അവിഹിത സന്തതി ഒരു വര്‍ഷം കാറിന്‍റെ ഡിക്കിയില്‍?

ഭര്‍ത്താവ് അറിയാതെ രഹസ്യമായിട്ടാണ് ഇവര്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വസ്ത്രം ധരിയ്ക്കാതെ തണുത്ത് വിറച്ചും നിര്‍ജലീകരണം സംഭവിച്ച അവസ്ഥയിലുമാണ് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ കുട്ടിയെ കാണുന്നത്. തുടര്‍ന്നാണ് ഇവര്‍ പൊലീസിന് വിവരമറിയിക്കുന്നത്.
സ്ത്രീയ്ക്ക് ഒരു കുഞ്ഞുണ്ടെന്നോ മറ്റോ ഉള്ള വിവരങ്ങള്‍ അയല്‍ക്കാരെപ്പോലും ഞെട്ടിച്ചിരിയ്ക്കുകയാണ്. ഇവരുടെ വീട്ടില്‍ എത്തുമ്പോള്‍ കുഞ്ഞിന്റെ കരച്ചില്‍ കേട്ടിരുന്നില്ലെന്നും ഗര്‍ഭിണിയാണെന്ന് അറിയില്ലായിരുന്നെന്നും അയല്‍വാസികള്‍ പറയുന്നു. ഇവര്‍ക്ക് മറ്റ് മൂന്ന് കുട്ടികള്‍ കൂടിയുണ്ട്. സ്ത്രീയുടെ കുഞ്ഞ് തന്നെയാണോ ഉപേഷിച്ചതെന്നും മറ്റും അറിയാന്‍ ഡിഎന്‍എ പരിശോധന നടത്തുന്നുണ്ട്. ഒരു അയല്‍വാസിയുടെ സഹായത്തോടെ സ്വന്തം വീട്ടില്‍ വച്ചാണ് സ്ത്രീ കുഞ്ഞിന് ജന്മംനല്‍കിയതെന്ന് ഒരു ഫ്രഞ്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.












Click it and Unblock the Notifications