൂടെ സൈനികന് പരിക്കേറ്റിരുന്നു. ഈ പരിക്കിനെ വകവയ്ക്കാതെ വീണ്ടും പോർ മുഖത്ത് ഇറങ്ങുകയാണ് അദ്ദേഹം. അവസാനം വരെ നിരവധിപേർക്ക് അദ്ദേഹം തുണയായി.

സംശയം സൃഷ്ടിച്ച് ഫോട്ടോ

സംശയം സൃഷ്ടിച്ച് ഫോട്ടോ

ഫോട്ടോ കണ്ട ജനങ്ങളുടെ മനസിൽ അനേകം സംശയങ്ങൾ ഉടലെടുത്തിരുന്നു. വെടിയുണ്ടകൾ ചീറിപ്പായുന്ന അവസരത്തിലാണ് ഫോട്ടോ ഗ്രാഫർ ഈ ചിത്രം പകർത്തിയത്. എന്നാൽ പിന്നീട് ഇവർക്ക് എന്തു സംഭവിച്ചുവെന്ന് ആർക്കും അറിയില്ലായിരുന്നു. എന്നാൽ തൊട്ടടുത്ത നിമിഷം തന്നെ ഇരുവരും ഓടി രക്ഷപ്പെട്ടുവെന്നും ചിത്രം പകർത്തിയ ഫോട്ടോ ഗ്രാഫർ തന്നെ വ്യക്തമാക്കി.

 വെടിയുണ്ടകൾ വകവെയ്ക്കാതെ

വെടിയുണ്ടകൾ വകവെയ്ക്കാതെ

ചീറിപ്പാഞ്ഞു വരുന്ന വെടിയുണ്ടകൾ വകവെയ്ക്കാതെയായിരുന്നു സൈനികന്റെ രക്ഷാപ്രവർത്തനം. രക്ഷപ്രവർത്തനത്തിനിടയിൽ വെടിയുണ്ടകൾ നിലത്തേയ്ക്ക് വീഴുന്നുണ്ടായിരുന്നുവെന്ന് കോബോസ് പറഞ്ഞു.

 താരമായി യുവ സൈനികൻ

താരമായി യുവ സൈനികൻ

കോബോസിന്റെ ധീരതയുടെ കഥകൾ ദുരന്തം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോൾ തന്നെ വൻ പ്രചാരണം നേടുകയാണ്. സോഷ്യൽ മീഡിയയിൽ ഇദ്ദേഹമാണിപ്പോൾ താരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+