കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍- ചൈന ആയുധസഹകരണം; മിസൈല്‍ സംവിധാനം കൈമാറിയെന്ന് റിപ്പോര്‍ട്ട്

  • By Ashif
Google Oneindia Malayalam News

ദില്ലി: പാകിസ്താനും ചൈനയും പ്രതിരോധ മേഖലയില്‍ സഹകരണം ശക്തമാക്കി. മിസൈലുകളുമായി ബന്ധപ്പെട്ട അത്യാധുനിക സംവിധാനം ചൈന പാകിസ്താന് കൈമാറിയന്നാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. പാകിസ്താന്‍ സൈന്യത്തിന് യുദ്ധമുഖത്ത് ഉപയോഗിക്കാന്‍ സാധിക്കുന്ന മിസൈലുകള്‍ നിര്‍മിക്കുന്നതിന് സഹായകമാകുന്ന സംവിധാനമാണ് കൈമാറിയിരിക്കുന്നത്. ആദ്യമായിട്ടാണ് ഇത്തരം സംവിധാനം ചൈന പാകിസ്താന് നല്‍കുന്നതെന്ന് ഹോങ്കോങിലെ സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ജയലളിതയുടെ മരണത്തില്‍ ദുരൂഹത; 75 ദിവസം സിസിടിവി പ്രവര്‍ത്തിച്ചില്ല, ഐസിയുവില്‍ തനിച്ചാക്കി!!ജയലളിതയുടെ മരണത്തില്‍ ദുരൂഹത; 75 ദിവസം സിസിടിവി പ്രവര്‍ത്തിച്ചില്ല, ഐസിയുവില്‍ തനിച്ചാക്കി!!

എന്നാല്‍ ഈ മിസൈല്‍ സംവിധാനത്തിന് പാകിസ്താന്‍ എത്ര തുക ചൈനയ്ക്ക് നല്‍കിയെന്ന് വ്യക്തമല്ല. രാജ്യത്തിന്റെ നിര്‍ണായക മേഖലകളില്‍ പാകിസ്താന്‍ സൈന്യം ചൈന നല്‍കിയ സംവിധാനം വിന്യസിച്ചുകഴിഞ്ഞുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പുതിയ മിസൈലുകള്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായുള്ള പരീക്ഷണത്തിനാണ് വിന്യസിച്ചിരിക്കുന്നത്. പരീക്ഷണം വിജയകരമായാല്‍ സമാനമായ കൂടുതല്‍ മിസൈലുകള്‍ പാകിസ്താന്‍ നിര്‍മിക്കും.

china-pak

ചൈനയും പാകിസ്താനും തമ്മിലുള്ള സാമ്പത്തിക സഹകരണം ശക്തമാക്കുന്നതിന് പുറമെയാണ് ആയുധ ഇടപാടുകള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പ്രത്യേക സാമ്പത്തികി ഇടനാഴി നിര്‍മിക്കുന്ന ചൈനയുടെ പദ്ധതി തുടങ്ങിയിട്ട് ഏറെ നാളായി.

ചൈനീസ് അക്കാദമി ഓഫ് സയന്‍സിലെ ഗവേഷകനെ ഉദ്ധരിച്ചാണ് മിസൈല്‍ സംവിധാനം കൈമാറിയ വാര്‍ത്ത പത്രം പുറത്തുവിട്ടിരിക്കുന്നത്. മിസൈലുകളുടെ ശേഷിയും കാര്യക്ഷമതയും നിരീക്ഷിക്കാന്‍ സഹായിക്കുന്ന ഉപകരമാണ് ചൈന പാകിസ്താന് കൈമാറിയിരിക്കുന്നത്. ഇന്ത്യ ബ്രഹ്മോസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാസിസ്താനും ചൈനയും തമ്മിലുള്ള ഇടപാട് സംബന്ധിച്ച വാര്‍ത്ത വന്നിരിക്കുന്നത്. ആണവായുധം വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലസ്റ്റിക് മിസൈല്‍ ഇന്ത്യ അടുത്തിടെ പരീക്ഷിച്ചിരുന്നു.

English summary
In unprecedented deal, Pakistan acquires powerful missile tracking system from China: Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X