ചാരിറ്റി ഫണ്ടിനായി കോളേജ് വനിതാ ടീമിന്റെ നഗ്ന ഫോട്ടോഷൂട്ട്
ലണ്ടന്‍: സ്ത്രീകളുടെ സ്തനാര്‍ബുദത്തിനെതിരെ ബോധവത്കരണം നടത്തുന്ന ചാരിറ്റി സംഘടനയ്ക്കുവേണ്ടി ഒരു കോളേജിലെ വനിതാ റഗ്ബി ടീം അംഗങ്ങള്‍ നഗ്നരായി. ലിവര്‍പൂളിലെ ഒരു യൂണിവേഴ്‌സിറ്റി വനിതാ ടീം അംഗങ്ങളാണ് വ്യത്യസ്ത രീതിയിലുള്ള ഫണ്ട് സമാഹരണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്.
അര്‍ദ്ധ നഗ്നരായ ടീം അംഗങ്ങളുടെ വിവിധ പോസുകളിലുള്ള ചിത്രങ്ങള്‍ 2016ലെ കലണ്ടറിനായി ഉപയോഗിക്കും. കലണ്ടര്‍ വഴി ലഭിക്കുന്ന പണമെല്ലാം ചാരിറ്റിയിലേക്കാണ് നല്‍കുക. ഇതാദ്യമായല്ല ടീം അംഗങ്ങളുടെ ഇത്തരത്തിലുള്ള ഫണ്ട് ശേഖരണം. കഴിഞ്ഞവര്‍ഷം മറ്റൊരു ചാരിറ്റിക്കുവേണ്ടി ടീം ഇതേ മാതൃകയില്‍ കലണ്ടര്‍ വിറ്റഴിച്ച് ഫണ്ട് ശേഖരിച്ചിരുന്നു. 2000 പൗണ്ട് ആണ് കഴിഞ്ഞവര്‍ഷം ശേഖരിച്ചത്.

ഫണ്ടിന്റെ ഒരുഭാഗം റഗ്ബി ടീമിന്റെ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കും. കഴിഞ്ഞവര്‍ഷം ഫണ്ട് ലഭിച്ചില്ലായിരുന്നെങ്കില്‍ റഗ്ബി ടീം തന്നെ പിരിച്ചുവിടേണ്ടിവന്നേനെയെന്നാണ് ഒരു പെണ്‍കുട്ടി പ്രതികരിച്ചത്. നഗ്നരായി പോസ് ചെയ്യുന്നതില്‍ ആര്‍ക്കും എതിര്‍പ്പുണ്ടായിരുന്നില്ല. നല്ല കാര്യത്തിനുവേണ്ടിയാണെന്നതിനാല്‍ വീട്ടുകാര്‍ക്കും സമ്മതമായിരുന്നെന്ന് പെണ്‍കുട്ടി പറഞ്ഞു.
സ്താനര്‍ബുദം നേരത്തെ കണ്ടെത്തുന്നതിനായുള്ള സ്വയം പരിശോധനയെക്കുറിച്ച് അവബോധം നടത്തുന്ന ചാരിറ്റിക്കുവേണ്ടിയാണ് ഇത്തവണത്തെ ഫണ്ടു ശേഖരണം. ചെറുപ്രായത്തില്‍ പെണ്‍കുട്ടികള്‍ക്ക് ബോധവത്കരണം നടത്തുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് ഒരു വിദ്യാര്‍ഥിനി പറഞ്ഞു. എല്ലാ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും വേണ്ടി നല്ലൊരുകാര്യം ചെയ്തതിന്റെ അഭിമാനത്തിലാണ് കലണ്ടറിനായി വസ്ത്രമഴിച്ച റഗ്ബി ടീം അംഗങ്ങള്‍.












Click it and Unblock the Notifications