കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന്‍ മുന്‍പ്രധാനമന്ത്രി നവാസ് ഷരീഫിനെ അറസ്റ്റ് ചെയ്തു

Google Oneindia Malayalam News

ലാഹോര്‍: പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്താന്‍ മുസ്ലിം ലീഗ് (എന്‍) നേതാവുമായ നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തു. ചൗധരി ഷുഗര്‍മില്‍ അഴിമതി കേസില്‍ നാഷണല്‍ അക്കൗണ്ടബിലിറ്റ് ബ്യൂറോയാണ് നവാസ് ഷെരീഫിനെ അറസ്റ്റ് ചെയ്തത്. അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസില്‍ ഏഴ് വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിക്കുന്ന നവാസ് ഷെരീഫിനെ കോട്ട് ലഖ്പത് ജയിലിലെത്തി എന്‍എബി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവുംഷാജു സ്വന്തമാവണം; സിലിയെ കൊന്നത് ഗുളികയില്‍ വിഷം പുരട്ടി; ഒടുവില്‍ അന്ത്യചുംബനവും

മുന്‍ പ്രധാനമന്ത്രിയെ അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയേക്കും. ചോദ്യം ചെയ്യുന്നതിനായി അദ്ദേഹത്തെ കസ്റ്റഡിയില്‍ വിട്ടുതരാന്‍ അക്കൗണ്ടബിലിറ്റ് ബ്യൂറോ കോടതിയോട് ആവശ്യപ്പെടും. പഞ്ചസാര കയറ്റമതിക്ക് സബ്സിഡിയെന്ന പേരില്‍ ചൗധരി ഷുഗര്‍ മില്ലിനെ നവാസ് ഷെരീഫിറ്റെ കുടുംബം ഉപയോഗപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ നവാസിന്‍റെ മകള്‍ മറിയത്തെ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തിരുന്നു.

nawas

ജയിലില്‍ കഴിയുന്ന പിതാവിനെ സന്ദര്‍ശിക്കാനെത്തിയപ്പോഴായിരുന്നു ആഗസ്റ്റ് എട്ടിന് മറിയത്തെ അറസ്റ്റ് ചെയ്തത്. പാകിസ്ഥാനിലെ പ്രതിപക്ഷ നേതാവും മുസ്ലീം ലീഗിന്‍റെ വൈസ് പ്രസിഡന്‍റുമാണ് മറിയം നവാസ്. ഷെരീഫിന്‍റെ ബന്ധുവായ യൂസഫ് അബ്ബാസിസേയും നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

സുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ചസുരേന്ദ്രന്‍റെ വിജയം ഉറപ്പിക്കാന്‍ ബിജെപിയുടെ നിര്‍ണ്ണായക നീക്കം; ഓര്‍ത്തഡോക്സ് സഭയുമയി ചര്‍ച്ച

അല്‍ അസീസിയ സ്റ്റീല്‍ മില്‍ കേസിലാണ് നവാസ് ഷരീഫ് ഇപ്പോള്‍ ജയിയില്‍ കഴിയുന്നത്. സൗദിയിൽ സ്റ്റീൽ മില്‍ സ്വന്തമാക്കിയതിന് ചെലവാക്കിയ പണം എങ്ങനെ ലഭിച്ചുവെന്ന് ബോധിപ്പിക്കാൻ സാധിച്ചില്ലെന്ന് കണ്ടെത്തിയ കോടതി 2018 ഡിസംബറില്‍ ഷരീഫിനെ ഏഴുവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയായിരുന്നു. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജൂലൈ മുതൽ പത്ത് വര്‍ഷത്തേക്ക് ഇതേ കോടതി തടവ് ശിക്ഷ വിധിച്ചിരുന്നു.

English summary
NAB arrest former pak Prime Minister Nawaz Sharif
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X