• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഒരു മനുഷ്യനെ പൂ‍ര്‍ണമായും തിന്നുതീ‍ര്‍ത്തു... അതും അയാള്‍ വളര്‍ത്തിയ 18 വളര്‍ത്തു നായ്ക്കള്‍; ദുരൂഹത

വീനസ്(ടെക്‌സസ്): സ്വന്തം അമ്മാവനെ ഉത്തര കൊറിയന്‍ ഏകാധിപതി വേട്ടനായ്ക്കള്‍ക്ക് ഭക്ഷിക്കാന്‍ ഇട്ടുകൊടുത്തു എന്നൊരു വാര്‍ത്ത മുമ്പ് പ്രചരിച്ചിരുന്നു. മനുഷ്യമനസ്സാക്ഷിയെ ഏറെ ഞെട്ടിച്ച ഒന്നായിരുന്നു അത്. പിന്നീട് ആ വാര്‍ത്ത തെറ്റാണെന്നും തെളിയിക്കപ്പെട്ടു.

ആലപ്പുഴയിൽ തെരുവു നായ ശല്യം രൂക്ഷം; ഈ വർഷം 4485 പേർ ആക്രമണത്തിനിരയായി, റയിൽവേ സ്റ്റേഷനിലും രക്ഷയില്ല!

അതുപോലെ അല്ലെങ്കിലും, ഏറെക്കുറെ സമാനമായ ഒരു സംഭവം ആണ് അമേരിക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 57 വയസ്സുകാരനെ 18 വളര്‍ത്തുനായ്ക്കള്‍ കൂടി തിന്നുതീര്‍ത്തു എന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത.

ഫ്രെഡ്ഡി മാക്ക് എന്ന 57 കാരന്‍ താമസിച്ചിരുന്നത് ടെക്‌സസിലെ വീനസില്‍ ആയിരുന്നു. 18 നായ്ക്കളുമായിട്ടായിരുന്നു സഹവാസം. എന്നാല്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഇയാളെ കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. ആ ദുരൂഹതകള്‍ക്കാണ് ഇപ്പോള്‍ അവസാനം ഉണ്ടായിരിക്കുന്നത്. ആ സംഭവം ഇങ്ങനെ ആയിരുന്നു...

ഫ്രെഡ്ഡി മാക്ക്

ഫ്രെഡ്ഡി മാക്ക്

ഫ്രെഡ്ഡി മാക്ക് എന്ന ആ 57 കാരന് പുറംലോകവുമായി അത്ര ബന്ധം ഒന്നും ഉണ്ടായിരുന്നില്ല. രണ്ടാഴ്ചയില്‍ ഒരിക്കല്‍ ബന്ധുക്കള്‍ക്കൊപ്പം സാധനങ്ങള്‍ വാങ്ങാന്‍ ആയി പുറത്ത് പോകും- അത്രമാത്രം. ബാക്കി സമയം മുഴുവനും തന്റെ വളര്‍ത്തുനായ്ക്കള്‍ക്കൊപ്പം ആയിരുന്നു ചെലവഴിച്ചിരുന്നത്. കഴിഞ്ഞ മെയ് മാസത്തിലാണ് ഫ്രെഡ്ഡിയെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന കാര്യം ബന്ധു പോലീസിനെ അറിയിക്കുന്നത്.

ആരേയും അടുപ്പിക്കാതെ നായ്ക്കള്‍

ആരേയും അടുപ്പിക്കാതെ നായ്ക്കള്‍

ഫ്രെഡ്ഡിയെ അന്വേഷിക്കാന്‍ ആയി ബന്ധുക്കള്‍ എത്തിയിരുന്നു എങ്കിലും ആരേയും പറമ്പിലേക്ക് പ്രവേശിക്കാന്‍ പോലും നായ്ക്കള്‍ അനുവദിച്ചിരുന്നില്ല. പിന്നീട് പോലീസ് എത്തിയപ്പോഴും ഇത് തന്നെ ആയിരുന്നു സ്ഥിതി. ഏറെ പണിപ്പെട്ടാണ് പോലീസുകാര്‍ ഫ്രെഡ്ഡിയുടെ വീട് നില്‍ക്കുന്ന സ്ഥലത്തേക്ക് കയറിയത് തന്നെ.

ഡ്രോണ്‍ വരെ ഉപയോഗിച്ചു

ഡ്രോണ്‍ വരെ ഉപയോഗിച്ചു

നായ്ക്കളുടെ ശ്രദ്ധ തിരിച്ച് അകത്ത് പ്രവേശിക്കാന്‍ ആയിരുന്നു പോലീസ് ആദ്യം ശ്രമിച്ചത്. എന്നാല്‍ അത് നടക്കാതെ വന്നപ്പോള്‍ ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തി. എന്നിട്ടും ഒന്നും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് പോലീസ് സംഘം തിരികെ പോവുകയായിരുന്നു.

നിര്‍ണായക കണ്ടെത്തല്‍

നിര്‍ണായക കണ്ടെത്തല്‍

മെയ് 15 ന് വീണ്ടും എത്തി പരിശോധന നടത്തിയപ്പോള്‍ ആയിരുന്നു നിര്‍ണായകമായ ഒരു കാര്യം കണ്ടെത്തിയത്. പരിശോധനയ്ക്കിടെ ആദ്യം കണ്ടെത്തിയത് ഒരു ചെറിയ എല്ലിന്‍ കഷ്ണം ആയിരുന്നു. തുടര്‍ന്ന് വിശദമായ പരിശോധന നടത്തിയപ്പോള്‍ കൂടുതല്‍ എല്ലുകള്‍ കണ്ടെത്തി. അപ്പോള്‍ തന്നെ പോലീസിന് ചെറിയ സംശയം തോന്നിയിരുന്നു.

ഫ്രെഡ്ഡിയെ നായ്ക്കള്‍ തിന്നുതീര്‍ത്തു

ഫ്രെഡ്ഡിയെ നായ്ക്കള്‍ തിന്നുതീര്‍ത്തു

പിന്നീട് നടത്തിയ വിശദമായ പരിശോധനയില്‍ നായ്ക്കളുടെ വിസര്‍ജ്ജ്യം കണ്ടെത്തി. അതില്‍ മനുഷ്യന്റെ മുടിയും വസ്ത്രത്തിന്റെ അവശിഷ്ടവും ഉണ്ടായിരുന്നു. വസ്ത്രം ഫ്രെഡ്ഡിയുടേത് തന്നെയാണ് ഉറപ്പാക്കുകയും ചെയ്തു. ഇതോടെയാണ് നായ്ക്കള്‍ തന്നെ ഫ്രെഡ്ഡിയെ തിന്നുതീര്‍ത്തു എന്ന നിഗമനത്തില്‍ പോലീസ് എത്തിയത്.

കൊന്നുതിന്നതോ?

കൊന്നുതിന്നതോ?

മനുഷ്യരുടെ ശരീരാവശിഷ്ടങ്ങള്‍ നായ്ക്കള്‍ തിന്നുന്നത് ഒരു പുതിയ സംഭവം ഒന്നും അല്ല. സ്വന്തം യജമാനന്റെ മൃതശരീരം തന്നെ വളര്‍ത്തുനായ്ക്കള്‍ തിന്ന സംഭവങ്ങള്‍ ഏറെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവിടേയും അങ്ങനെ തന്നെ ആയിരിക്കാം സംഭവിച്ചിട്ടുണ്ടാവുക എന്നാണ് കരുതുന്നത്. സ്വാഭാവിക മരണത്തിന് കീഴടങ്ങിയ ഫ്രെഡ്ഡിയുടെ മൃതദേഹം നായ്ക്കള്‍ വിശന്നപ്പോള്‍ തിന്നതാകാം എന്നാണ് കരുതുന്നത്.

ദുരൂഹത ബാക്കി

ദുരൂഹത ബാക്കി

എങ്കിലും ചില ദുരൂഹതകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. മൃതദേഹം പൂര്‍ണമായും തിന്നുതീര്‍ക്കുന്ന സംഭവം ഇതുവരെ എവിടേയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ ഫ്രെഡ്ഡിയുടെ കാര്യത്തില്‍ ഒന്നും അവശേഷിച്ചിട്ടില്ല എന്നത് തന്നെയാണ് സംശയം സൃഷ്ടിക്കുന്നത്. ഫ്രെഡ്ഡിയ്ക്ക് സ്വാഭാവിക മരണം സംഭവിക്കാന്‍ കാരണമാകുന്ന തരത്തില്‍ എന്തെങ്കിലും രോഗാവസ്ഥ ഉണ്ടായിരുന്നോ എന്നതിലും വ്യക്തതയില്ല.

English summary
Mystery revealed: Missing Texas man was eaten by his own 18 Dogs- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more