ഷാര്‍ജ: ഷവര്‍മയ്ക്കുള്ളില്‍ ആണി, ഹോട്ടലിന് 80,000 പിഴ
ഷാര്‍ജ: കഴിയ്ക്കാന്‍ പറ്റുന്ന ആണി, ബിരിയാണി എന്നൊക്കെയുള്ള കുസൃതി ചോദ്യങ്ങള്‍ നാം കേട്ടിട്ടില്ലേ. പക്ഷേ ഷവര്‍മയ്ക്കുള്ളില്‍ ആണി കണ്ടാലോ, അതിനെ എന്ത് വിളിയ്ക്കും? കുസൃതി ചോദ്യമൊന്നുമല്ല കേട്ടോ, സംഭവം സത്യമാണ്. ഷാര്‍ജയില്‍ ഒരു യുവതി വാങ്ങി. ഷവര്‍മയ്ക്കുള്ളില്‍ സ്റ്റീല്‍ ആണി കണ്ടെത്തി. തുടര്‍ന്ന് ഷവര്‍മ വിറ്റ ഹോട്ടലിന് 5000 ദിര്‍ഹം (ഏകദേശം 84028 രൂപ)പിഴ ചുമത്തി. ഷവര്‍മയില്‍ ആണി കണ്ടെത്തിയതിനെത്തുടര്‍ന്ന് യുവതി നല്‍കിയ ഓണ്‍ലൈന്‍ പരാതിയിലാണ് ഷാര്‍ജ മുന്‍സിപ്പാലിറ്റിയുടെ നടപടി.
മറിയം അമിന്‍ എന്ന യുവതിയാണ് ഹോട്ടലിനെതിരെ പരാതി നല്‍കിയത്. യുവതി വാങ്ങിയ ഷവര്‍മ്മയില്‍ ആണി കണ്ടെത്തുകയായിരുന്നു.തുടര്‍ന്ന് യുവതി തന്റെ സഹോദരനോട് ഇക്കാര്യം പറഞ്ഞു. തുടര്‍ന്നാണ് ഇരുവരും പരാതി കൊടുക്കാന്‍ തീരുമാനിച്ചത്.

ഓണ്‍ലൈനിലൂടെയാണ് യുവതി ഷാര്‍ജ മുന്‍സിപ്പാലിറ്റിയ്ക്ക് പരാതി നല്‍കിയത്. തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഹോട്ടലിലെത്തി പരിശോധന നടത്തി. തുടര്‍ന്നാണ് ഹോട്ടലിന് പിഴ ചുമത്തിയത്. പബ്ളിക്ക് ഹെല്‍ത്ത് സെന്‍ട്രല്‍ ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഡോ അല്‍ഖാസിമിയാണ് ഇക്കാര്യത്തില്‍ നടപടിയെടുത്തത്. പൊതുജനാരോഗ്യത്തിന് സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നുവെന്നും അതിനാല്‍ തന്നെ പരാതികള്‍ ഗൗരവമായി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications