പാകിസ്താന്‍ യൂട്യൂബിനേര്‍പ്പെടുത്തിയ വിലക്കുമാറ്റി
ഇസ്ലാമാബാദ്: പാകിസ്താന്‍ പോലുള്ള മുസ്ലീം രാജ്യങ്ങളില്‍ വിശ്വാസങ്ങള്‍ക്ക് വിരുദ്ധമാണെന്നതു കൊണ്ടു തന്നെ സോഷ്യല്‍ മീഡിയകള്‍ക്ക് പരിമിധികളുണ്ട്. ഇന്റര്‍നെറ്റ് വീഡിയോ ഷെയറിങ് നെറ്റ് വര്‍ക്കായ യൂട്യൂബിന് വിലക്കേര്‍പ്പെടുത്തിയത് ഇതിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ ഈവിലക്ക് നീക്കാന്‍ ധാരണയായി.
കഴിഞ്ഞ ദിവസം ചേര്‍ന്ന പാകിസ്ഥാന്‍ നാഷണല്‍ അസംബ്ലിയിലാണ് യൂട്യൂബിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് പിന്‍വലിക്കുന്ന കാര്യത്തില്‍ ധാരണയായത്. മുസ്ലീം വിരുദ്ധ സിനിമ യൂട്യൂബിലൂടെ പ്രചരിച്ചു എന്ന കാരണത്താലാണ് പാകിസ്താന്‍ അടക്കമുള്ള മുസ്ലീം രാജ്യങ്ങളില്‍ യൂട്യൂബിന് വിലക്കേര്‍പ്പെടുത്തിയത്.

പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി അംഗം ഷാസിയ മാരിയാണ് യൂട്യൂബിനേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കുന്നതിന് വേണ്ടി മുന്‍കൈ എടുത്തത്. ജനങ്ങള്‍ ആവശ്യത്തിന് വേണ്ടി ഉപയോഗിക്കുന്ന ഇത്തരം സംവിധാനങ്ങളില്‍ സര്‍ക്കാര്‍ രണ്ടഭിപ്രായം സ്വീകരിക്കാന്‍ പാടില്ലെന്ന് മാരിയ പറഞ്ഞു.
2012 സെപ്തംബറിലാണ് പാകിസ്താനില്‍ യൂട്യൂബിന് വിലക്കേര്‍പ്പെടുത്തിയത്. അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങളിലും വിലക്കേര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് ഈ രാജ്യങ്ങളുടെ വിലക്ക് പിന്‍വലിച്ചെങ്കിലും പാകിസ്താന്‍ അതിന് തയ്യാറായിരുന്നില്ല.












Click it and Unblock the Notifications