മുഹമ്മദെന്ന് പേരിട്ടാല്‍ 1000ഡോളര്‍ സമ്മാനം
ഗ്രോണ്‍സി: ഒരു പേരിലെന്തിരിയ്ക്കുന്നു എന്നല്ലേ.? എന്നാല്‍ പേരിനൊപ്പം കാശ് കൂടി കിട്ടിയാലോ. അപ്പോള്‍ ആ പേരിലെന്തെങ്കിലും ഇല്ലെന്ന് പറയാനാകുമോ. ചെച്‌നിയന്‍ പ്രസിഡന്റ് റമസാന്‍ കദിറോവാണ് രാജ്യത്ത് ജനിയ്ക്കുന്ന കുട്ടിയ്ക്ക് മുഹമ്മദ് എന്ന് പേരിട്ടാല്‍ കുടുംബത്തിന് സമ്മാനമായി 1000 ഡോളര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
പ്രവാചകന്‍ മുഹമ്മദ് നബിയോടുള്ള ആദര സൂചകമായാണ് കുട്ടികള്‍ക്ക് മുഹമ്മദെന്ന് നാമകരണം ചെയ്യുന്നതിനെ പ്രോത്സാഹിപ്പിയ്ക്കുന്നത്. നബിദിനത്തിലാണ് വേറിട്ട പ്രഖ്യാപനവുമായി പ്രസിഡന്റ് രംഗത്തെത്തിയത്.

റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ഇന്റര്‍ഫാക്‌സിനെ ഉദ്ധരിച്ചാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരിയ്ക്കുന്നത്. ആണ്‍കുട്ടി ജനിച്ചാല്‍ മാത്രമല്ലേ മുഹമ്മദെന്ന് നാമകരണം ചെയ്യാന്‍ കഴിയൂ.
പെണ്‍കുഞ്ഞാണ് ജനിയ്ക്കുന്നതെങ്കില്‍ പ്രവാചകന്റെ പത്‌നിമാരില്‍ ഒരാളുടെ പേര് നല്‍കിയാലും സമ്മാനം ലഭിയ്ക്കുമെന്നാണ് പ്രസിഡന്റ് പ്രഖ്യാപിച്ചത്. കദിറോവിന്റെ മാതാവിന്റെ പേരിലുള്ള ചാരിറ്റബിള്‍ സൊസൈറ്റിയാണ് സമ്മാനം വിതരണം ചെയ്യുക. 10 ലക്ഷത്തോളം ജനസംഖ്യയുള്ള ചെച്‌നിയയിലെ പ്രധാന മതം ഇസ്ലാം തന്നെയാണ്.












Click it and Unblock the Notifications