ഐസിസിന്റെ ലൈംഗിക അടിമയായിരുന്ന പെണ്‍കുട്ടിയുടെ കദനകഥ... കൂട്ടക്കൊലയുടെ വിവരണം
ലണ്ടന്‍: നാദിയ മുറാദ് എന്നാണ് അവളുടെ പേര്. വയസ്സ് 21. ജീവിതത്തെക്കുറിച്ച് മനോഹരങ്ങളായ സ്വപ്‌നങ്ങള്‍ കണ്ട് നടക്കേണ്ട പ്രായത്തില്‍ ഈ യസീദി പെണ്‍കുട്ടി അനുഭവിച്ചത് കൊടും പീഡനങ്ങളാണ്. ഐസിസ് ഭീകരരുടെ ലൈംഗിക അടിമയായിരുന്നു ഇവള്‍.
കണ്‍മുന്നില്‍ വച്ച് ആറ് സഹോദരങ്ങളേയും അമ്മയേയും ഐസിസ് അരുംകൊല ചെയ്തു. മൂന്ന് മാസം ഐസിസ് കാപാലികരുടെ ലൈംഗിക അടിമയായി. ക്രൂരബലാത്സംഗങ്ങള്‍ക്ക് ഇരയായി. എങ്കിലും അവള്‍ ഇപ്പോഴും ജീവനോടെയുണ്ട്. ഐസിസില്‍ നിന്ന് രക്ഷപ്പെട്ട നാദിയ ഇപ്പോള്‍ അവര്‍ക്കെതിരെയുള്ള കാമ്പനിയിന്റെ മുഖങ്ങളില്‍ ഒന്നാണ്.

ഐസിസിന്റെ ക്രൂരത
ഇറാഖിലെ സിഞ്ജാര്‍ പ്രവിശ്യയിലായിരുന്നു നാദിയ മുറാദ് എന്ന 21 കാരിയും അമ്മയും ആറ് സഹോദരങ്ങളും അടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത്. നേരത്തേ പിതാവിനെ നഷ്ടപ്പെട്ടിരുന്ന നാദിയയ്ക്ക് നേരിടേണ്ടിവന്നത് കൊടിയ പീഡനങ്ങളായിരുന്നു.

സഹോദരങ്ങളുടെ കൂട്ടക്കൊല
ഐസിസ് തീവ്രവാദികള്‍ ആദ്യം ആറ് സഹോദരങ്ങളെ കൊന്നുതള്ളി. അമ്മയുടേയും നാദിയയുടേയും മുന്നില്‍ വച്ചായിരുന്നു ഇത്. പിന്നീട് അമ്മയേയും കൊന്നു.

തട്ടിക്കൊണ്ടുപോകല്‍
കുടുംബത്തിലെ പുരുഷന്‍മാരേയും മുതിര്‍ന്ന സ്ത്രീകളേയും വധിച്ചതിന് ശേഷം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോവുകയാണ് ഐസിസിന്റെ രീതി. നാദിയയുടെ കാര്യത്തിലും സംഭവിച്ചത് അത് തന്നെ.

ലൈംഗിക അടിമ
മൂന്ന് മാസമാണ് നാദിയ ഐസിസ് കാപാലികരുടെ ലൈംഗിക അടിമയായി കഴിഞ്ഞത്. ജീവിതത്തില്‍ ഒരിയ്ക്കലും മറക്കാനാകാത്ത കൊടിയ പീഡനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്.

അമ്മയെ മറന്നു
മൊസ്യൂളില്‍ വച്ച് ക്രൂര പീഡനങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ കൊല്ലപ്പെട്ട അമ്മയെ കുറിച്ചോ, ആറ് സഹോദരങ്ങളെ കുറിച്ചോ ചിന്തിയ്ക്കുക പോലും ചെയ്തില്ല. അത്രയും വേദനയാണ് അനുഭവിച്ചത്. അവര്‍ സ്ത്രീകളോട് ചെയ്യുന്ന്ത് മരണത്തേക്കാള്‍ ഭീകരമാണ്.

5,800 യസീദി സ്ത്രീകള്‍
അയ്യായിരത്തി എണ്ണൂറോളം യസീദി സ്ത്രീകളെയാണ് ഐസിസുകാര്‍ തട്ടിക്കൊണ്ടുപോയിട്ടുള്ളത്. അതില്‍ കുട്ടികളും മുതിര്‍ന്നവരും ഉണ്ട്.പലരും കൊല്ലപ്പെട്ടു. ഇപ്പോഴും 3,400 സ്ത്രീകള്‍ ഐസിസിന്റെ പിടിയില്‍ ഉണ്ടെന്നാണ് നാദിയ പറയുന്നത്.

എന്നേക്കാള്‍ കഷ്ടം
താന്‍ അനുഭവിച്ചതാണ് വലിയ വേദന എന്ന് കരുതേണ്ടതില്ല. കാരണം തന്നേക്കാള്‍ പീഡനങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ ഇപ്പോഴും ഐസിസിന്റെ പിടിയില്‍ ഉണ്ട്.

പത്ത് സഹോദരങ്ങള്‍
തനിയ്ക്ക് നഷ്ടപ്പെട്ടത് ആറ് സഹോദരങ്ങളെ ആണെങ്കില്‍, പത്ത് സഹോദരങ്ങളെ വരെ നഷ്ടപ്പെട്ട പെണ്‍കുട്ടികള്‍ ഐസിസിന്റെ പിടിയില്‍ ഉണ്ടെന്നാണ് നാദിയ പറയുന്നത്.

ലോകം ഇടപെടണം
ഇറാഖിലും സിറിയയിലും ഐസിസ് നടത്തുന്ന വംശ ഹത്യ തടയാന്‍ ലോകം ഇടപെടണം എന്നാണ് നാദിയ ആവശ്യപ്പെടുന്നത്.












Click it and Unblock the Notifications