നാഗ്ജി ഫുട്‌ബോള്‍: യുക്രൈന്‍, റുമാനിയന്‍ മത്സരം സമനിലയില്‍
കോഴിക്കോട്: നാഗ്ജി ഫുട്‌ബോളില്‍ യുക്രൈന്‍ ക്ലബ്ബായ വോളിന്‍ ലുസ്‌കും റുമാനിയയുടെ റാപ്പിഡ് ബുക്കാറസ്റ്റ് മത്സരം സമനിലയില്‍. ഇരു ടീമുകളും ഓരോ ഗോള്‍ നേടി സമനിലപാലിച്ചു.
ആദ്യ പകുതിയില്‍ ബുക്കാറസ്റ്റ് ഒരു ഗോളിന് മുന്നിട്ടുനിന്നെങ്കിലും രണ്ടാം പകുതിയില്‍ വോളിന്‍ ലുസ്‌ക് സമനില ഗോള്‍ നേടുകയായിരുന്നു. പന്ത്രണ്ടാം മിനിറ്റിലാണ് മത്സരത്തിലെ ആദ്യ ഗോള്‍ പിറന്നത്. ബോക്‌സിനകത്ത് കിട്ടിയ പന്ത് ഗോളി കൂപ്പറെ വെട്ടിച്ച് വലയിലെത്തിച്ച് ടുഡോറന്‍ ജോര്‍ജാണ് റാപ്പിഡിന് ലീഡ് നേടിക്കൊടുത്തത്.
ആദ്യ പകുതിയില്‍ മികച്ച അവസരങ്ങല്‍ കളഞ്ഞ് കുളിച്ചതിന് രണ്ടാം പകുതിയില്‍ വോളിന്‍ പകരം വീട്ടി. 58-ാം മിനിറ്റില്‍ സെര്‍ജി ബോക്‌സിനകത്തേക്ക് ഉയര്‍ത്തി നല്‍കിയ പന്ത് മനോഹരമായ ഹെഡ്ഡറിലൂടെ മെമെഷെവ് റെഡ്വാന്‍ വലയിലാക്കുകയായിരുന്നു.
പിന്നീട് വിജയഗോള്‍ നേടാനായി ഇരു ടീമുകളും ആക്രമിച്ചു കളിച്ചെങ്കിലും ഗോള്‍ നേടാന്‍ മാത്രം ആര്‍ക്കും കഴിഞ്ഞില്ല. അതിനിടയില്‍ പലകുറി കളി പരുക്കന്‍ അടവുകളിലേക്കും പോയി.












Click it and Unblock the Notifications